പ്രമേഹമുള്ള ആളുകൾ ആരോ​ഗ്യം നിലനിർത്തുന്നതിന് പോഷകാഹാരം അടങ്ങിയ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും വേണം. സമീകൃതാഹാരം പിന്തുടരുന്നതും വ്യായാമം ശീലമാക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കും. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് നിങ്ങൾ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന പാനീയങ്ങൾ, ശാരീരിക വ്യായാമങ്ങൾ, പ്രമേഹ മരുന്നുകൾ എന്നിവയിൽ സന്തുലിതാവസ്ഥ കൈവരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഡോക്ടർ നിർദേശിക്കുന്ന പരിധിയിൽ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് നില നിലനിർത്തുന്നത് നിങ്ങളുടെ ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. എന്ത് കഴിക്കുന്നുവെന്നതും എത്ര അളവ് കഴിക്കുന്നുവെന്നതും പ്രധാനമാണ്. പ്രമേഹം നിയന്ത്രിക്കുന്നത് നിങ്ങൾ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, നിങ്ങൾ എത്ര കഴിക്കുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നുവെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. സമീകൃതാഹാരം കഴിക്കുന്നത് രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ നിങ്ങൾക്ക് ശരിയായ പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.


രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള കാർബോഹൈഡ്രേറ്റ് കൗണ്ടിംഗ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിനും രക്തത്തിലെ ​ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയരുന്നത് തടയുന്നതിനും ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തുന്നത് സന്തുലിതമായിരിക്കണം.


നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക: ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ, പയറുവർ​ഗങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക.


ALSO READ: World Vegetarian Day: ദൈനംദിന ഭക്ഷണക്രമം എങ്ങനെ പോഷക സമ്പുഷ്ടമാക്കാം?


പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും: കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകളും (ടോഫു) ആരോഗ്യകരമായ കൊഴുപ്പുകളും (അവോക്കാഡോ, നട്‌സ്, ഒലിവ് ഓയിൽ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.


ശ്രദ്ധാപൂർവമായ ഭക്ഷണരീതികൾ: അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ ശ്രദ്ധാപൂർവം ഭക്ഷണം കഴിക്കുന്നത് പരിശീലിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാകും.


ആരോ​ഗ്യകരമായ ഭക്ഷണക്രമം: സമീകൃതാഹാരം നിലനിർത്തുന്നതിന് പ്ലേറ്റിന്റെ പകുതിയിൽ അന്നജം ഇല്ലാത്ത പച്ചക്കറികളും നാലിലൊന്ന് ലീൻ പ്രോട്ടീനും നാലിലൊന്ന് ധാന്യങ്ങളും അന്നജം ഉള്ള പച്ചക്കറികളും കൊണ്ട് പ്ലേറ്റ് സജ്ജീകരിക്കുക.


ധാന്യങ്ങൾ, പരിപ്പ്, പയറുവർ​ഗങ്ങൾ, ചില പഴങ്ങൾ, അന്നജം ഇല്ലാത്ത പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ എന്നിവ പോലുള്ള കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനോ കുറയ്ക്കാനോ സഹായിച്ചേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.