പ്രമേഹ ഭക്ഷണക്രമം: രാജ്യത്ത് ഇപ്പോൾ നിരവധി ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും സമയമാണ്. ഈ സമയം നിരവധി മധുരപലഹാരങ്ങളും വിവിധ തരത്തിലുള്ള മധുരമുള്ള ഭക്ഷണങ്ങളും തയ്യാറാക്കുന്നു. അതിനാൽ ഈ സമയത്ത് പ്രമേഹരോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ബുദ്ധിമുട്ടായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ നിങ്ങളുടെ ഭക്ഷണത്തിൽ ജാഗ്രത പുലർത്തുകയും മിതത്വം പാലിക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കാം. പ്രമേഹമോ മറ്റ് ആരോ​ഗ്യാവസ്ഥകളോ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഉത്സവ സമയങ്ങളിൽ നിങ്ങളുടെ ഭക്ഷണം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.


മധുര പലഹാരങ്ങളും മധുരം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കണമെന്ന് പോഷകാഹാര വിദഗ്ധർ നിർദേശിക്കുന്നു. ഇതിന് പകരം പഞ്ചസാര രഹിത ബദലുകൾ തിരഞ്ഞെടുക്കുക. വറുത്ത ലഘുഭക്ഷണങ്ങൾ ഉപേക്ഷിക്കുക. ആരോഗ്യകരമായ, കുറഞ്ഞ കാർബ് അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഉയർന്ന അളവിൽ പഞ്ചസാരയുള്ള പഴങ്ങളും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകളും പരിമിതപ്പെടുത്തുക.


ALSO READ: Blue Tea: എന്താണ് ബ്ലൂ ടീ? ഗ്രീൻ ടീയും ബ്ലൂ ടീയും തമ്മിലുള്ള വ്യത്യാസം എന്ത്? ഇക്കാര്യങ്ങൾ അറിയാം


നിങ്ങൾ പ്രമേഹരോഗി ആണെങ്കിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ


പഞ്ചസാര അടങ്ങിയ അല്ലെങ്കിൽ മധുരമുള്ള പാനീയങ്ങൾ: പഴച്ചാറുകൾ, മധുരമുള്ള ലസ്സി, മധുരമുള്ള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കണം. കാരണം അവയിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
പൂരിത കൊഴുപ്പുകളുള്ള ഭക്ഷണങ്ങൾ: പക്കോറകൾ, സമൂസകൾ, വടകൾ എന്നിങ്ങനെയുള്ള പലഹാരങ്ങൾ എണ്ണയിൽ വറുക്കുന്നവയാണ്. ഇവയിൽ അനാരോഗ്യകരമായ കൊഴുപ്പുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നതിന് കാരണമാകും.
ഫ്ലേവേർഡ് യോ​ഗ‍ർട്ട്: ഫ്ലേവറുകൾ ചേർത്ത തൈരിൽ പഞ്ചസാര ചേർത്തിട്ടുണ്ട്. ഇത് ഉപയോ​ഗിക്കുന്നത് പ്രമേഹരോ​ഗികൾക്ക് രക്തത്തിലെ പഞ്ചസാര ഉയരാൻ കാരണമാകും. മധുരമില്ലാത്ത തൈര് തിരഞ്ഞെടുത്ത്, രുചിക്കായി പഴങ്ങളോ ചെറിയ അളവിൽ തേനോ ചേർത്ത് കഴിക്കാം.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്സ്: വെളുത്ത അരി, നാൻ, വിവിധതരം ബ്രെഡുകൾ എന്നിങ്ങനെ ശുദ്ധീകരിച്ച മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർധിപ്പിക്കും. ഇതിന് പകരം മുഴുധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ: മധുരപലഹാരങ്ങളായ മിഠായി, ഗുലാബ് ജാമുൻ, ജിലേബി, പായസം എന്നിവയിൽ പഞ്ചസാരയുടെ അംശം ധാരാളമുണ്ട്. ഇത്, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി വർധിപ്പിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.