Turmeric Milk Benefits : പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കൂ; ഔഷധഗുണങ്ങൾ ഏറെ
Turmeric Milk Health Benefits ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ് പാലിൽ മഞ്ഞൾ ചേർത്തുള്ള ഈ കൂട്ട്
ഏറെ ഔഷധഗുണമുള്ള പദ്ധാർഥമാണ് മഞ്ഞൾ. ആയുർവേദ കൂട്ടങ്ങളിൽ തന്നെ മഞ്ഞളിന് വലിയ പങ്കാണുള്ളത്. രോഗപ്രതിരോധ ശക്തിക്കും കീടാണുക്കളെ നശിപ്പക്കുന്നതിനുള്ള മഞ്ഞളിന്റെ പങ്ക് വലുതാണ്. അതെപോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ ഒരു ഭക്ഷണ പദാർഥമാണ് പാൽ. ആ പാലിലേക്ക് മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ പോഷകങ്ങളും രോഗപ്രതിരോധ ശേഷിയും ലഭിക്കുന്നതാണ്.
ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ് പാലിൽ മഞ്ഞൾ ചേർത്തുള്ള ഈ കൂട്ട്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവ അകറ്റാൻ മഞ്ഞൾ പാൽ കുടിക്കുന്നത് വളരെ ഉത്തമമാണ്.
ALSO READ : Weight Loss Tips: അമിതവണ്ണത്തിൽ നിന്നും മുക്തി നേടാൻ രാവിലെ ഈ സ്പെഷ്യൽ ചായ കുടിക്കൂ!
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് കൊണ്ടുള്ള 15 പ്രധാന ആരോഗ്യ ഗുണങ്ങൾ:-
1- ജലദോഷത്തിനും ചുമയ്ക്കും പരിക്കിനും വേദനയ്ക്കും വളരെ ഗുണം ചെയ്യും.
2- മഞ്ഞൾപ്പാല്‍ കുടിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
3- എല്ലുകളിലെ വേദന അകറ്റുന്നു.
4-മഞ്ഞൾപ്പാല്‍ വയറ്റിലെ പ്രശ്നങ്ങൾ അകറ്റുന്നു.
5- പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം മുഴുവൻ പുറത്തുവരുന്നു. ഇത് നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയും സുഗമമാകും.
6- ദിവസവും മഞ്ഞൾപ്പാല്‍ കുടിക്കുന്നത് മുഖത്തിന് തിളക്കം നൽകും.
7-മഞ്ഞളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്, ഇത് ചൊറിച്ചിലും മുഖക്കുരുവിനും ഗുണം ചെയ്യും.
8- പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ സന്ധിവാതം വരില്ലെന്ന് വരെ പറയാറുണ്ട്.
9- പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് സമ്മർദ്ദം അകറ്റുകയും ഉറക്കമില്ലായ്മയുടെ പ്രശ്‌നവും ഇല്ലാതാക്കുകയും ചെയ്യുന്നു.
10- ചൂടുള്ള പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസകോശത്തിലെ കഫം, സൈനസ് തുടങ്ങിയ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു.
11- ബാക്ടീരിയ, വൈറൽ അണുബാധകൾക്കെതിരെ പോരാടുന്നതിന് ഈ പാൽ സഹായകമാണ്.
12- പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ പൊണ്ണത്തടി കുറയുമെന്ന് പറയാറുണ്ട്.
13- പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് രക്തചംക്രമണം സുഗമമാക്കുന്നു. എന്തായാലും, മഞ്ഞൾ ഒരു രക്തശുദ്ധീകരണമായി കണക്കാക്കപ്പെടുന്നു.
14- മഞ്ഞളും പാലും കുടിക്കുന്നത് കരളിനെ ശക്തിപ്പെടുത്തുകയും ഉദരരോഗങ്ങൾ ഉണ്ടാക്കാതിരിക്കുകയും ചെയ്യുന്നു.
15- പാലിൽ മഞ്ഞൾ ചേർത്ത് സ്ത്രീകൾക്ക് ആർത്തവം മൂലമുണ്ടാകുന്ന വേദനയിൽ നിന്ന് ആശ്വാസം നൽകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...