ദിവസവും അനിയന്ത്രിതമായ അളവിൽ കട്ടൻ ചായ കുടിക്കുന്നവരുണ്ട്. ഇക്കൂട്ടത്തിൽ നിങ്ങളും ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. നിങ്ങൾ അമിതമായി കട്ടൻ ചായ കുടിക്കുന്നവരാണെങ്കിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശരിയായ അളവിൽ കുടിച്ചാൽ ചായ ഗുണം ചെയ്യും. എന്നാൽ അമിതമായി കുടിച്ചാൽ അത് ഗുണത്തിന് പകരം ദോഷമാണ് ചെയ്യുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

മിക്ക ഗവേഷണങ്ങളിലും കട്ടൻ ചായ ആരോ​ഗ്യത്തിന് ​ഗുണകരമാണെന്നാണ് പറയുന്നത്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ കട്ടൻ ചായയ്ക്ക് ഹൃദയം മുതൽ കുടൽ വരെയുള്ള പ്രശ്‌നങ്ങൾക്കും പ്രമേഹത്തിനും പ്രതിവിധ നൽകാൻ കഴിയും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പകർച്ചവ്യാധികൾ ഒഴിവാക്കുകയും ചെയ്യും. എന്നാൽ അമിതമായി കട്ടൻ ചായ കുടിക്കുന്നതിനെതിരെ അടുത്ത കാലത്ത് പുറത്തുവന്ന ചില റിപ്പോർട്ടുകൾ  മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത് ഗുരുതരമായ വൃക്ക തകരാറിന് കാരണമാകുമെന്നാണ് പറയുന്നത്.


ALSO READ: ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് തെറ്റായ രീതിയിലോ? അറിയാം, തിരുത്താം
 
കട്ടൻ ചായയും വൃക്കയും


ഒരു വശത്ത് കട്ടൻ ചായ ഹൃദയം മുതൽ പ്രമേഹം വരെയുള്ള എല്ലാത്തിനും ഗുണം ചെയ്യുമെന്ന് പറുയുന്നുണ്ടെങ്കിലും മറുവശത്ത് ഇത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന വിലയിരുത്തലുമുണ്ട്. നിരവധി പഠനങ്ങൾ സമ്മിശ്ര ഫലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ വൃക്കകളിൽ ഒരേസമയം ഗുണപരവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.


കട്ടൻ ചായ വൃക്കകൾക്ക് ദോഷകരമാകുന്നത് എന്തുകൊണ്ട്?


കഫീൻ വൃക്കകൾക്ക് നല്ലതാണെങ്കിലും അളവിൽ കൂടുതലായാൽ അത് ദോഷകരവുമാണ്. കഫീൻ രക്തസമ്മർദ്ദത്തെ ബാധിക്കും. ഉയർന്ന അളവിലുള്ള കഫീൻ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വൃക്കരോഗത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം. അതുകൊണ്ടാണ് കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ വൃക്കകളെ ദോഷകരമായി ബാധിക്കുന്നത്. കട്ടൻ ചായയിൽ അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റാണ് വൃക്കകളെ ഏറ്റവും കൂടുതൽ തകരാറിലാക്കുന്നത്. ഇത് കിഡ്‌നി സ്‌റ്റോണിനും കാരണമാകും. അതുകൊണ്ട് തന്നെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ കട്ടൻ ചായ അമിതമായി കുടിക്കരുത്.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.