Covid Vaccine എടുത്താല്‍ 2 മാസത്തേയ്ക്ക്   ഗര്‍ഭധാരണം ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ആരോഗ്യ വിദഗ്ധര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

Covid Vaccineല്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നതിനാലാണ്  കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ  (World Health Organisation- WHO) മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച്‌  WHOയുടെ പ്രത്യേക  നിര്‍ദ്ദേശമൊന്നും  ഇതുവരെ  പുറത്തുവന്നിട്ടില്ല.


വാക്‌സിന്‍ ഡോസുകള്‍ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് മാത്രമേ ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാവൂ എന്നാണ്  പ്രമുഖ ഗൈനക്കോളജിസ്റ്റുകള്‍  പറയുന്നത്. അതായത്,  വാക്സിന്‍  എടുത്ത ശേഷം എട്ട് ആഴ്ചത്തേക്കെങ്കിലും ഗര്‍ഭധാരണം ഒഴിവാക്കണം.  വാക്‌സിനില്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നും ചിലപ്പോള്‍ കാഴ്ചക്കുറവ്, കേള്‍വി പ്രശ്‌നങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Also read: സൂക്ഷിക്കുക: Hand Sanitizer നിങ്ങളുടെ കാഴ്ചയെ ബാധിച്ചേക്കാം


അതേസമയം ഗര്‍ഭസ്ഥശിശുക്കളെ  Covid Vaccine ബാധിക്കുമോ എന്നാ കാര്യത്തില്‍ ഇതുവരെ വ്യക്തമായ പഠനങ്ങളോ, അത് സംബന്ധിച്ച ഏതെങ്കിലും റിപ്പോര്‍ട്ടോ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, കോവിഡ്‌  മഹാമാരി വര്‍ധിക്കുന്ന ഈ കാലയളവില്‍  ഗര്‍ഭധാരണത്തിനുള്ള ചികിത്സകള്‍ കഴിവതും ഒഴിവാക്കുകയാണ് ഉത്തമം എന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു...