കനത്ത ചൂടിനെ പ്രതിരോധിക്കാൻ മിക്ക വീടുകളിലും ഐസ്ക്രീം വാങ്ങി വെയ്ക്കുന്ന പതിവുണ്ട്.  ചൂടിനിടെ ഇടയ്ക്കിടെ ആശ്വാസം കണ്ടെത്തുന്നവരണ് ഏറെയും. ഐസ്ക്രീം കഴിച്ച് ബാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകാണ് പതിവ്. എന്നാൽ ഇങ്ങനെ ഐസ്ക്രീം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫ്രിഡ്ജിൽ ഐസ്ക്രീം സൂക്ഷിക്കുമ്പോൾ ചില തെറ്റുകൾ ഒഴിവാക്കുക അല്ലെങ്കിൽ അത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് ഫ്രിഡ്ജിൽ ഐസ്ക്രീം സൂക്ഷിക്കുന്നതിനുള്ള ശരിയായ മാർഗം ഏതെന്ന് നോക്കാം.


ALSO READ:  കരളിന്റെ ആരോ​ഗ്യം മികച്ചതാക്കാനും ഫാറ്റി ലിവറിനെ ചെറുക്കാനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!


ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള ശരിയായ മാർഗം ഏതാണ്?


പാലിൽ നിന്നാണ് ഐസ് ക്രീം ഉണ്ടാക്കുന്നത്. അതിനാൽ ഇത് ശരിയായി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ ഐസ് ക്രീം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ പലരും തെറ്റുകൾ വരുത്താറുണ്ട്. ഇത് ഐസ്ക്രീമിൻ്റെ രുചി നശിപ്പിക്കുകയും ആരോഗ്യത്തിന് ഹാനികരവുമാണ് അത്. ഐസ്ക്രീം ഒരിക്കലും പേപ്പർ ബോക്സിൽ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഐസ് ക്രീം ഒരു എയർടൈറ്റ് കണ്ടെയ്നറിൽ വേണം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ. ഇത് ഐസ്ക്രീമിനെ നശിപ്പിക്കില്ല. 


ഐസ് ക്രീം ഫ്രീസറിൽ വച്ചാൽ സുരക്ഷിതമാണെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ പല വീടുകളിലും ഐസ് ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പാക്കറ്റ് ശരിയായി അടച്ച് സൂക്ഷിക്കാറില്ല.  ഇത് ഐസ്ക്രീമിൻ്റെ രുചി മോശമാക്കുന്നു. 


വേനൽ കാലമായതിനാൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും ലോഡ് ഷെഡ്ഡിംഗ് ഉണ്ട്. കറന്റ് പോകുമ്പോൾ ഫ്രിഡ്ജിലെ ഐസ്ക്രീം ഉരുകാനിടയാകും. കറന്റ് വരുമ്പോൾ  ഐസ്ക്രീം വീണ്ടും കട്ടിയാവുകയും ചെയ്യും. ഇത്തരം റീ സോളിഡിഫൈഡ് ഐസ് ക്രീം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം ഈ പ്രക്രിയ ആരോഗ്യത്തിന് അപകടകരമായ ഐസ്ക്രീമിലെ ചേരുവകളുടെ അളവ് കൂട്ടുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.