BP Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങളുണ്ടോ? വേഗം ബിപി പരിശോധിക്കുക
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെട്ടേക്കാം. അങ്ങനെ അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം
ഇന്ന് പലരും നേരിടുന്ന ഒരു രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം നിശ്ചിത അളവിൻമേൽ ഉയരുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഭക്ഷണക്രമം, ജീവിതരീതി, ഉപ്പിൻ്റെ അമിത ഉപയോഗം, ജനിതക കാരണങ്ങൾ, ഉറക്കമില്ലായ്മ തുടങ്ങിയവ രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ രക്തസമ്മർദ്ദം കൂടുതലാണെങ്കിൽ ശരീരത്തിൽ പല ലക്ഷണങ്ങളും കാണാനാകും. അതുകൊണ്ട് ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക.
തലകറക്കം
ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ രാവിലെ എഴുന്നേറ്റ ഉടൻ തലകറക്കം അനുഭവപ്പെട്ടേക്കാം. അങ്ങനെ അനുഭവപ്പെട്ടാൽ ബിപി നിർബന്ധമായും പരിശോധിക്കണം.
കാഴ്ച മങ്ങൽ
രാവിലെ ഉറക്കമുണർന്ന് ഉടൻ തന്നെ കാഴ്ച മങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണമാകാം. ബിപി കൂടിയാൽ കണ്ണുകൾക്ക് സമ്മർദ്ദം ഉണ്ടാകുകയും കാഴ്ചശക്തി കുറയ്ക്കുകയും കണ്ണുകളെ ദുർബലപ്പെടുത്തുകയും ചെയ്യും.
ദാഹം തോന്നുക
രാവിലെ എഴുന്നേറ്റയുടൻ ദാഹം തോന്നുകയും വായ വരളുകയും ചെയ്താൽ അത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളാകാം. ഇത് നിസ്സാര കാര്യമാണെന്ന് കരുതി ഒരിക്കലും അവഗണിക്കരുത്.
അമിതമായ ക്ഷീണം
രാത്രി നല്ലപോലെ ഉറങ്ങിയിട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും രക്തസമ്മർദ്ദം പരിശോധിക്കുക. രക്തസമ്മർദ്ദം ഉയർന്നതുമൂലം ക്ഷീണുമുണ്ടാകാം.
ഛർദ്ദിയ്ക്കാൻ തോന്നുക
രാവിലെ എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാനോ ഓക്കാനിക്കാനോ തോന്നുന്നത് ഉയർന്ന ബിപിയുടെ ലക്ഷണമാകാം.
ഉറക്കമുണർന്നയുടനെ അനുഭവപ്പെടുകയാണെങ്കിൽ ഇത് ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ ലക്ഷണങ്ങളായിരിക്കാം. ശരീരത്തിലെ രക്തചംക്രമണം വർധിക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദി തോന്നുന്നതിന് കാരണമാകുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy