രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന നിരവധി ഭക്ഷണപാനീയങ്ങൾ ഉണ്ട്. രക്തത്തിലെ ​ഗ്ലൂക്കോസ് നില അമിതമായി ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ആരോഗ്യ അവസ്ഥയാണ് പ്രമേഹം. ഇത് കണ്ണുകൾ, വൃക്കകൾ, ഞരമ്പുകൾ, ഹൃദയം എന്നിവയുടെ ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതശൈലിയും നിലനിർത്തുന്നതിലൂടെ, നിങ്ങൾക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത തടയാനാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് ധാന്യങ്ങൾ. മറ്റേതൊരു ഭക്ഷണത്തേക്കാളും വളരെ ആരോഗ്യകരമായ ഭക്ഷണമാണ് ധാന്യങ്ങൾ. പ്രമേഹം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ദഹനം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണിവ. ആരോഗ്യകരമായ ​ഗുണങ്ങൾ ലഭിക്കുന്നതിനായി നിങ്ങളുടെ പ്രമേഹ ഡയറ്റ് പ്ലാനിൽ ചേർക്കേണ്ട ധാന്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.


ബാനിയാർഡ് മില്ലറ്റ്: ജാപ്പനീസ് മില്ലറ്റ് അല്ലെങ്കിൽ സാൻവ എന്നും വിളിക്കപ്പെടുന്ന ബാനിയാർഡ് മില്ലറ്റ്, ആരോഗ്യകരമായ ശരീരത്തെ നിലനിർത്തുന്നതിന് ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, സിങ്ക്, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഡയറ്ററി ഫൈബറിന്റെ മികച്ച ഉറവിടം കൂടിയാണ് ഇത്. സ്വാഭാവികമായും പ്രമേഹ സാധ്യത കുറയ്ക്കാൻ ഇത് ഉപയോഗപ്രദമാണ്.


ALSO READ: Dengue Fever: ഡെങ്കിപ്പനിയുടെ മൂന്ന് നിർണായക ഘട്ടങ്ങൾ; ശ്രദ്ധിക്കേണ്ട ഘട്ടങ്ങൾ ഇവയാണ്


പേൾ മില്ലറ്റ്: ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാണ് പേൾ മില്ലറ്റ് അല്ലെങ്കിൽ ബജ്ര. അവിശ്വസനീയമായ ഗുണങ്ങളുമുണ്ട് ബജ്രയ്ക്ക്. ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ കുറഞ്ഞ സ്വാധീനമാണ് ചെലുത്തുന്നത്.


ഫിംഗർ മില്ലറ്റ്: ഫിംഗർ മില്ലറ്റ് അല്ലെങ്കിൽ റാഗി പ്രമേഹരോ​ഗികളുടെ ഭക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട ഒരു ധാന്യമാണ്. മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉയർന്ന ഉറവിടമാണ് റാ​ഗി. കൂടാതെ, ഇതിൽ കുറഞ്ഞ അളവിലാണ് പഞ്ചസാര അടങ്ങിയിരിക്കുന്നത്. റാ​ഗിയിൽ വലിയ അളവിൽ കാർബോഹൈഡ്രേറ്റുകളും അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹമുള്ളവർക്ക് ​ഗുണം ചെയ്യും.


സോർഗം മില്ലറ്റ്: ജോവർ അല്ലെങ്കിൽ സോർഗം മില്ലറ്റ്, ഗ്ലൂറ്റൻ രഹിത, കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ധാന്യമാണ്. ഇത് പ്രമേഹം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കുന്നതിനും നല്ലതാണ്.


ഫോക്‌സ്‌ടെയിൽ മില്ലറ്റ്: ഫോക്‌സ്‌ടെയിൽ മില്ലറ്റ് ശരീരത്തിന്റെ ആരോ​ഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങളുടെ ഒരു സമ്പന്ന സ്രോതസാണ്. വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ളതും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ളതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സഹായിക്കുന്നതുമായ ധാന്യമാണ് ഫോക്സ്ടെയിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.