Doctor`s Day 2021: പശ്ചിമ ബംഗാളിൻറെ മുഖ്യമന്ത്രിയായിരുന്ന ഒരു ഡോക്ടറുടെ കഥ, ഡോക്ടേഴ്സ് ദിനം ഇങ്ങിനെയായിരുന്നു
1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിദാൻ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയിയുടെ സ്മരാണാർഥമാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്
Trivandrum: കോവിഡ് പ്രതിസന്ധികൾക്കിടിയിൽ ഇന്ന് ഡോക്ടർമാരുടെ ദിനം. ആഘോഷിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് രാജ്യം ഡോക്ടർസ് ദിനം ആചരിച്ച് തുടങ്ങിയതിന് പിന്നിൽ ഒരു കഥയുണ്ട്.
1948 മുതൽ 1962 ൽ മരണം വരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിദാൻ ചന്ദ്ര റോയ് അഥവാ ഡോ.ബി.സി. റോയിയുടെ സ്മരാണാർഥമാണ് ഡോക്ടേഴ്സ് ദിനം ആചരിക്കുന്നത്. ആധുനിക പശ്ചിമ ബംഗാളിന്റെ സ്രഷ്ടാവായിത്തന്നെ കണക്കാക്കുന്ന പ്രഗൽഭനായ ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം.
ALSO READ: കോട്ടയം മെഡിക്കൽ കോളജിൽ 12 ഡോക്ടർമാർക്ക് കൊവിഡ്; സന്ദർശകർക്ക് വിലക്ക്, ഒപിയടക്കം കടുത്ത നിയന്ത്രണം
ഒരേസമയം എഫ്‌ആർസിഎസ്, എംആർസിപി ബിരുദങ്ങൾ നേടിയ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയിൽ, എല്ലാ വർഷവും അദ്ദേഹത്തിന്റെ ജനനദിനവും മരണദിനവുമായ ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബഹറാംപൂർ കളക്ടറേറ്റിലെ ജോലിക്കാരനായിരുന്നു ബിധാൻ ചന്ദ്ര റോയിയുടെ മുത്തച്ഛൻ പ്രങ്കലി റോയ്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു എക്സൈസ് ഇൻസ്പെക്ടറായിരുന്ന പ്രകാശ് ചന്ദ്ര റോയ് 1847 ൽ ഇന്നത്തെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിലെ ബഹ്രാംപൂരിലാണ് ജനിച്ചത്.
11 മണിക്കൂർ കഴിഞ്ഞ് റോയ് മരിച്ചു. അമ്മ അഗോർകാമിനി ദേവിയുടെ പേരിൽ ഒരു നഴ്സിംഗ് ഹോം നടത്തുന്നതിന് അദ്ദേഹം വീട് സംഭാവന ചെയ്തു. ബിസി റോയ് ദേശീയ അവാർഡ് 1962 ൽ സ്ഥാപിക്കപ്പെട്ടു[12] റോയിയുടെ സ്മരണയ്ക്കായി 1976 മുതൽ എല്ലാ വർഷവും അവാർഡ് നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA