ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 1 ഗ്ലാസ് ചൂടുവെള്ളം ഈ സമയം കുടിക്കൂ, ഗുണം നിശ്ചയം
Benefits of hot lemon water: ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ ശരീരഭാരം വേഗത്തിൽ കുറയ്ക്കാം. അതിന്റെ ഉപയോഗവും ഫലവും...
Benefits of hot lemon water: ചൂടുള്ള നാരങ്ങാവെള്ളത്തിന്റെ ഗുണങ്ങളാണ് ഇന്ന് പോകുന്നത്. ചൂടുള്ള ചെറുനാരങ്ങ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പതിവായി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പല രോഗങ്ങളും ഒഴിവാക്കാനാകും.
ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു, കാരണം മനുഷ്യശരീരം ഏകദേശം 60 ശതമാനത്തോളം വെള്ളം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
Also Read: Sulaimani Tea: കണ്ണിനടിയിലെ കറുപ്പ് നിറം മാറ്റാൻ ഈ ചായ ഉത്തമം
ശരീരത്തിലെ ടോക്‌സിനുകൾ പുറന്തള്ളാൻ വെള്ളം സഹായിക്കുന്നു. ഇത് മുടിയുടെയും ചർമ്മത്തിന്റെയും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. നാരങ്ങ നീര് വെള്ളത്തിൽ കലർത്തുമ്പോൾ അതിന്റെ ഗുണങ്ങൾ പല മടങ്ങ് വർദ്ധിക്കുമെന്ന് പ്രശസ്ത ആയുർവേദ ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ (weight loss) സഹായിക്കും. കൂടാതെ ഇത് ദഹനം മെച്ചപ്പെടുത്തുചെയ്യുന്നു.
ഒരു ഗ്ലാസ് ചൂടു നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of drinking a glass of hot lemon water)
1. വിറ്റാമിൻ സിയുടെ കുറവ് പൂർണ്ണമാക്കുന്നു (Completes Vitamin C Deficiency)
ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ശരീരത്തിലെ വിറ്റാമിൻ സിയുടെ കുറവ് മറികടക്കാൻ ഇത് സഹായിക്കുന്നു.
Also Read: Headache: കൂടെക്കൂടെ വരുന്ന ഈ തലവേദന അവഗണിച്ചാല്‍ അത് "തലവേദന"യാകും...!!
2. ജലാംശം നിലനിർത്തുന്നു (Keeps Hydrated)
ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു. ഇതിനു പുറമേ നാരങ്ങ നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യും. ചർമ്മത്തെ നന്നായി ഈർപ്പമുള്ളതാക്കാൻ ഈ വെള്ളം സഹായിക്കുന്നു.
3. ശരീരഭാരം കുറയ്ക്കാൻ പ്രയോജനകരമാണ് (Beneficial in Weight Loss)
ചൂട് നാരങ്ങാവെള്ളം കൊഴുപ്പ് കത്തിച്ചു കളയാൻ സഹായിക്കുന്നു. ഇത് പതിവായി ചെയ്യുകയാണെങ്കിൽ, ഏതാനും ആഴ്‌ചകൾക്കുള്ളിൽ നിങ്ങൾക്ക് അതിന്റെ ഫലം ലഭിക്കും ഉറപ്പ്.
Also Read: Health Tips, Body Weight: ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!
4. ദഹനത്തിന് ഉത്തമം (Better for Digestion)
ഭക്ഷണം ശരിയായി ദഹിക്കുന്നുവെങ്കിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ തടയാം. അതിനാൽ, ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ഉപാപചയം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
5. വൃക്കയിലെ കല്ലുകൾ തടയുന്നു (Prevents kidney stones)
ചൂട് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ തടയാൻ കഴിയുമെന്ന് ഡോക്ടർ അബ്രാർ മുൾട്ടാനി പറയുന്നു. കാൽസ്യം കല്ലുകൾ ഉണ്ടാകുന്നത് തടയുന്ന സിട്രിക് ആസിഡ് ഇതിൽ അടങ്ങിയിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...