ന്യൂഡൽഹി: സാമ്പാർ, ഉപ്മ, വട ഇത്തരം ദക്ഷിണേന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനായി നിങ്ങൾ കറിവേപ്പില (Curry Leaves) ഉപയോഗിക്കുമായിരിക്കും അല്ലെ. എന്നാൽ കറിവേപ്പിലയും നിങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ (Health benefits of Curry leaf). 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രകൃതിദത്ത ചികിത്സ എന്ന നിലയിൽ ആയുർവേദത്തിൽ രക്തസമ്മർദ്ദം, ദഹനക്കേട്, വിളർച്ച തുടങ്ങിയ പല രോഗങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു. വിറ്റാമിൻ എ, ബി, സി, ഫൈബർ, പ്രോട്ടീൻ, ഇരുമ്പ് എന്നിവ അടങ്ങിയ കറിവേപ്പില നിങ്ങൾക്ക് ഏതൊക്കെ രോഗങ്ങളിൽ നിന്നും രക്ഷിക്കും എന്നറിയണ്ടേ..  


Also Read: Jio യുടെ ഈ അടിപൊളി പ്ലാൻ നിങ്ങൾക്ക് നൽകും കൂടുതൽ ഡാറ്റയും, ഇന്റർനെറ്റ് സ്പീഡും 


പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കറിവേപ്പില ഈ രീതിയിൽ ഉപയോഗിക്കുക


കറിവേപ്പിലയിൽ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ് ഗുണങ്ങളുണ്ട്. രാവിലെ കറിവേപ്പില വെറും വയറ്റിൽ കഴിച്ചാൽ (Curry leaf on empty stomach)സ്വാഭാവികമായും നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും.  


ഈ സാഹചര്യത്തിൽ 3 -4  കറിവേപ്പില, 3 -4 തുളസിയിലയോടൊപ്പം അരച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക.  ഇതിൽ ഒരു സ്പൂൺ തേൻ കലർത്തി വെറും വയറ്റിൽ ദിവസവും കഴിക്കുക (Curry leaf, Tulsi leaf and Honey). ഇത് രോഗങ്ങൾക്കെതിരെ പോരാടാനുള്ള നിങ്ങളുടെ കഴിവിനെ ശക്തിപ്പെടുത്തി, പ്രതിരോധശേഷി കൂട്ടി കൊറോണ അണുബാധയിൽ നിന്നും നിങ്ങളെ രക്ഷിക്കും.  


Also Read: Aadhaar Card News: ആധാർ കാർഡ് നഷ്ടമായോ? ടെൻഷൻ ആകണ്ട, വീട്ടിൽ ഇരുന്ന് അപേക്ഷിക്കാം 


കറിവേപ്പിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട് 


- കറിവേപ്പിലയുടെ ജ്യൂസിൽ 1 ടീസ്പൂൺ നാരങ്ങ നീരും ഒരു നുള്ള് ശർക്കരയും ചേർത്ത് കഴിക്കുന്നത് ഓക്കാനം, ഛർദ്ദി (Nausea and vomiting) എന്നിവയ്ക്ക് പരിഹാരമാകും. കൂടാതെ നിങ്ങളുടെ വയറ് കേടോ അല്ലെങ്കിൽ വയറിളക്കത്തിന്റെ പ്രശ്നമോ ഉണ്ടെങ്കിൽ കറിവേപ്പില അതിനും നല്ലതാണ്.  


-എന്തെങ്കിലും പരിക്ക്, ചർമ്മത്തിലെ ചൊറിച്ചിൽ, ചുണങ്ങു അല്ലെങ്കിൽ ചർമ്മ പ്രശ്നങ്ങളോ  (Skin Problems) ഉണ്ടെങ്കിൽ അതിനും കറിവേപ്പില നല്ലതാണ്. കറിവേപ്പിലയിൽ വെള്ളം ചേർത്ത് പേസ്റ്റ് ഉണ്ടാക്കി ചർമ്മത്തിൽ പുരട്ടുക. ഇത് ആന്റിസെപ്റ്റിക് ആയി പ്രവർത്തിക്കുന്നു.


Also Read: കാളഹസ്തിയിലെ പാതാള ഗണപതിയെക്കുറിച്ച് അറിയാം... 


- കറിവേപ്പിലയിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, അതിനാൽ ഇത് വിളർച്ചയെ (Anemia) സുഖപ്പെടുത്താൻ സഹായിക്കുന്നു.


-ദിനവും കറിവേപ്പില ചവയ്ക്കുകയോ കറിവേപ്പില ചായ കുടിക്കുകയോ ചെയ്യുന്നത് കൊളസ്ട്രോളിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.  ശരീരത്തിലെ അധിക കൊഴുപ്പ് കരിച്ചുകളയാൻ കറിവേപ്പില സഹായിക്കുന്നു.


-കണ്ണിന്റെ കാഴ്ച വർദ്ധിപ്പിച്ച് (Eye sight) തിമിര പ്രശ്നങ്ങൾ തടയാനും കറിവേപ്പില സഹായിക്കുന്നു. കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം ഇത് കണ്ണുകൾക്ക് ഗുണം ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.