ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോ​ഗ്യം വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ളതാണ് ഡാർക്ക് ചോക്ലേറ്റ്. ഡാർക്ക് ചോക്ലേറ്റിൻ്റെ പ്രധാന ഘടകം കൊക്കോയാണ്. കൊക്കോ മരത്തിൻ്റെ വിത്തിൽ നിന്നാണ് കൊക്കോ പൗഡ‍ർ നിർമിക്കുന്നത്. ആൻ്റിഓക്‌സിഡൻ്റുകളുടെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് കൊക്കോ. 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യകരമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

50 മുതൽ 70 ശതമാനം വരെ കൊക്കോ പൗഡർ അടങ്ങിയ ചോക്ലേറ്റുകളിൽ പഞ്ചസാര വളരെ കുറച്ച് മാത്രമേ അടങ്ങിയിട്ടുള്ളൂ, അവ ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കില്ല. എന്നാൽ, വൈറ്റ് ചോക്ലേറ്റുകളിൽ ഒരു ഗ്രാം കൊക്കോ പോലും അടങ്ങിയിട്ടില്ല. പക്ഷേ, അവയ്ക്കും ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വൈറ്റ് ചോക്ലേറ്റുകൾക്ക് ഡാർക്ക് ചോക്ലേറ്റുകളുടെ അതേ ഗുണങ്ങൾ ഇല്ലായിരിക്കാം, എന്നാൽ അവയും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.


വൈറ്റ് ചോക്ലേറ്റ് Vs ഡാർക്ക് ചോക്ലേറ്റ്


ഡാർക്ക് ചോക്ലേറ്റ് കൊക്കോ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, വൈറ്റ് ചോക്ലേറ്റ് കൊക്കോ ബട്ടർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കൊക്കോ ബട്ടറിനൊപ്പം, പഞ്ചസാര, പാൽപ്പൊടി, ലെസിത്തിൻ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഇത് നിർമിക്കുന്നത്. 1936 ലാണ് നെസ്‌ലെ വൈറ്റ് ചോക്ലേറ്റ് നിർമ്മിച്ചത്.


ഡാർക്ക് ചോക്ലേറ്റുകൾ പോലെ വൈറ്റ് ചോക്ലേറ്റുകൾക്ക് ആരോഗ്യ ​ഗുണങ്ങളില്ലെന്നാണ് പലരും കരുതുന്നത്. അത് ഭാഗികമായി ശരിയാണ്, കൊക്കോയുടെ സാന്നിധ്യം കുറവായതിനാൽ, പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമല്ല, അതായത് ഇത് ഹൃദയാരോഗ്യത്തിന് അത്ര നല്ലതല്ല. കൂടാതെ, വൈറ്റ് ചോക്ലേറ്റുകളിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കാം, അത് അനാരോഗ്യകരമാണ്. അതിനാൽ വലിയ അളവിൽ വൈറ്റ് ചോക്ലേറ്റുകൾ കഴിക്കരുത്.


വൈറ്റ് ചോക്ലേറ്റിൻ്റെ ആരോഗ്യ ഗുണങ്ങൾ


കാത്സ്യത്തിന്റെ മികച്ച ഉറവിടം: വൈറ്റ് ചോക്ലേറ്റുകൾ പാലിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്, സ്വാഭാവികമായും ഇവയിൽ കാത്സ്യത്തിന്റെ ഉള്ളടക്കം ഉയർന്നതായിരിക്കും. കാത്സ്യം ശരീരത്തിന് വളരെ അത്യാവശ്യമായ ഒരു ധാതുവാണ്, ഇത് നിങ്ങളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ പല വിധത്തിൽ സഹായിക്കുന്നു.


ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു: കാത്സ്യം ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും പ്രധാനമാണ്. വൈറ്റ് ചോക്ലേറ്റിൽ വൈറ്റമിൻ ബി 12 അടങ്ങിയിട്ടുണ്ട്. ഇത് പലവിധത്തിലുള്ള ഹൃദ്രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.


എല്ലുകൾക്ക് നല്ലത്: വൈറ്റ് ചോക്ലേറ്റിലെ കാത്സ്യത്തിന്റെ സാന്നിധ്യം എല്ലുകളുടെ ആരോഗ്യം വർധിപ്പിക്കാനും ശരീരത്തിൽ കാത്സ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന വിവിധ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കുന്നു.


മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു: വൈറ്റ് ചോക്ലേറ്റിന് മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സാധിക്കുന്നു. ഇത് നല്ല മാനസികാവസ്ഥ ഉണ്ടാകുന്നതിന് സഹായിക്കുന്നു.


ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും: കൊക്കോ ബട്ടറിൽ ബയോ ആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.


ഡാർക്ക് ചോക്ലേറ്റിൻ്റെ ആരോഗ്യ ഗുണങ്ങൾ


ഡാർക്ക് ചോക്ലേറ്റുകൾ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്, പ്രത്യേകിച്ച് പോളിഫെനോൾസ് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം കുറയ്ക്കാൻ ഇതിന് കഴിയും. ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തെ വിഷവിമുക്തമാക്കാനും സഹായിക്കും.


തലച്ചോറിൻ്റെ ആരോഗ്യം, ഓർമ്മശക്തി, ശ്രദ്ധ, ഏകാഗ്രത എന്നിവയ്ക്ക് കൊക്കോ അവിശ്വസനീയമായ ​ഗുണങ്ങൾ നൽകുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാനും ഡാർക്ക് ചോക്ലേറ്റ് മികച്ചതാണ്. ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കുകയും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് വർധിപ്പിക്കുകയും ചെയ്യും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.