Optical Illusion: അടുത്തിടെയായി സോഷ്യല്‍ മീഡിയ പ്രേമികളുടെ ഇഷ്ട വിഷയമാണ്‌  ഒപ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങള്‍.  ഒരു ഹോബിയെന്ന നിലയിലാണ് പലരും ഇത്തരം ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രങ്ങളെ കാണുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിലെ ചോദ്യത്തിനുള്ള ഉത്തരം നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്തുക എന്നത്  പലര്‍ക്കും ഇഷ്ടപ്പെട്ട വിനോദമാണ്‌.  ഇത്തരം ചിത്രങ്ങള്‍ കണ്ട് തല  പുകയ്ക്കുന്നവരും ഏറെയാണ്‌. സോഷ്യല്‍ മീഡിയയില്‍  നിരവധി  ഒപ്റ്റിക്കൽ  ഇല്യൂഷന്‍  ചിത്രങ്ങളാണ് ദിനംപ്രതി എത്തുന്നത്‌.


Also Read:  Optical Illusion: 12  സെക്കന്‍ഡിനുള്ളില്‍ കുളത്തില്‍ മറഞ്ഞിരിയ്ക്കുന്ന മുതലയെ കണ്ടെത്താമോ?


ഒപ്റ്റിക്കൽ ഇല്യൂഷന്‍ ചിത്രങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ മുൻപിൽ അവതരിപ്പിച്ച ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, നിങ്ങള്‍  നടത്തിയ കണ്ടെത്തലുകള്‍,  നിങ്ങളുടെ നിരീക്ഷണ കഴിവുകൾ എന്നിവ പരീക്ഷിക്കുക എന്നതാണ്. 


Also Read:  Optical Illusion: പൂന്തോട്ടത്തില്‍ ഒളിച്ചിരിയ്ക്കുന്ന മുയലിനെ കണ്ടെത്താമോ?   
 
അത്തരത്തിലൊരു  ഒപ്റ്റിക്കൽ  ഇല്യൂഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുകയാണ്. ഒരു കുളത്തിന്‍റെ ചിതമാണ് ഇത്.  കുളത്തിന് സമീപം പടവുകള്‍ കാണാം, ധാരാളം മരങ്ങള്‍ സമീപത്തായി കാണാം. അതുമാത്രമല്ല, കുളത്തില്‍ ധാരാളം താമരയും ആമ്പല്‍ ചെടികളും കാണാം.  


എന്നാല്‍, നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത്‌ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന ഒന്നാണ്.  അതായത് നിങ്ങളുടെ കാഴ്ചയില്‍നിന്നും മറഞ്ഞിരിയ്ക്കുന്ന ചിത്രശലഭത്തെയാണ് കണ്ടെത്തേണ്ടത്‌.  അതായത്, ഒറ്റനോട്ടത്തില്‍ കാഴ്ചയില്‍ നിന്നും മറഞ്ഞിരിയ്ക്കുന്ന ചിത്രശലഭത്തെ കണ്ടെത്തുക എന്നതാണ് ഈ ചിത്രം നല്‍കുന്ന വെല്ലുവിളി. ഈ കുളത്തിന്‍റെ  ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്  


ചെടികള്‍, പുല്ലുകൾ, പാറകൾ എന്നിവയാൽ മൂടപ്പെട്ട ഈ കുളത്തില്‍ എവിടെയോ ഒരു ചിത്രശലഭം ഒളിച്ചിരിപ്പുണ്ട്. പക്ഷേ, അതിനെ കണ്ടെത്തുക അത്ര എളുപ്പമല്ല. 


5 സെക്കൻഡിനുള്ളിൽ ചിത്രശലഭത്തെ കണ്ടെത്തുക എന്ന ഈ ബ്രെയിൻ ടീസർ അല്ലെങ്കില്‍ വെല്ലുവിളി നിങ്ങള്‍ ഏറ്റെടുക്കുന്നുണ്ടോ? മുകളിലെ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം സൂക്ഷ്മമായി പരിശോധിക്കുക. ഈ ചിത്രത്തിനുള്ളിൽ മറഞ്ഞിരിയ്ക്കുന്ന ചിത്രശലഭത്തെ 5 സെക്കൻഡിനുള്ളിൽ കണ്ടെത്താന്‍ ശ്രമിക്കുക.  



ചിത്രത്തിലേക്ക് എത്ര ഉറ്റുനോക്കിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ ഭൂരിഭാഗം പേര്‍ക്കും  ചിത്രശലഭത്തെ കണ്ടെത്താനായില്ല എന്നതാണ് വസ്തുത.  ഈ ചിത്രത്തില്‍ മറഞ്ഞിരിയ്ക്കുന്ന ചിത്രശലഭത്തെ കണ്ടെത്താന്‍ സഹായിയ്ക്കുന്ന എളുപ്പ മാര്‍ഗ്ഗം ഇതാ.... 
 
ചിത്രത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കൂ, ചിത്രത്തില്‍ മൂന്നിടത്തായി ആമ്പല്‍ പൂക്കള്‍ കാണാം. അതില്‍ ഇടതുവശത്തായി കാണുന്ന ആമ്പല്‍പ്പൂക്കള്‍ ശ്രദ്ധിച്ചു നോക്കൂ.... നേരിയ വ്യത്യാസം കാണാം. അതായത്, ആമ്പലിന്‍റെ ഇലകള്‍ക്ക് മുകളില്‍ കാണുന്നത് പൂവല്ല, ഒരു നീല ചിത്രശലഭമാണ്. 


നിങ്ങൾക്ക് ഇപ്പോഴും അത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ,  ചുവടെയുള്ള ചിത്രത്തിൽ അത് കാണുവാന്‍  സാധിക്കും. 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.