ഈ സമയം നാം കൊറോണ പകർച്ചവ്യാധിയുമായി മല്ലിടുകയാണ്. ശരീരത്തെ കഴിയുന്നത്ര ശക്തമാക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഡോക്ടർമാർ ആളുകളെ ഉപദേശിക്കുകയാണ്. കൊറോണയോട് പോരാടുന്നതിന് ശക്തമായ പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വേനൽക്കാലത്ത് ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ പഴങ്ങൾ കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ ഞങ്ങൾ നിങ്ങൾക്കറിയണ്ടേ ഓറഞ്ചിൽ ഒളിഞ്ഞിരിക്കുന്ന മാന്ത്രിക ഗുണങ്ങൾ.  ഇത് വേനൽക്കാലത്ത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുക മാത്രമല്ല പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.


Also Read: Health News: നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ 4 കാര്യങ്ങൾ കഴിക്കുക 


ഓറഞ്ചിന്റെ അത്ഭുത ഗുണങ്ങൾ


1. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ഭാരം നിയന്ത്രിക്കും


വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഇത് പ്രകൃതിദത്ത ആന്റിഓക്‌സിഡന്റാണ് മാത്രമല്ല പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.   ഇത് കൂടാതെ രക്തം ശുദ്ധീകരിക്കുന്നതിനോടൊപ്പം  ശരീരത്തിൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായകമാണ്. ഓറഞ്ചിൽ ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കൊണ്ട് വിശപ്പിന് ശമനവും ഒപ്പം ശരീരഭാരം കുറയാനും സഹായിക്കുന്നു.  


2. അസ്ഥികളെ ശക്തിപ്പെടുത്തുന്നു.


വിറ്റാമിൻ ബി കോംപ്ലക്‌സിന്റെ ഉറവിടം കൂടിയാണ് ഓറഞ്ച്, ഇത് ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയമിടിപ്പിനെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.


Also Read: PM Kisan: കർഷകരുടെ അക്കൗണ്ടിലേക്ക് എട്ടാം ഗഡു സർക്കാർ അയച്ചു, നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ ഉടനടി ഇത് ചെയ്യുക


ഓറഞ്ച് ചർമ്മത്തിനും ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്നു, ഇത് ചർമ്മത്തിൽ തിളക്കം ഉണ്ടാക്കി ചർമ്മത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ ശൈത്യകാലത്തും ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്.


4. ദോഷകരമായ ഘടകങ്ങൾ ശരീരത്തിൽ നിന്ന് പുറന്തള്ളുന്നു


ഓറഞ്ചിൽ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ് എന്നതാണ് ഇതിന്റെ മികച്ച സവിശേഷത. ഓറഞ്ചിൽ ഏതെങ്കിലും തരത്തിലുള്ള പൂരിത കൊഴുപ്പുകളോ കൊളസ്ട്രോളിലോ അടങ്ങിയിട്ടില്ല. ഇത് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമായ ഫൈബർ ലഭിക്കുന്നു ഇത് നിങ്ങളുടെ ശരീരത്തിളെ ദോഷകരമായ ഫാറ്റ് നീക്കം ചെയ്യുന്നു. 


Also Read: Selfie Craze: സെൽഫി എടുക്കുന്നതിനിടെ ട്രാക്ടർ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം 


5. കണ്ണുകൾക്ക് ഗുണം


ഓറഞ്ച് കണ്ണുകൾക്കും ഗുണം ചെയ്യും. ഓറഞ്ചിൽ കാണപ്പെടുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാക്യുലർ ഡീജനറേഷൻ കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നു.


ഏത് സമയമാണ് കഴിക്കേണ്ടത്


പുളിച്ച, മധുരമുള്ള, മനോഹരമായ ഓറഞ്ച് കണ്ടാൽ തന്നെ പുതുമ തോന്നിക്കും. ഓറഞ്ച് പ്രഭാതഭക്ഷണത്തിനോ ലഘുഭക്ഷണമായോ നമുക്ക് ഉപയോഗിക്കാം.  ഇതിൽ
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി (Vitamin C) ഉൾപ്പെടെയുള്ള നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.