നിങ്ങളുടെ വീട്ടിലോ ഹോട്ടലുകളിലോ ഭക്ഷണം കഴിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളം, അല്ലെങ്കിൽ ഒരു കുപ്പി വെള്ളവുമായി ഇരിക്കുന്ന പലരെയും കണ്ടിട്ടുണ്ടാകും. ഭക്ഷണം കഴിക്കുന്നതിനിടെ ഇവ‍ർ ഓരോ തവണയും വെള്ളം കുടിക്കുകയും ചെയ്യും. ഒരുപക്ഷേ നിങ്ങളും അത് തന്നെ ചെയ്യുന്നുണ്ടാകാം. എന്നാൽ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിക്കരുതെന്ന് പലരും പറഞ്ഞ് കേൾക്കാറുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത് എന്ന് പറയാൻ പല കാരണങ്ങളുമുണ്ട്. അങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നിരുന്നാലും, ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ദോഷം വരുത്തില്ലെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. ഭക്ഷണത്തിന് ഇടയ്ക്കുള്ള വെള്ളം കുടിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 


ALSO READ: കുട്ടികളിലെ പനി; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് തെറ്റാണോ? 


ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് മുതൽ ഭക്ഷണം കഴിഞ്ഞ് അര മണിക്കൂർ വരെ വെള്ളം കുടിക്കരുതെന്ന് പലപ്പോഴും പറയാറുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാൽ അത് വായിലെ ഉമിനീർ ഉത്പാദനം നിർത്തുമെന്നും ഇത് ദഹനത്തെ ബാധിക്കുമെന്നുമാണ് പറയുന്നത്. ഇങ്ങനെ ചെയ്യുന്നത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുന്നതിനാൽ നിങ്ങൾക്ക് ഭക്ഷണത്തിലെ പോഷകങ്ങൾ ലഭിക്കുന്നില്ല. ഇത് അസിഡിറ്റി പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഒപ്പം ശരീരഭാരം കൂടുമെന്നും പലരും പറയാറുണ്ട്. 


അതേസമയം, പല റിപ്പോർട്ടുകളും ഈ അവകാശവാദങ്ങൾ തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദോഷകരമാണെന്ന് പറയുന്ന ഗവേഷണങ്ങളും ഉണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാമെന്ന് പറയുന്ന നിരവധി റിപ്പോർട്ടുകൾ ഇന്റർനെറ്റിൽ കാണാം. 


യുഎസ്എ ടുഡേ റിപ്പോർട്ട് പറയുന്നത് 


ഭക്ഷണത്തിന് ഒപ്പം വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതാപരമായ പരിശോധനകൾക്ക് ശേഷമുള്ള റിപ്പോർട്ടാണ് യുഎസ് ടുഡേ പുറത്തുവിട്ടത്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാൽ അത് ശരീരത്തിന് ദോഷം ചെയ്യില്ലെന്നാണ് യുഎസ് ടുഡേ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിൽ, പല വിദഗ്ധരുടെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് കോളേജ് ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസർ മിഷേൽ പിക്കോ പറഞ്ഞു. വെള്ളം ദഹനരസങ്ങളെ നേർപ്പിക്കുന്നില്ല. അതിനാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാം. മാത്രമല്ല ഇത് ആരോഗ്യത്തിന് ഹാനികരവുമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.