ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ വർഷവും മൺസൂൺ കാലത്ത് ജലജന്യ രോഗങ്ങളും ഡെങ്കിപ്പനി, മലേറിയ, ഫംഗസ് അണുബാധ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും വർധിപ്പിക്കാറുണ്ട്. ഇത്തരം സമയങ്ങളിൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെങ്കിപ്പനി കൊതുകുകടി മൂലമുണ്ടാകുന്ന വൈറൽ അണുബാധയാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഡെങ്കി വൈറസ് (ഡിഇഎൻവി) മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. കൊതുകുകൾ കടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നു. ലോകജനസംഖ്യയുടെ പകുതിയോളം പേർ ഇപ്പോൾ ഡെങ്കിപ്പനി ഭീഷണിയിലാണ്.


പ്രതിവർഷം 100-400 ദശലക്ഷം ഡെങ്കി വൈറസ് അണുബാധകൾ ഉണ്ടാകുന്നു. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചർമ്മത്തിൽ ചുണങ്ങ് പോലുള്ള പാടുകൾ എന്നിവയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മിക്കതും 1-2 ആഴ്ചകൾക്കുള്ളിൽ സുഖപ്പെടും. ചിലർക്ക് കടുത്ത ഡെങ്കിപ്പനി പിടിപെട്ട് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യവും ഉണ്ടാകാം.


ഈയിടെയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്, ഇതിന് കാലാവസ്ഥാ വ്യതിയാനം കാരണമാകാം. കടുത്ത പനി, കഠിനമായ തലവേദന, സന്ധി വേദന, പേശി വേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ ഉള്ളതിനാൽ രോഗികൾക്ക് ആശുപത്രിയിൽ പ്രവേശനം ആവശ്യമാണ്. കൂടാതെ, ഓക്കാനം, ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉൾപ്പെടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളും ചില രോഗികൾക്ക് അനുഭവപ്പെടുന്നുണ്ട്.


ALSO READ: Nail Abnormalities: ഗുരുതര രോ​ഗങ്ങളുടെ ലക്ഷണങ്ങൾ വരെ ന​ഖത്തിലൂടെ അറിയാം; നഖം നൽകുന്ന ഈ സൂചനകൾ അവ​ഗണിക്കരുത്


ഡെങ്കിപ്പനിയുണ്ടാകുമ്പോൾ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. ഡെങ്കിപ്പനി ബാധിക്കുമ്പോൾ നമ്മൾ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന പാനീയങ്ങൾ എന്നിവയെല്ലാം വീണ്ടെടുക്കൽ പ്രക്രിയയെ സ്വാധീനിക്കുന്നു. അതിനാൽ ഡെങ്കിപ്പനി പിടിപെടുമ്പോൾ ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.


പ്ലേറ്റ്‌ലെറ്റ് എണ്ണം എങ്ങനെ വർദ്ധിപ്പിക്കാം?


സാധാരണയായി ആളുകൾ ഡെങ്കിപ്പനി ബാധിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റ് എണ്ണം വർദ്ധിപ്പിക്കാൻ കൂടുതൽ സഹായിക്കുന്ന ഭക്ഷണപാനീയങ്ങൾ കഴിക്കുന്നു. ഭക്ഷണത്തിൽ പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ദ്രാവകങ്ങൾ തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ വർദ്ധിപ്പിക്കാൻ സഹായിക്കും.


1. ദ്രാവക ഉപഭോഗം: ശരീരത്തിൽ ജലാംശം നിലനിർത്താനും ഇലക്ട്രോലൈറ്റുകൾ സന്തുലിതമാക്കാനും കഴിയുന്നത്ര വിഷവസ്തുക്കളെ പുറന്തള്ളാനും ദ്രാവക ഉപഭോഗം വർദ്ധിപ്പിക്കുന്നത് പ്രധാനമാണ്. താഴെ പറയുന്ന പാനീയങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താനും ഇലക്‌ട്രോലൈറ്റുകൾ സന്തുലിതമാക്കാനും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.


ഹെർബൽ ടീകൾ
സൂപ്പ്
നാരങ്ങ വെള്ളം
മോര്
തേങ്ങാവെള്ളം


2. പ്ലേറ്റ്‌ലെറ്റുകൾ മെച്ചപ്പെടുത്താൻ പഴങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. സീസണൽ പഴങ്ങൾക്ക് പ്രത്യേകിച്ച് അധിക ഗുണങ്ങളുണ്ട്. പ്ലേറ്റ്‌ലെറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പോഷകങ്ങൾ, വിറ്റാമിൻ സി, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമായ പഴങ്ങൾ കഴിക്കണം. കുടലിന്റെ ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഈ പഴങ്ങൾ സഹായിക്കും:


കിവി
പ്ലം
ചെറി
പപ്പായ
ആപ്പിൾ
ഞാവൽ
മാതളനാരങ്ങ


3. ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൾ ഉൾപ്പെടുത്തണം. സുഗന്ധവ്യഞ്ജനങ്ങളും ഔഷധങ്ങളും മിക്ക വീടുകളിലും ഉണ്ടാകും. അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-വൈറൽ, ആന്റിമൈക്രോബയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത്, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വൈറസുകളെ പ്രതിരോധിക്കുന്ന പ്രതിരോധ കോശങ്ങളെ വർദ്ധിപ്പിക്കാൻ താഴെ പറയുന്ന ഔഷധങ്ങളും സു​ഗന്ധവ്യഞ്ജനങ്ങളും സഹായിച്ചേക്കാം.


മഞ്ഞൾ
ഇഞ്ചി
വെളുത്തുള്ളി
കറുവപ്പട്ട
ജാതിക്ക
കുരുമുളക്


4. പച്ചക്കറികൾ: സീസണൽ പച്ചക്കറികൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, പച്ചക്കറികളിൽ പോഷകങ്ങൾ, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് നല്ല കുടൽ ബാക്ടീരിയകളെ വളർത്തുന്നു.


ചീര
ബ്രോക്കോളി
ബീറ്റ്റൂട്ട്
പച്ച ഇലക്കറികൾ


5. പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സ് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനത്തെ സഹായിക്കാനും പ്ലേറ്റ്ലെറ്റുകൾ വർദ്ധിപ്പിക്കാനും മികച്ചതാണ്.


മോര്
തൈര്
സോയാബീൻസ്
കെഫീർ


ഈ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിന് പുറമേ, ഡെങ്കിപ്പനിയിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കാൻ മതിയായ വിശ്രമം എടുക്കേണ്ടത് പ്രധാനമാണ്. ഡെങ്കിപ്പനിയിൽ നിന്ന് സുഖം പ്രാപിക്കുമ്പോൾ പാലിക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചുള്ള പൊതുവായ വിവരമാണിത്. ഇത് ഒരു ഡോക്ടറുടെ ഉപദേശത്തിന് പകരമാവില്ല. ഡയറ്റ് പ്ലാൻ തയ്യാറാക്കുന്നതിന് ഒരു മെഡിക്കൽ പ്രൊഫഷണലിനെ സമീപിക്കുന്നത് എല്ലായ്പ്പോഴും സുരക്ഷിതവും മികച്ചതുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.