Diabetes: മധുരം കഴിച്ചുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താം
Diabetic Food: പ്രമേഹം ഉള്ളവർ മധുരപലഹാരങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതല്ല. എന്നാൽ, മിതമായ അളവിൽ ചില മധുരപലഹാരങ്ങൾ കഴിക്കാം.
ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാതെ വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. പ്രമേഹമുണ്ടെങ്കിൽ, ആളുകൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാനും ഒഴിവാക്കാനും ശ്രദ്ധിക്കുന്നു. എന്നാൽ പ്രമേഹമുള്ളവർ മധുരപലഹാരങ്ങൾ തീർത്തും ഒഴിവാക്കണോ? പ്രമേഹം ഉള്ളവർ മധുരപലഹാരങ്ങൾ ധാരാളം കഴിക്കുന്നത് നല്ലതല്ല. എന്നാൽ, മിതമായ അളവിൽ മധുരപലഹാരങ്ങൾ കഴിക്കാം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ചില മധുരപലഹാരങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഡാർക്ക് ചോക്ലേറ്റ്: ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഡാർക്ക് ചോക്ലേറ്റ് സഹായിച്ചേക്കാം. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും പഞ്ചസാര രഹിതവുമായ ഡാർക്ക് ചോക്ലേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊക്കോയിലെ ഫ്ലവനോളുകൾ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
ALSO READ: Thyroid Diet: തൈറോയ്ഡ് രോഗികൾ നിർബന്ധമായും ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങൾ ഇവയാണ്
ഗോതമ്പ് ഫ്രൂട്ട് സാലഡ്: കുറച്ച് ഗോതമ്പ് അല്ലെങ്കിൽ ഓട്സ് കേക്കുകളിൽ ചേർക്കുന്നത് പരിഗണിക്കുക. കുറഞ്ഞ ഗ്ലൈസെമിക് അളവും ഉയർന്ന പോഷകഗുണങ്ങളും ഉള്ളതിനാൽ ഈ കേക്കുകൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിച്ചേക്കാം.
പഴങ്ങൾ: പഴങ്ങൾ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ പ്രധാനം ചെയ്യും. നാരുകളാൽ സമ്പന്നമായ പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും സാധിക്കും.
പാൽ ഉത്പന്നങ്ങൾ കൊണ്ടുള്ള മധുരപലഹാരങ്ങൾ: പ്രമേഹരോഗികൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ പാൽ ഉപയോഗിച്ചുള്ള മധുരപലഹാരങ്ങൾ മികച്ചതാണ്. പ്രോട്ടീൻ സമ്പുഷ്ടമായ സ്മൂത്തികൾ കഴിക്കാം. പഞ്ചസാര ചേർക്കാത്ത പാൽ പുഡിങ് കഴിക്കാവുന്നതാണ്.
ഗ്രീക്ക് യോഗർട്ടുകൊണ്ടുള്ള മധുരപലഹാരങ്ങൾ: ഗ്രീക്ക് യോഗർട്ട് മധുരപലഹാരങ്ങൾ പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. നിങ്ങൾക്ക് പഴങ്ങളിൽ ചേർത്തോ സ്മൂത്തികളോ ഇത് കഴിക്കാവുന്നതാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...