ഇന്ന് നമുക്ക് വെളുത്തുള്ളി ചായയുടെ ഗുണങ്ങൾ അറിയാം. കാരണം ഇതുവരെ നിങ്ങൾ ഇഞ്ചി അല്ലെങ്കിൽ മറ്റ് തരത്തിലുള്ള ചായ കൂടിച്ചിട്ടുണ്ടാകും, പക്ഷേ ഇന്ന് നമുക്ക് വെളുത്തുള്ളി ചായയുടെ അത്ഭുതകരമായ ഗുണങ്ങളെക്കുറിച്ചറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ചായ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ പ്രവർത്തിക്കുന്നു. ഇതുകൂടാതെയും നിങ്ങൾ പ്രതീക്ഷിക്കാത്ത നിരവധി ഗുണങ്ങളാണുള്ളത്.   അത് എന്തൊക്കെയാണ് എന്നറിയാം. 


ശരിക്കും പറഞ്ഞാൽ വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്. നിങ്ങൾക്ക് ആവശ്യമെങ്കിൽ വെളുത്തുള്ളി ചായയിൽ അൽപം ഇഞ്ചി, കറുവപ്പട്ട എന്നിവയും ചേർക്കാം. അതുവഴി ആരോഗ്യഗുണങ്ങൾ മെച്ചപ്പെടുത്താനും ചായയുടെ രുചി വർദ്ധിപ്പിക്കാനും കഴിയും.


Also Read: Covid19: നടി പൂർണ്ണിമയ്ക്കും ഭർത്താവ് ഭാഗ്യരാജിനും കൊവിഡ് 


വെളുത്തുള്ളി ചായയുടെ ഗുണങ്ങൾ


1. പ്രമേഹ രോഗികൾക്ക് വെളുത്തുള്ളി ചായ വളരെ ഗുണം ചെയ്യും. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഒപ്പം ഉപാപചയ പ്രവർത്തനത്തിനും സഹായിക്കുന്നു.  


2.വെളുത്തുള്ളി ചായ കുടിക്കുന്നത് ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും.


3. വെളുത്തുള്ളി ചായ കുടിക്കുന്നത് നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാം. നിങ്ങളുടെ ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞൂകൂടിയിരിക്കുന്ന കൊഴുപ്പ് അലിയിക്കുന്നതിനും  ഈ ചായ ഉത്തമമാണ്. ഇതിന് മെറ്റബോളിസം വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട് അതാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.


4. വെളുത്തുള്ളി ചായയ്ക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഇത് കൂടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.  ഇത് മോശം കൊളസ്ട്രോളിന്റെ അളവും കുറയ്ക്കുന്നു. ഇതുമൂലം ഹൃദയത്തിന്റെ രോഗങ്ങൾ ഒഴിവാക്കാം.


Also Read: Airtel-Jio യുടെ പ്ലാൻ 19 രൂപ മുതൽ ആരംഭിക്കുന്നു; അറിയാം ഏതാണ് മികച്ചതെന്ന് 


5. വെളുത്തുള്ളി ചായയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയാൻ കഴിയും. ശൈത്യകാലത്ത് പനിയും ചുമയും ഭേദമാക്കാനും ഇത് ഉപയോഗിക്കാം.


6. ശരീരത്തിലെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്ന ശക്തമായ ആൻറിബയോട്ടിക് പാനീയമാണ് ഈ ചായ. ഇത് ശരീരത്തിലെ immunity system നന്നാക്കുന്നു. 


7. വെളുത്തുള്ളി ചായ ശരീരത്തിലുള്ള വീക്കം കുറയ്ക്കുന്നു.


വെളുത്തുള്ളി ചായ എങ്ങനെ ഉണ്ടാക്കാം


  • ഒന്നാമതായി ഒരു പാത്രം  എടുക്കണം.

  • അതിൽ ഒരു കപ്പ് വെള്ളം തിളപ്പിക്കുക.

  • കുറച്ച് കഴിഞ്ഞ് വെളുത്തുള്ളി ചതച്ചിടുക്കുക.

  • അതിനൊപ്പം ഒരു സ്പൂൺ കുരുമുളക് ചേർക്കുക

  • ചായ അഞ്ച് മിനിറ്റ് തിളപ്പിക്കുക.

  • അഞ്ച് മിനിറ്റിന് ശേഷം ഗ്യാസ് ഓഫ് ചെയ്യുക.

  • ചായ ഒരു പാത്രത്തിലേക്ക് അരിച്ചോഴിക്കുക ഇതാ നിങ്ങളുടെ വെളുത്തുള്ളി ചായ റെഡി. ​


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.