Benefits of Tamarind:  പുളി എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം ഊറുമെന്ന് പറയേണ്ടതില്ലല്ലോ  അല്ലെ?  ലോകമെമ്പാടും പുളി ചട്ണി, സോസുകൾ, മിഠായിഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി ആളുകൾ പുളി ചേർക്കാറുണ്ടെങ്കിലും സത്യം പറഞ്ഞാൽ പുളി ആരോഗ്യത്തിന് ഉത്തമമാണ്. പുലിയുടെ ഉപയോഗം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും (Immunity) ദഹനം നല്ല രീതിയിൽ (Digestion) നിലനിർത്തുകയും ഹൃദ്രോഗങ്ങളെ (Heart Diseases)  അകറ്റുകയും ചെയ്യുന്നു.


Also Read: Benefits of Jaggery: രാവിലെ 50 ഗ്രാം ശർക്കര കഴിക്കു.. ഗുണങ്ങൾ അറിയൂ


പുളി കഴിക്കുന്നതിന്റെ ഗുണങ്ങൾ (benefits of eating tamarind)


പുളിയിൽ കാണപ്പെടുന്ന ഘടകങ്ങൾ


പുളിയിൽ (tamarind) വിറ്റാമിൻ സി, ഇ, ബി എന്നിവ കൂടാതെ കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ഫൈബർ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം ആന്റി ഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം പല രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുകയും ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.


1. പുളി ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു (Tamarind reduces weight)


പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൽത്താനിയുടെ അഭിപ്രായത്തിൽ പുളി ഒരു വിധത്തിൽ ഭാരം കുറയ്ക്കുന്നതിനുള്ള മരുന്നായി (Medicine) പ്രവർത്തിക്കുന്നു. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, അതിൽ കൊഴുപ്പിന്റെ അളവ് തീരെയില്ല.  പുളിയിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് അമിലേസിനെ തടസ്സപ്പെടുത്തി വിശപ്പ് ഇല്ലാതാക്കുന്നു. ഇത് ഒരു എൻസൈമാണ്, ഇത് കാർബോഹൈഡ്രേറ്റുകളെ കൊഴുപ്പാക്കി മാറ്റുന്നു.


Also Read: Milk : ചൂട് പാൽ കുടിക്കുന്നതാണോ തണുത്ത പാൽ കുടിക്കുന്നതാണോ കൂടുതൽ ആരോഗ്യപ്രദം?


2. പ്രമേഹ രോഗികൾക്ക് പുളി ഗുണം ചെയ്യും (Tamarind is beneficial for diabetic patients)


പ്രമേഹ രോഗികൾക്കും പുളി ഗുണം ചെയ്യുമെന്ന് ഡോ. അബ്രാർ മുൾട്ടാനി പറയുന്നു. ഇതിന്റെ വിത്തിൽ അടങ്ങിയിരിക്കുന്ന സത്തിൽ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. 


ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും പ്രമേഹമുള്ളവരിൽ പാൻക്രിയാറ്റിക് ടിഷ്യുവിന് കേടുപാടുകൾ വരുത്താതിരിക്കുകയും ചെയ്യുന്നു. പുളിയിൽ കാണപ്പെടുന്ന ആൽഫ-അമിലേസ് എന്ന എൻസൈം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പുളിയുടെ അലർജി ഉള്ളവർ അത് കഴിക്കരുത്.


3. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു (Immunity boosts tamarind) 


പുളിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് ഡോക്ടർ  പറയുന്നു. പുളി ഒരു രോഗപ്രതിരോധ ബൂസ്റ്ററായി പ്രവർത്തിക്കുന്നു. ഇത് വൈറൽ അണുബാധകളെ ശരീരത്തിൽ നിന്ന് അകറ്റി നിർത്തുന്നു. ഇത് കഴിക്കുന്നതിലൂടെ മുഖവും മുടിയും തിളങ്ങും


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


4. പുളി ദഹനത്തെ സഹായിക്കുന്നു (Tamarind helps in digestion)


ടാർട്ടറിക് ആസിഡ് (tartaric acid), മാലിക് ആസിഡ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ പുരാതന കാലം മുതൽ പുളി നല്ല ദഹനത്തിനായി ഉപയോഗിക്കുന്നു. പുളിയുടെ ഉപഭോഗം വയറ്റിലെ രോഗങ്ങളെ അകറ്റിനിർത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.