റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് സ്വർണ തോമസ്. ചെറിയ കുട്ടിയായിരിയ്ക്കുമ്പോൾ തന്നെ നൃത്തം പഠിച്ചു തുടങ്ങിയിരുന്ന സ്വർണ്ണ നൃത്ത മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പത്താമത്തെ വയസ്സിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഡാൻസ് കോമ്പിറ്റേഷനിൽ പങ്കെടുത്തു. അതിനുശേഷം ഡാൻസ് ഇന്ത്യ ഡാൻസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത് താനൊരു മികച്ച നർത്തകിയാണെന്ന് തെളിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമൃത ടിവിയിലെ റിയാലിറ്റി ഷോയായ "സൂപ്പർ ഡാൻസർ ജൂനിയറിൽ" പതിമൂന്നാമത്തെ വയസ്സിൽ  പങ്കെടുത്ത് സ്വർണ്ണ തോമസ് വിജയിയായി. തുടർന്ന് നിരവധി പ്രമുഖ വേദികളിൽ ഡാൻസ് അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് സിനിമാഭിനയത്തിലേക്കും സ്വർണ എത്തി. ഈ സമയത്താണ് അപ്രതീക്ഷിതമായി വില്ലനായി അപകടം എത്തിയത്. താമസിയ്ക്കുന്ന ഫ്‌ളാറ്റിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നും താഴെ വീണായിരുന്നു ഏവരെയും ഞെട്ടിച്ച ആ അപകടം സംഭവിച്ചത്. കാലിനും ലെൻസിനും ,നട്ടെല്ലിനും പരിക്കേറ്റ് നീണ്ട വർഷങ്ങളോളം സ്വർണ ചികിത്സയിലായിരുന്നു. 


കാൽതെന്നി അഞ്ചാമത്തെ നിലയില്‍ നിന്നും താഴെ വീണു അപ്പോൾ അച്ഛനോടു പറഞ്ഞു എന്നെ വേഗം ആശുപത്രിയിൽ കൊണ്ടു പോകാനും താൻ അഞ്ചാമത്തെ നിലയിൽ നിന്നുമാണ് വീണ തെന്നും  സ്വർണ പറഞ്ഞു. അതിനുശേഷം ബോധം നഷ്ട്ടമായിട്ടു മൂന്ന് ദിവസത്തിന് ശേഷമാണ് തെളിഞ്ഞത്. 


മൂന്ന് ദിവസത്തിന് ശേഷം തനിക്ക് സംസാരിക്കാനോ ഒന്ന് ശരീരം അനക്കാനോ കഴിയാതെ കിടന്നു. ബോധം തെളിഞ്ഞതിന് ശേഷം  പുസ്തകത്തിലൂടെ എഴുതിയാണ് എല്ലാവരുമായും സംസാരിച്ചത്. അന്ന് ആദ്യമായി ഡോക്ടറോട് ചോദിച്ചത് എനിക്ക് ഡാൻസ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു. എന്നാൽ ഡാന്‍സ് കളിക്കാന്‍ പോയിട്ട്, എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത് ആത്മവിശ്വാസവും പ്രതീക്ഷയും ഇല്ലാതാക്കി. 


എന്നിരുന്നാലും മനസ്സിന്റെ ധൈര്യമാകാം സ്വർണയുടെ ശരീരത്തിൽ മാറ്റങ്ങൾ കണ്ടു തുടങ്ങി. ആ മാറ്റം ഡോക്ടർമാരെയും ആരോഗ്യ രംഗത്തെയും ഞെട്ടിച്ചു. ശരീരം അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ നിന്ന് വെറും 5 വർഷം കൊണ്ട് പതിയെ ചലനശേഷി വീണ്ടെടുത്തു.  നട്ടെല്ലിനും കാലിനും ലെന്‍സിനും എല്ലാം പരിക്കേറ്റ് വര്‍ഷങ്ങളോളം ചികിത്സയിലായിരുന്ന സ്വര്‍ണ ഇപ്പോള്‍ വീണ്ടും കരിയറിലേക്ക് പതുക്കെ തിരിച്ചുവരികയാണ്. ഇപ്പോൾ ഡാൻസിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. 


അപകടത്തിനുശേഷമാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലി ചെയ്യുന്നു. നാല് മലയാള സിനിമകളും തമിഴി ചിത്രങ്ങളുമാണ് സ്വർണ അഭിനയിച്ചത്. ഇപ്പോൾ നൃത്തവും വര്‍ക്കൗട്ടുമെല്ലാം ജീവിതത്തിലേക്ക് തിരുച്ചു കൊണ്ടുവന്നു ഇ കലാകാരി. ഇപ്പോഴും ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. എന്നാലും ക്രച്ചസിലൂന്നി നൃത്തംചെയ്യാനും സ്വർയ്ക്ക് കഴിയുന്നുണ്ട്. സിനിമയെന്ന ലക്ഷ്യവും മനസ്സിലുണ്ട്. ദിവസവും രണ്ടുമണിക്കൂറിലേറെ വര്‍ക്കൗട്ടിനായി ചെലവഴിക്കുന്നുണ്ട് താരം. 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.