Eggs beneficial in winter: പുഴുങ്ങിയ മുട്ടയുടെ ഗുണങ്ങളെന്തൊക്കെയാണ് എന്നാണ് ഇന്ന് നാം അറിയാൻ പോകുന്നത്.  തണുപ്പ് കാലത്ത് മുട്ട കഴിക്കുന്നത് ഗുണം ചെയ്യും (Eggs beneficial in winter). തണുത്ത കാലാവസ്ഥയിൽ ദിവസവും 2 മുട്ടകൾ കഴിക്കുന്നത് ശരീരത്തിന് ചൂട് നൽകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

തണുപ്പത്ത് മുട്ട കഴിക്കുന്നത് കൊണ്ട് ജലദോഷത്തിനുള്ള (Common cold) സാധ്യത കുറയ്ക്കുന്നു. തണുപ്പുകാലത്ത് മുട്ട കഴിക്കുന്നത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് കാരണമാകില്ല എന്നതാണ് പ്രത്യേകത. 


Also Read: Vegetables for Diabetes patients: നിങ്ങൾ പ്രമേഹ രോഗിയാണോ? എങ്കിൽ ഈ 4 പച്ചക്കറികൾ കഴിക്കണം 


ശൈത്യകാലത്ത് ശരീരത്തിന്റെ ആന്തരിക ഊഷ്മാവ് കുറയുകയും അത് വർദ്ധിപ്പിക്കുന്നതിന് ശരീരത്തിന് അധിക ഊർജം ആവശ്യമായി വരുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മുട്ട ഈ പോരായ്മ പെട്ടെന്ന്  നികത്തുന്നു.


പുഴുങ്ങിയ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in boiled eggs)


ഒരു പുഴുങ്ങിയ മുട്ട കഴിച്ചാൽ 77 കലോറി ഊർജം ലഭിക്കും. ഇതുകൂടാതെ, 0.6 ഗ്രാം കാർബോഹൈഡ്രേറ്റ്, 5.3 ഗ്രാം കൊഴുപ്പ്, 1.6 ഗ്രാം പൂരിത കൊഴുപ്പ്, 2 ഗ്രാം മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, 212 മില്ലിഗ്രാം കൊളസ്ട്രോൾ, 6.3 ഗ്രാം പ്രോട്ടീൻ, 6 ശതമാനം വിറ്റാമിൻ എ, 15 ശതമാനം വിറ്റാമിൻ ബി2, ഒമ്പത് ശതമാനം വിറ്റാമിൻ ബി 12, 7 ശതമാനം വിറ്റാമിൻ ബി 5 , 86 മില്ലിഗ്രാം ഫോസ്ഫറസും 22 ശതമാനം സെലിനിയവും ലഭിക്കുന്നു. ഈ ഘടകങ്ങളെല്ലാം ഒരു ആരോഗ്യമുള്ള ശരീരത്തിന് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു.


Also Read: മാതളനാരങ്ങയുടെ തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയുമോ? 


പുഴുങ്ങിയ മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ (benefits of eating boiled egg)


1. മുട്ട പ്രതിരോധശേഷി വർദ്ധിപ്പിക്കും (Egg Will Boost Immunity)


ദിവസവും ഒരു പുഴുങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിന് കരുത്ത് നൽകും. മുട്ടയിൽ ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, പ്രതിരോധശേഷി ശക്തമാക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.


2. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും (Beneficial for Heart Health)


മുട്ടയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. പക്ഷേ ഇത് ഹൃദയാരോഗ്യത്തിന് ഹാനികരമല്ല. കാരണം ഇത് ഭക്ഷണത്തിലെ കൊളസ്ട്രോൾ (Dietary Cholesterol) ആണ്. ഇത് ചീത്ത കൊളസ്‌ട്രോൾ കൂട്ടില്ല. ഇതാണ് മുട്ട ഹൃദയാരോഗ്യം നിലനിർത്താനുള്ള കാരണം.


Also Read: ടോയ്‌ലറ്റിൽ പോയ ആളുടെ സ്വകാര്യഭാഗത്ത് പാമ്പ് കടിച്ചു..!


3. മുട്ടയിൽ പ്രോട്ടീൻ സമ്പുഷ്ടമാണ് (Egg is rich in protein)


ഒരു മുട്ടയിൽ 6 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ ഉണ്ട്. ഇത് തുടർച്ചയായി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്റെ കുറവ് നീങ്ങി നിങ്ങൾക്ക് ശക്തി ലഭിക്കും. ശരീരത്തിലെ കോശങ്ങളെ നന്നാക്കുന്ന ജോലിയാണ് പ്രോട്ടീനുകൾ ചെയ്യുന്നത്.


4. കണ്ണുകൾക്ക് ഗുണം ചെയ്യും (Beneficial for the eyes)


മുട്ട കണ്ണിനും ഏറെ ഗുണം ചെയ്യും. നിങ്ങളുടെ ഭക്ഷണത്തിൽ ദിവസവും 2 മുട്ടകൾ ഉൾപ്പെടുത്തുന്നതിലൂടെ കരോട്ടിനോയിഡുകളുടെ കുറവ് നികത്തുന്നു.  ഇത് കണ്ണുകളുടെ കോശങ്ങളെ ശക്തമാക്കുന്നു. ഇതുകൂടാതെ തിമിരം വരാനുള്ള സാധ്യതയും കുറയുന്നു.


Also Read: PAN Card: വിവാഹശേഷം പാൻ കാർഡിൽ ആവശ്യമായ ഈ മാറ്റങ്ങൾ വരുത്തുക, അല്ലെങ്കിൽ! 


 


5. എല്ലുകളെ ശക്തമാക്കുന്നു (Makes Bones Strong)


എല്ലുകളുടെ ബലത്തിന് വളരെ അത്യാവശ്യമായ വിറ്റാമിൻ-ഡിയും മുട്ടയിൽ ധാരാളമായി കാണപ്പെടുന്നു. എല്ലുകളെ ബലപ്പെടുത്തുന്ന സൂര്യരശ്മികൾ ശരീരത്തിൽ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.


മഞ്ഞുകാലത്ത് മുട്ട കഴിക്കാൻ പറ്റിയ സമയം (Best time to eat eggs in winter)


രാവിലെ പ്രഭാതഭക്ഷണത്തിൽ മുട്ട കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ഡയറ്റ് വിദഗ്ദൻ ഡോ.രഞ്ജന സിംഗ് പറയുന്നു. മുട്ട വിഭവം തയ്യാറാക്കാൻ 5 മുതൽ 10 മിനിറ്റ് വരെ എടുക്കും. മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങൾ ഇതിൽ മതിയായ അളവിൽ കാണപ്പെടുന്നു, പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് ദീർഘനേരം വിശപ്പുണ്ടാക്കില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക