പഴങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടുന്ന മാമ്പഴം എല്ലാവർക്കും പ്രിയപ്പെട്ട പഴമാണ്. മാമ്പഴം വളരെ രുചികരവും പോഷക ​ഗുണങ്ങൾ നിറഞ്ഞതുമാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്താമോ എന്ന ചോദ്യം പ്രസക്തമാണ്. ഇതിനെ സംബന്ധിച്ച് നിരവധി വാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ചില പഴങ്ങളിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ സാധിക്കില്ല. എന്നാൽ, മാമ്പഴത്തിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് അവയെ ഉയർന്ന പോഷകഗുണമുള്ള പഴമാക്കുന്നു. അതേസമയം, അവയിലെ ഉയർന്ന പഞ്ചസാരയുടെ അളവും ഉയർന്ന കലോറിയും പോഷകഗുണങ്ങളെ മറികടക്കുകയും പ്രമേഹ രോഗികൾക്ക് ധർമ്മസങ്കടമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ, പ്രമേഹ രോ​ഗികൾക്ക് മാമ്പഴം കഴിക്കുന്നത് ​ദോഷമാണോ അല്ലയോ എന്നത് പരിശോധിക്കാം.


മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) 51 ആണ്, ഇത് സാങ്കേതികമായി കുറഞ്ഞ ജിഐ ഭക്ഷണമായി കണക്കാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അനുസരിച്ച് ഭക്ഷണങ്ങളെ റാങ്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദപ്രയോ​ഗമാണ് ഗ്ലൈസെമിക് ഇൻഡക്സ്. പൂജ്യം മുതൽ നൂറ് വരെയാണ് ജിഐ വിലയിരുത്തുന്നത്. പൂജ്യം ഫലത്തെയും പ്രതിനിധീകരിക്കുന്നില്ല. 100 പഞ്ചസാരയുടെ അമിതമായ അളവിന്റെ ആഘാതത്തെ പ്രതിനിധീകരിക്കുന്നു.


മാമ്പഴത്തിൽ വലിയ അളവിൽ നാരുകളും വിവിധ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തത്തിലെ പഞ്ചസാരയുടെ മൊത്തത്തിലുള്ള അളവിന്റെ ആഘാതം കുറയ്ക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. ഇത് ശരീരത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും സഹായിക്കുന്നു.


ALSO READ: High Cholesterol: ചീത്ത കൊളസ്ട്രോൾ വർധിക്കുന്നത് അപകടം; കുറയ്ക്കാൻ ഈ വീട്ടുവൈദ്യങ്ങൾ സഹായിക്കും


മാമ്പഴത്തിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കുന്നതിന് കാരണമാകും. എന്നിരുന്നാലും, അതിന്റെ പോഷകാഹാര ​ഗുണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കാൻ സഹായിച്ചേക്കാം. നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ മാമ്പഴം ഉൾപ്പെടുത്തുന്നതിന് ചില ശ്രദ്ധാപൂർവമായ കാര്യങ്ങൾ പരി​ഗണിക്കണം.


മാമ്പഴം മറ്റ് ഉത്പന്നങ്ങൾക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്- മൈദ, പാസ്ത അല്ലെങ്കിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഏതെങ്കിലും മധുരപലഹാരം എന്നിവയിൽ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക.
മാമ്പഴം വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുതിച്ചുയരാൻ കാരണമാകും. ചെറിയ അളവിൽ (50-75 ഗ്രാം) കഴിക്കുന്നത് ​ഗുണം ചെയ്യും.
കൂടാതെ, പ്രമേഹരോഗികൾ മാംഗോ ഷേക്ക്, മാം​ഗോ ജ്യൂസ് എന്നിവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം അവയിൽ വലിയ അളവിൽ പഞ്ചസാര ചേർക്കും.
ബോർഡർലൈനിലുള്ള പ്രമേഹമുള്ള രോ​ഗികൾക്ക് ചെറിയ അളവിൽ മാമ്പഴം കഴിക്കാൻ ശുപാർശ ചെയ്യുന്നു. എന്നാൽ രക്തത്തിൽ ഉയർന്ന അളവിൽ പഞ്ചസാരയുള്ള ആളുകൾ അവരുടെ ആരോ​ഗ്യാവസ്ഥയെക്കുറിച്ച് കൃത്യമായി അറിയാവുന്ന ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.