ശാരീരിക, മാനസിക, സ്വഭാവ മാറ്റങ്ങളുടെ എല്ലാം ആകെത്തുകയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. പ്രവസവത്തിന് ശേഷം നാല് ആഴ്ചകൾക്കുള്ളിൽ പോസ്റ്റുപാർട്ടം ഡിപ്രഷൻ കാണിച്ചുതുടങ്ങുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒട്ടുമിക്ക അമ്മമാരും പ്രവസവത്തിന് ശേഷം വിഷാദവസ്ഥയിലേക്ക് പോകാറുണ്ട്. ഈ വിഷാദം കുറെയധികം നാളുകൾ നീണ്ടുനിൽക്കുമ്പോഴാണ് സൂക്ഷിക്കേണ്ടത്. ആയിരത്തിൽ ഒന്ന് സ്ത്രീകൾ കുറച്ചുകൂടി സീരിയസ് ആയ പോസ്റ്റ്പാർട്ടം സൈക്കോസിസിലേക്കും എത്തിപ്പെടാറുണ്ട്.


പത്തിൽ ഒന്ന് എന്ന നിലയിൽ പുരുഷൻമാർക്കും പോസ്റ്റ്പാർട്ടം ഡിപ്രഷന്റിപ്പോർട്ട് ചെയ്യാറുണ്ട്. സാമൂഹിക , മാനസിക ഘടകങ്ങൾ ഒക്കെ ഇതിന് വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ചില രാസവ്യതിയാനങ്ങളും കാരണമാകും. 
പ്രസവശേഷമുള്ള ഹോർമോൺ വ്യതിയാനമാണ് ഇതിൽ പ്രധാനം. സ്ത്രീകളിളെ പ്രത്യുൽപാദന ഹോർമോണുകളായ ഈസ്ട്രജൻ, പ്രൊജസ്റ്റെറോൺ ലെവൽ ഗർഭാവസ്ഥയിൽ പത്ത് മടങ്ങ് ഉയരാറുണ്ട്. പ്രസവ ശേഷം കുത്തനെ ഇത് കുറയുകയും ചെയ്യും. പ്രസവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഈ ഹോർമോണുകൾ പഴയ അവസ്ഥയിലേക്ക് എത്തുന്നു. 


എങ്ങനെ തിരിച്ചറിയാം? 


ചില ലക്ഷണങ്ങളിലൂടെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ തിരിച്ചറിയാം
1. ഉറക്കം നഷ്ടപ്പെടുന്നത് (Trouble sleeping)
2. ഇഷ്ടങ്ങളിലെ വ്യത്യാസം ( Appetite changes )
3. തളർച്ച (Severe fatigue )
4. ലൈംഗിക താൽപര്യക്കുറവ് (Lower libido )
5. ഇടവിട്ടുള്ള സ്വഭാവമാറ്റം   (Frequent mood changes)


ഇയ്ക്കൊപ്പം മറ്റ് ചില ലക്ഷണങ്ങൾകൂടി കാണുമ്പോൾ എത്രമാത്രം ഭീകരാവസ്ഥയിലാണ് അമ്മ ഉള്ളത് എന്നത് മനസിലാക്കണം


1. കുട്ടിയോട് യാതൊരു താൽപര്യവും തോന്നാതിരിക്കുക
2. മിക്ക സമയത്തും കരയുക, കരയാൻ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതിരിക്കുക
3.വിഷാദാവസ്ഥ
4.ദേഷ്യം കൂടുക
4. സന്തോഷം നഷ്ടപ്പെടുക
5. പ്രതീക്ഷകൾ നഷ്ടപ്പെടുക, ജീവിതത്തിന് പ്രത്യേകിച്ച് അർത്ഥങ്ങൾ ഇല്ലെന്ന് തോന്നുക
6. മരണ ചിന്തകൾ കൂടുക, ആത്മഹത്യാപ്രവണത
7. മറ്റൊരാളെ വേദനിപ്പിക്കും വിധം പെരുമാറുക
8. തീരുമാനങ്ങൾ എടുക്കാൻ കഴിയാതിരിക്കുക



ആദ്യമായി അമ്മയാകുന്നവർ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെയോ മനശാസ്ത്രജ്ഞരുടെയോ സഹായം തീർച്ചയായും തേടണം


1. രണ്ട് ആഴ്ചയിലധികം മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തുടരുക
2. സാധാരണപ്പോലെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയാതെ ഇരിക്കുക
3. സാഹചര്യങ്ങളെ നേരിടാനാകാതെ വരിക
4. മറ്റൊരാളെയും സ്വന്തം കുഞ്ഞിനെ തന്നെയെ ഉപദ്രവിക്കാൻ തോന്നുക
5. ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും പേടിയുടെയും മുർദ്ധന്യാവസ്ഥ


ഇത് എന്റെ തെറ്റാണോ?


നിങ്ങൾ എന്തെങ്കിലും തെറ്റായി ചെയ്തതുകൊണ്ടല്ല പോസ്റ്റ്പാർട്ടം ഡിപ്രഷനിൽ ആകുന്നത്. ഓരോരുത്തരിലും കാരണം വ്യത്യസ്ഥമാണ്. എന്നാൽ താഴെപറയുന്ന ആളുകളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനുള്ള സാധ്യത വളരെ കൂടുതലാണ്


1. ഗർഭിണി ആകുന്നതിന് മുമ്പോ ഗർഭിണി ആയ ശേഷമോ വിഷാദാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടെങ്കിൽ
2. ഗർഭം ധരിക്കുന്ന പ്രായം ( കുറഞ്ഞ പ്രായത്തിലാണ് ഗർഭധാരണമെങ്കിൽ വിഷാദവസ്ഥയ്ക്ക് സാധ്യത കൂടും)
3. അമ്മയാകാൻ തയ്യാറെടുത്തിരുന്നില്ല എങ്കിൽ
4. വേറെ കുട്ടികൾ ഉണ്ടെങ്കിൽ 
5. മൂഡ് ഡിസോർഡർ ഉള്ള കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ
6. ജോലി നഷ്ടപ്പെടുക, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ സമ്മർദങ്ങളിലൂടെ കടന്നുപോകുന്നവർ
7. പ്രത്യേക കെയർ നൽകേണ്ടതോ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതോ ആയ കുട്ടികൾ ഉള്ളവർ
8. ഇരട്ടക്കുട്ടികളോ, ഒറ്റപ്രസവത്തിൽ മൂന്ന് കുട്ടികളോ ഉള്ളവർ
9. ആർത്തവസമയത്തെ സ്വഭാവ മാറ്റം അനുഭവിക്കുന്നവർ
10. സാമൂഹിക പിന്തുണയില്ലാത്തവർ
11. ഒറ്റയ്ക്ക് താമസിക്കുന്നവർ
12. ദാമ്പത്യപ്രശ്നങ്ങൾ ഉള്ളവർ


പോസ്റ്റ്പാർട്ടം ഡിപ്രഷൻ പലവിധം


ബേബി ബ്ലൂസ്- പ്രവസശേഷമുള്ള മാനസിക മാറ്റങ്ങളെയാണ് പ്രധാനമാണ് ബേബി ബ്ലൂസ് എന്നതിലൂടെ ഉദ്ദശിക്കുന്നത്. പ്രസവശേഷം 70 ശതമാനം സ്ത്രീകളിലും ഈ അവസ്ഥ കാണാറുണ്ട്. പെട്ടെന്നുള്ള സ്വഭാവമാറ്റം അതായത് പെട്ടെന്നുള്ള ദേഷ്യം, പെട്ടെന്നുള്ള സന്തോഷവും സങ്കടവും ഒക്കെ ഇതിന്റെ ലക്ഷണമാണ്. ഒരു കാരണവുമില്ലാതെ കരയുക. ക്ഷമ നശിക്കുക. ആകാംഷ കൂടുക, ഒറ്റയ്ക്കാണെന്ന് തോന്നുക ഒക്കെയും ലക്ഷണമാണ്. പ്രസവശേഷമുള്ള ആദ്യമണിക്കൂറുകളിലോ ഒന്നു മുതൽ രണ്ടാഴ്ച വരെയോ ആണ് ബേബി ബ്ലൂസ് കാണുക. ഇതിന് സാധാരണഗതിയിൽ ട്രീറ്റ്മെന്റ് ഒന്നും ആവശ്യമായി വരാറില്ല. ആദ്യമായി അമ്മയാവരോടും ആരോഗ്യപ്രവർത്തകരോടും സംസാരിച്ച് സംശയങ്ങൾ തീർക്കാവുന്നതാണ്.


പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പിപിഡി)- പ്രസവശേഷം ദിവസങ്ങളോളമോ, മാസങ്ങളോളമോ നീണ്ടുനിൽക്കുന്ന അവസ്ഥ. ഇത് ആദ്യകുഞ്ഞിന്റെ ജനന ശേഷം മാത്രമല്ല. രണ്ടാം പ്രസവത്തിലോ അതിന് ശേഷമുള്ള പ്രസവത്തോടെയോ ഈ അവസ്ഥയിലേക്ക് എത്താം. 'ബേബി ബ്ലൂസ്'ന്റ എല്ലാ ലക്ഷണങ്ങളും കാണിക്കും.  പക്ഷെ അതിലും തീവ്രമായിരിക്കും ഈ സ്റ്റേജ്. ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ ആകും. കൃത്യ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ പ്രശ്നമാകും. മരുന്നും കൗൺസലിങും വഴിമാത്രമേ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയൂ.


പോസ്റ്റ്പാർട്ടം സൈക്കോസിസ്- ആദ്യമായി അമ്മയാകുന്നവരിൽ കാണുന്ന വളരെ പ്രധാനപ്പെട്ട മാനസിക പ്രശ്നമാണിത്. വളരെ പെട്ടെന്ന് ആയിരിക്കും ഈ അവസ്ഥയിലെത്തുക. പ്രസവ ശേഷം ആദ്യ മൂന്ന് മാസത്തിന് ശേഷമാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ് കാണുന്നത്.  ഇല്ലാത്ത ശബ്ദങ്ങൾ കേട്ടെന്ന് തോന്നുക (auditory hallucinations), മതിവിഭ്രമം (delusions എന്നിവ ലക്ഷണങ്ങൾ. ഇല്ലാത്ത കാര്യങ്ങൾ കണ്ടെന്ന് തോന്നും (visual hallucination).
ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഏറ്റവും അത്യാവശ്യമായി മെഡിക്കൽ സഹായം തേടണം. മിക്കപ്പോഴും ഇവർ മറ്റുള്ളവരെയോ സ്വന്തം കുഞ്ഞിനെയോ ഉപദ്രവിച്ചുതുടങ്ങുമ്പോൾ ആയിരിക്കും പോസ്റ്റ്പാർട്ടം സൈക്കോസിസ തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് എത്തുക.


ചികിത്സ എങ്ങനെ? 


ഓരോരുത്തർക്കും ചികിത്സ വ്യത്യസ്ഥമാണ്. വിഷാദത്തിനുള്ള മരുന്നുകളും സൈക്കോതെറാപ്പിയും മാനസിക പിന്തുണയും ഒക്കെ ചേരുന്നതാണ് ചികിത്സ. മുലയൂട്ടുന്നവരും ഗുളികകൾ കഴിക്കാൻ പേടിക്കേണ്ടതില്ല. ഡോക്ടറുടെ നിർദേശപ്രകാരം വിഷാദരോഗത്തിനുള്ള മരുന്നുകൾ കഴിക്കാം. 


വെല്ലുവിളികൾ?


പോസ്റ്റ്പാർട്ടം ഡിപ്രഷൻ യഥാസമയം ചികിത്സിച്ചില്ലെങ്കിൽ അത് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെയാണ് ബാധിക്കുക. ഒപ്പം മുഴുവൻ കുടുംബത്തെയും. 
 കൃത്യസമയത്ത് ചികിത്സയ്ക്ക് തയ്യാറായില്ലെങ്കിൽ മാസങ്ങളോളും അത് നിലനിൽക്കുകയും അപകടകരമായ മാനസികാവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. കുഞ്ഞിന്റെ അച്ഛനും ഡിപ്രഷൻ വരാൻ സാധ്യത കൂടുതലാണ്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഉള്ളവരുടെ കുഞ്ഞുങ്ങളിൽ ഉറക്കക്കുറവ്, ഭക്ഷണം കഴിക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങിയവ കാണാറുണ്ട്.


എങ്ങനെ തടയാം?


നിങ്ങൾക്കും കുടുംബത്തിലുള്ളവർക്കോ വിഷാദരോഗം എപ്പോഴെങ്കിൽ വന്നിട്ടുണ്ടെങ്കിൽ അത് ഡോക്ടറോട് ആദ്യമേ തുറന്നു പറയണം. ഗർഭിണി ആകാൻ തീരുമാനം എടുക്കുമ്പോൾ തന്നെ ഇക്കാര്യം ഡോക്ടറോട് സംസാരിക്കുന്നതാണ് നല്ലത്. ഗർഭാവസ്ഥയിൽ ഡോക്ടർക്ക് വിഷാദവസ്ഥ വേഗത്തിൽ കണ്ടുപിടിക്കാൻ കഴിയും. പ്രസവം കഴിഞ്ഞാലുടൻ തന്നെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ മറികടക്കാനുള്ള മാർഗങ്ങൾ , ചികിത്സകൾ എന്നിവ ഡോക്ടർ നിങ്ങൾക്ക് പറഞ്ഞുനൽകും. 


പ്രസവശേഷം ശ്രദ്ധിക്കേണ്ടത്


1. സഹായം ആവശ്യമുണ്ടെങ്കിൽ അത് തുറന്നു പറയണം. നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങൾക്ക് മാത്രമേ അറിയൂ
2. നിങ്ങളെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും യാഥാർത്യബോധത്തോടെ ചിന്തിക്കണം
3. ഡോക്ടറുടെ നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ ചെയ്യാം. ചെറിയ നടത്തം, വീടിന് പുറത്ത് ഒരു ഔട്ടിങ് ഒക്കെയാകാം
4. ചില ദിവസങ്ങൾ നല്ലതും ചില ദിവസങ്ങൾ മോശവും ആയിരിക്കും എന്നത് ഓർക്കുക
5. ആൽക്കഹോൾ ഉപേക്ഷിക്കുക. ഒരു ഡയറ്റ് ചിട്ടപ്പെടുത്തുക
6. പാട്ണറുമായി സമയം ചെലവിടുക
7. കുടുംബാംഗങ്ങളുമായും കൂട്ടുകാരുമായും ചെലവഴിക്കാൻ സമയം കണ്ടെത്തുക
8.പ്രസവശേഷം വീട്ടിൽ സന്ദർശകരെപരമാവധി കുറയ്ക്കുക
9. കുഞ്ഞ് ഉറങ്ങുന്ന സമയം നോക്കി നിങ്ങളും ഉറങ്ങുകയും റെസ്റ്റ് എടുക്കുകയും ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.