വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അതിന്റെ മുന്നോടിയായി ചെയ്യുന്ന കാര്യമാണ് ഭക്ഷണം ക്രമീകരിക്കുക എന്നത്. അതു വരെ ശീലിച്ചു പോന്ന ജീവിതരീതികളിൽ നിന്നും ചെറിയ ബ്രേക്ക് എടുക്കും. അനാരോ​ഗ്യകരമായ ഭക്ഷണരീതിയാണ് പിന്തുടർന്നിരുന്നത് എങ്കിൽ അവയിൽ ഒരു പരിധി വരെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കും.  ശരീരത്തിന് പോഷണവും ഊർജ്ജവും നൽകുന്ന ഭക്ഷണം കഴിക്കാൻ തുടങ്ങും. അത്തരത്തിൽ തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ അവരുടെ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന ഒന്നാണ് ചിയാ വിത്തുകൾ. പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ചിയ വിത്തുകൾക്കുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാഴ്ച്ചയിൽ ഇവൻ ഇത്തിരികുഞ്ഞനാണെങ്കിലും ധാരാളം നാരുകളും അവശ്യ പോഷകങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ നാരുകളും പ്രോട്ടീനും ഹൃദയാരോഗ്യമുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും ഇതിലുണ്ട്. എന്നാൽ അധികമായി ചിയ വിത്തുകൾ കഴിക്കുന്നത് ശ്വാസംമുട്ടൽ ഉൾപ്പെടെ ഉള്ള നിരവധി പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു. മികച്ച പ്രഭാതഭക്ഷണങ്ങളിലൊന്നായാണ് ചിയ സീഡുകളെ കണക്കാക്കുന്നത്. ഇവ വെള്ളത്തിൽ കുതിർത്തുവെച്ച ശേഷമാണ് സാധാരണയായി ഉപയോ​ഗിക്കാറ്. നാരങ്ങ പിഴിഞ്ഞ വെള്ളത്തിലും അല്ലെങ്കിൽ രാവിലെ പലരീതിയിലുള്ള ജ്യൂസുകളോ മറ്റോ കഴിക്കുന്നവരാണെങ്കിൽ അതിൽ ചേർത്തും ഇത് കുടിക്കാം. 


ALSO READ: കണ്മണി പോലെ കാക്കാം കണ്ണുകളെ; കണ്ണുകളുടെ ആരോ​ഗ്യത്തിന് ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ


ന്യൂട്രീഷ്യൻസിന്റെ അഭിപ്രായത്തിൽ ദിവസവും 2 ടീസ്പൂൺ ചിയ സീഡ് മാത്രമേ കഴിക്കാവൂ. അതായത് പ്രതിദിനം ഒരു ഗ്രാം ഫൈബർ. നാരുകൾ കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് മലബന്ധം, കഠിനമായ വയറുവേദന,   ഗ്യാസ്, ദഹനക്കേട്,  വയറിളക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ, വൻകുടൽ പുണ്ണ് അല്ലെങ്കിൽ ക്രോൺസ് പോലുള്ള രോ​ഗമുള്ളവരാണെങ്കിൽ ചിയാ സീഡുകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. അതിനാൽ ഒരു വിദ​ഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരമേ ഇത്തരം രോ​ഗികൾ ഇതു കഴിക്കാവൂ. മാത്രമല്ല ചിയ വിത്തുകൾ നന്നായി ചവച്ചരച്ച് വേണം കഴിക്കാൻ. ന്യൂട്രിയന്റ്സ് പറയുന്നതനുസരിച്ച്, ചിയ സീഡുകൾക്ക് അവയുടെ പിണ്ഡത്തിന്റെ 12 ഇരട്ടി വരെ വെള്ളത്തിൽ ആഗിരണം ചെയ്യാൻ കഴിയും,


ശേഷം ഇത് ഒരു ജെൽ പോലെയുള്ള പദാർത്ഥമായി മാറും. അതിനാൽ, അവ നിങ്ങളുടെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. മാത്രമല്ല ഒരിക്കലും കുതിർക്കാത്ത വിത്തുകൾ (ഉണങ്ങിയ വിത്തുകൾ) കഴിക്കാൻ പാടില്ല. കാരണം ഇത് ശരീരത്തിലെത്തി കുറച്ചു കഴിഞ്ഞാൽ വികസിക്കാൻ തുടങ്ങും. ഇത് നമുക്ക് ശ്വാസ തടസ്സം പോലെയുള്ള പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതുപോലെ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവരാണെങ്കിലും ചിയാ സീഡുകൾ കഴിക്കുന്നതിനു മുന്നേയായി വിദ​ഗ്ധരുടെ നിർദ്ദേശം സ്വീകരിക്കണം. രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ചിയ വിത്തുകൾ കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തസമ്മർദ്ദം, പ്രമേഹം മുതലായ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ചിയ വിത്തുകൾ കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.


കാരണം ചിയാ വിത്തുകൾ വിത്തുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. എന്നിരുന്നാലും അളവനുസരിച്ച് കൃത്യമായ രീതിയിൽ കഴിക്കുകയാണെങ്കിൽ ചിയാ വിത്തുകൾ ശരീരത്തിന് വളരെ ഉത്തമമാണ്. നാരുകളുടെ മികച്ച ഉറവിടമായതിനാൽ, ഇത്  ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അനുസരിച്ച്, സ്ത്രീകളും പുരുഷന്മാരും പ്രതിദിനം 38-25 ഗ്രാം നാരുകൾ കഴിക്കണം. എന്നിരുന്നാലും, മിക്ക ആളുകളും ശരാശരി 14 ഗ്രാം മാത്രമേ കഴിക്കുന്നുള്ളു എന്നതാണ് യാഥാർത്ഥ്യം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.