Weak Immunity: പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ന് ആളുകള്‍ കൂടുതല്‍ ബോധവാന്മാരാണ്. കോവിഡ് പ്രതിരോധ ശേഷിയുടെ പ്രാധാന്യം നമ്മെ പഠിപ്പിച്ചു എന്ന് വേണം പറയാന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങള്‍ കൂടെക്കൂടെ രോഗ ബാധിതനാകാറുണ്ടോ? എങ്കില്‍ അതിനു കാരണം നിങ്ങളുടെ  പ്രതിരോധശേഷി ദുര്‍ബലമാണ് എന്നതാണ്. അതായത്, നിങ്ങളുടെ ശരീരം പ്രായമാകുന്നതിനും മുന്‍പുതന്നെ പ്രതിരോധ സംവിധാനത്തിന്  പ്രായമായി, അതാണ്‌ ചെറു പ്രായത്തില്‍ തന്നെ പല രോഗങ്ങളും പിടിപെടാനുള്ള കാരണം.  


എന്നാല്‍, പഠനങ്ങള്‍ പറയുന്നതനുസരിച്ച് ചില പ്രത്യേക ശീലങ്ങള്‍ നമ്മുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തും. ദുർബലമായ പ്രതിരോധശേഷിക്ക് കാരണമായ് പല കാര്യങ്ങളാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്.  


Also Read:  Indian Gooseberry: പ്രതിരോധശേഷിയ്ക്കും നിത്യ യൗവനത്തിനും ദിവസവും കഴിയ്ക്കാം നെല്ലിക്ക


അതില്‍ പ്രധാനമായതാണ് അമിതമായ അളവിൽ പഞ്ചസാര കഴിക്കുന്നത്. അമിത അളവില്‍ പഞ്ചസാര കഴിയ്ക്കുന്നത്  നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അധിക പഞ്ചസാര പ്രതിരോധശേഷി ദുർബലപ്പെടുത്തുമെന്ന്  ഓര്‍ക്കുക.


Also Read:  Benefits of Neem Leaves: ആര്യവേപ്പ്, വീട്ടുമുറ്റത്തെ ഔഷധശാല, ഗുണങ്ങള്‍ അറിയാം


അധികം എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നത് പ്രതിരോധശേഷിയെ സാരമായി ബാധിക്കാം. 
എണ്ണമയമുള്ള ഭക്ഷണം അധികം കഴിക്കുന്നത് ഒഴിവാക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. 


സംസ്കരിച്ച മാംസം കഴിക്കുന്നത്  പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  സംസ്കരിച്ച മാംസത്തിനുള്ളിൽ പൂരിത കൊഴുപ്പ്  (സാച്ചുറേറ്റഡ് ഫാറ്റ്)  കാണപ്പെടുന്നു, ഇത് ആരോഗ്യത്തിന് ഹാനികരമാണ്.


ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണവും മിതമായ അളവിൽ കഴിക്കണം. ഈ ശീലം ഒരു വ്യക്തിയുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തും. 


ഇന്നത്തെ ജീവിതശൈലിയും പ്രതിരോധ ശേഷി കുറയുന്നതിന് പ്രധാന കാരമാണ്. അതായത് ഇന്ന് ആളുകള്‍ക്ക് പലപ്പോഴും വേണ്ടത്ര ഉറങ്ങാൻ കഴിയുന്നില്ല, ഇത് വ്യക്തിയുടെ പ്രതിരോധശേഷി ദുർബലമാകാന്‍ ഇടയാക്കും.  


ചൈനീസ്  ഭക്ഷണം ആരോഗ്യത്തിന് നല്ലതല്ല. അവയില്‍  പോഷകങ്ങൾ കുറവാണ്. അതിനാൽ ഇത് വ്യക്തിയുടെ പ്രതിരോധശേഷി ദുർബലപ്പെടുത്തും.


പ്രതിരോധശേഷി  കൂട്ടാനും സംരക്ഷിക്കാനും എന്താണ് ചെയ്യേണ്ടത്?


1.  മികച്ച പ്രതിരോധശേഷിയ്ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാം. ഇത് മികച്ച പ്രതിരോധശേഷിക്ക് അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പോഷണങ്ങളുടെ അഭാവം കണ്ടെത്തി അവ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നത് പ്രതിരോധ ശേഷിയെ സഹായിയ്ക്കും. 


2. വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യം നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയില്‍ പ്രധാന പങ്കു വഹിക്കുന്നു.  വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിയ്ക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങളും പാനീയങ്ങളും കഴിയ്ക്കുന്നത് പ്രതിരോധ ശേഷിയെ സഹായിക്കും.


3. മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ പ്രതിരോധ ശേഷിയെ  ബാധിക്കും. അതിനാല്‍,  ഈ ദുശീലങ്ങള്‍ ഒഴിവാക്കുക. 


4. ശാരീരിക അധ്വാനം, നിത്യവുമുള്ള വ്യായാമം എന്നിവ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.  


5. വാക്സീനുകള്‍ കൃത്യസമയത്ത് എടുക്കുന്നതും പ്രതിരോധ സംവിധാനം ശക്തമാകാന്‍ സഹായിയ്ക്കും. പ്രായമാകാതിരിക്കാന്‍ സഹായിക്കും. 


6. നല്ല ഉറക്കം, ശുചിത്വം, ആവശ്യത്തിന് വെള്ളം കുടിയ്ക്കുക എന്നിവ  പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.  



 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ