പപ്പായ ആരോഗ്യകരമായ ഒരു പഴമാണെങ്കിലും, അത് മിതമായി കഴിക്കണം. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ ഈ പഴം കഴിച്ചാൽ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരും. എന്നാൽ പപ്പായയിൽ നാരുകൾ കൂടുതലും കൊഴുപ്പും കലോറിയും കുറവായതിനാൽ തടി കുറക്കാൻ ശ്രമിക്കുന്നവർക്കുള്ള നല്ലൊരു പഴമാണ് പപ്പായ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അത് എല്ലാവർക്കും ശരീരത്തിന് അത്ര നല്ലതല്ല. അതെ പപ്പായ ചിലരിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാം. പോഷകങ്ങൾ നിറഞ്ഞ പപ്പായ വെറും വയറ്റിൽ കഴിച്ചാൽ നേരിടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ.


ശ്വസിക്കാൻ ബുദ്ധിമുട്ട്


പഴുത്ത പപ്പായ എല്ലാ ദിവസവും രാവിലെ കഴിക്കരുത്. കാരണം, പപ്പായയിലെ പപ്പെയ്ൻ എന്ന എൻസൈം ശ്വാസോച്ഛ്വാസത്തിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. അതുപോലെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരും വെറും വയറ്റിൽ പപ്പായ കഴിക്കരുത്.


കിഡ്‌നി സ്റ്റോൺ


ഒരു ചെറിയ പപ്പായയിൽ 96 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ വെറും വയറ്റിൽ പപ്പായ അധികമായി കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് സൂക്ഷിക്കുക.


ALSO READ: ഒരു മാസത്തേക്ക് ഈ സാധനങ്ങൾ ഉപേക്ഷിച്ചു നോക്കൂ..! അത്ഭുതങ്ങൾ കാണാം


ദഹനത്തെ ബാധിക്കുന്നു
 
പപ്പായ പൊതുവെ അമിതമായി കഴിക്കുന്നത് ദഹനനാളത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും. കഴിച്ചാൽ എത്രമാത്രം കഴിക്കണം എന്നറിയുകയും വെറുംവയറ്റിൽ കഴിക്കാതിരിക്കുകയും വേണം. അല്ലാത്തപക്ഷം ദഹനനാളത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു.


മുലയൂട്ടുന്ന സ്ത്രീകൾക്ക് നല്ലതല്ല
 

പപ്പായ പഴത്തിലെ എൻസൈമുകൾ കുട്ടികൾക്ക് നല്ലതല്ല. ഇത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് മുലയൂട്ടുന്ന സ്ത്രീകൾ പപ്പായ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രമേ ഇത് കഴിക്കാവൂ.


 ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നു. 


പപ്പായ കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും. എന്നാൽ ഇതേ പപ്പായ വെറും വയറ്റിൽ കൂടുതൽ കഴിക്കുന്നത് ചർമ്മത്തിന് നല്ല ഫലം നൽകില്ല. കാരണം, പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമും ആന്റിഓക്‌സിഡന്റുമായ പപ്പെയ്ൻ എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമല്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.