രക്തസമ്മർദ്ദം കുറയ്ക്കുന്ന ഭക്ഷണരീതികൾ സ്വീകരിച്ച സ്ത്രീകൾക്ക് ഓർമ്മക്കുറവും വൈജ്ഞാനിക തകർച്ചയുടെ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യത 17 ശതമാനം കുറവാണെന്ന് ​ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. എൻവൈയു ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള സമീപകാല ഗവേഷണമനുസരിച്ച്, മധ്യവയസ്കർ ഹൈപ്പർടെൻഷൻ ഇല്ലാതാക്കുന്നതിനുള്ള ഭക്ഷണരീതികൾ (ഡാഷ് ഡയറ്റ്) സ്വീകരിക്കുന്നതിലൂടെ പിന്നീടുള്ള ജീവിതത്തിൽ പ്രയോജനം ചെയ്തതായി കണ്ടെത്തി. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമായ അൽഷിമേഴ്‌സ് രോഗമുള്ളവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഡാഷ് ഡയറ്റ്, അത് സ്ത്രീകൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?


ഹൈപ്പർടെൻഷൻ ഇല്ലാതാക്കുന്നതിനുള്ള ഭക്ഷണരീതികളാണ് ഡാഷ് ഡയറ്റ് എന്ന് അറിയപ്പെടുന്നത്. ഡാഷ് ഡയറ്റ് രക്തസമ്മർദ്ദം കുറയ്ക്കുക മാത്രമല്ല, ഹൃദയസംബന്ധമായ അപകടസാധ്യത, കൊളസ്‌ട്രോളിന്റെ അളവ്, ടൈപ്പ് 2 പ്രമേഹ സാധ്യത, സന്ധിവാതം, വൃക്കസംബന്ധമായ രോഗസാധ്യത എന്നിവയും കുറയ്ക്കുന്നു. ഡാഷ് ഡയറ്റ് പോലുള്ള രക്തസമ്മർദ്ദം കുറയ്ക്കുന്ന ഭക്ഷണക്രമം ആരംഭിച്ച് പതിറ്റാണ്ടുകൾക്ക് ശേഷം സ്ത്രീകളിൽ ഓർമ്മക്കുറവും വൈജ്ഞാനിക തകർച്ചയുടെ മറ്റ് സൂചനകളും ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി കണ്ടെത്തി.


ALSO READ: പ്രോട്ടീൻ പൗഡറിന് പകരം ആരോ​ഗ്യകരമായ ഈ ബദലുകൾ തിരഞ്ഞെടുക്കാം


പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ ഉത്പന്നങ്ങൾ, പരിപ്പ്, വിത്തുകൾ, ലീൻ പ്രോട്ടീൻ (കോഴി, മത്സ്യം, മുട്ട) എന്നിവയെല്ലാം ഡാഷ് ഡയറ്റിൽ ഉൾപ്പെടുന്നു. ഡാഷ് ഡയറ്റ് പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോ​ഗം പരിമിതപ്പെടുത്തുന്നു. അതേസമയം പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ സസ്യഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഡിമെൻഷ്യയുടെയും വൈജ്ഞാനിക തകർച്ചയുടെയും സാധ്യത വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.


സ്ത്രീകൾക്കുള്ള ഡാഷ് ഡയറ്റ്; ചെയ്യേണ്ടതും ചെയ്യരുതാത്തതും


നിങ്ങൾ ഡാഷ് ഡയറ്റ് പിന്തുടരുകയാണെങ്കിൽ മദ്യം, പഞ്ചസാര, മധുര പാനീയങ്ങൾ, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടിയ പാൽ, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തണം. പഞ്ചസാരയും ഉപ്പും ചേർത്ത ഭക്ഷണങ്ങളും ഭക്ഷണത്തിൽ ഇവ ചേർക്കുന്നതും കുറയ്ക്കണം. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ്, ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്യണം.


ആഴ്ചയിൽ കുറഞ്ഞത് രണ്ട് മണിക്കൂറും 30 മിനിറ്റും മിതമായതോ തീവ്രമായതോ ആയ വ്യായാമം ചെയ്യുക എന്നത് പ്രധാനമാണ്. നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദ്ദമോ ഏതെങ്കിലും തരത്തിലുള്ള ഓർമ്മപ്രശ്നങ്ങളോ ഇല്ലെങ്കിലും ഡാഷ് ഡയറ്റ് സ്വീകരിക്കുന്നത് ​ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും  ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും ഡാഷ് ഡയറ്റ് പ്രയോജനകരമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.