പൊതുവെ ആർത്തവ വേദന വരുമ്പോൾ ഉലുവ വെള്ളം കുടിക്കാൻ പറയാറുണ്ട്. ഉലുവാ വെള്ളം കുടിക്കുമ്പോൾ ആർത്തവ വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഉലുവയിലെ ആൽക്കലോയ്ഡുകളാണ് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നത്. എന്നാൽ ഉലുവാ വെള്ളത്തിന് അത് മാത്രമല്ല ​ഗുണം. നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട് ഈ വെള്ളത്തിന്. പതിവായി ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. തലേന്ന് രാത്രി വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേന്ന് ഇത് ചൂടാക്കി കുടിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റും. രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ഇൻസുലിൻ സംവേദനക്ഷമതയും പ്രതികരണശേഷിയും മെച്ചപ്പെടുത്തും. ഇൻസുലിൻ പ്രതിരോധം നിയന്ത്രിക്കുന്നതിനും ഉലുവ വെള്ളം സഹായിക്കും.


അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. ദഹനത്തിന് സഹായിക്കുന്നതാണ് അന്റാസിഡുകൾ. ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടെ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റും.


Also Read: Belly Fat Reduction: കുടവയര്‍ തനിയെ അപ്രത്യക്ഷമാകും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി


 


ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്‍ഡുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.


ശരീരഭാരം കുറയ്ക്കാനും രാവിലെ ഉലുവയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉലുവ ശരീരത്തിലെ ഉപാപചയനിരക്ക് വർധിപ്പിക്കുകയും ശരീരതാപനില ഉയർത്തുകയും ചെയ്യും. 


ഉലുവയിൽ ആന്റി ബാക്ടീരിയൽ ​ഗുണങ്ങളുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ പ്രവർത്തനം വർധിപ്പിക്കാനും ഗ്യാസ്ട്രൈറ്റിസ്, വയറുവേദന എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ദഹനക്കേട്, മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റും. ഉലുവ വെള്ളം കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. 


ഉലുവയിൽ കാണപ്പെടുന്ന ഗാലക്ടോമന്നൻ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് ഹൃദയത്തിനും നല്ലതാണ്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന തെറ്റായ രക്തം കട്ടപിടിക്കുന്നത് തടയുന്നു. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്കും ഉലുവ വെള്ളം കുടിയ്ക്കാം. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.


ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ കുതിർത്ത വെള്ളം ബെസ്റ്റാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായകമാകുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.