വൈറ്റമിൻ ഡിയുടെ കുറവുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കാം
സൂര്യപ്രകാശത്തിലൂടെയാണ് വൈറ്റമിൻ ഡി ധാരാളമായി ലഭിക്കുക. എന്നാൽ, സൂര്യപ്രകാശത്തിലൂടെയല്ലാതെ ഭക്ഷണങ്ങളിലൂടെയും വൈറ്റമിൻ ഡി ലഭിക്കും.
ആരോഗ്യത്തിന് പ്രധാനമായ വൈറ്റമിനാണ് വൈറ്റമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമായ കാത്സ്യത്തെ ആഗിരണം ചെയ്യാൻ വൈറ്റമിൻ ഡി ആണ് സഹായിക്കുന്നത്. വൈറ്റമിൻ ഡിയുടെ കുറവ് റിക്കറ്റ്സ്, ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോമലാസിയ, പ്രതിരോധശേഷിക്കുറവ്, വീക്കം, പേശികളുടെ ക്ഷീണം, ബലഹീനത എന്നിവയിലേക്ക് നയിക്കും. സൂര്യപ്രകാശത്തിലൂടെയാണ് വൈറ്റമിൻ ഡി ധാരാളമായി ലഭിക്കുക. എന്നാൽ, സൂര്യപ്രകാശത്തിലൂടെയല്ലാതെ ഭക്ഷണങ്ങളിലൂടെയും വൈറ്റമിൻ ഡി ലഭിക്കും.
പശുവിൻ പാൽ കാത്സ്യം, വൈറ്റമിൻ ഡി എന്നിവയാൽ സമ്പന്നമാണ്. കൊഴുപ്പുള്ള പാലിലാണ് വൈറ്റമിൻ ഡി ധാരാളമായി ഉള്ളത്. ഓട്‌സ് വൈറ്റമിൻ ഡിയുടെ നല്ല ഉറവിടമാണ്. മുട്ടയുടെ മഞ്ഞക്കരു വൈറ്റമിൻ ഡി ലഭിക്കാൻ നല്ലതാണ്. മഞ്ഞക്കരുവിൽ കൂടുതൽ കലോറിയും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എങ്കിലും പ്രോട്ടീനും ആരോഗ്യകരമായ കാർബോഹൈഡ്രേറ്റും ഉൾപ്പെടെ എല്ലാ സുപ്രധാന ഘടകങ്ങളും ഇതിലുണ്ട്. എന്നാൽ, ഒരു ദിവസം ഒന്നിൽ കൂടുതൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
മത്തി, അയല, സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ വൈറ്റമിൻ ഡി അടങ്ങിയവയാണ്. വൈറ്റമിൻ ഡി നൽകുന്നതിന് പുറമേ കാത്സ്യം, പ്രോട്ടീൻ, ഫോസ്ഫറസ് എന്നിവയും ഈ മത്സ്യങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസിൽ മികച്ച അളവിൽ വൈറ്റമിൻ ഡിയും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂണിലും വൈറ്റമിൻ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ചീര വൈറ്റമിൻ ഡിയുടെ മികച്ച ഉറവിടമാണ്. കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, നാരുകൾ എന്നിവയും ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...