Benefits Of Drinking Turmeric Water:  അടുക്കളയിൽ ഒരിക്കലും മുട്ടുവരാത്ത സാധനങ്ങളാണ് ഉപ്പും മഞ്ഞൾപ്പൊടിയും എന്നത് ഏവർക്കും അറിയാവുന്ന  കാര്യമാണല്ലോ.  ആയുർവേദത്തിൽ മഞ്ഞലൈൻ ഒരു ഔഷധസസ്യമായിട്ടാണ് കണക്കാക്കുന്നത്.   മഞ്ഞളിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, നാരുകൾ, ഇരുമ്പ്, ചെമ്പ്, സിങ്ക്, ഫോസ്ഫറസ് തുടങ്ങി ആരോഗ്യകരമായ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണല്ലോ നിങ്ങൾ മഞ്ഞൾ പച്ചക്കറിയിലും പാലിലും ചേർത്ത് ഉപയോഗിക്കുന്നത്.  നിങ്ങൾ എപ്പോഴെങ്കിലും മഞ്ഞൾ വെള്ളം കുടിച്ചിട്ടുണ്ടോ?  ഇനി ഇല്ലെങ്കിൽ മഞ്ഞൾ വെള്ളം എങ്ങനെ ഉണ്ടാക്കാമെന്നും അതിന്റെ ഗുണങ്ങളും അറിയാം.  മഞ്ഞൾ വെള്ളം കുടിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇതിലൂടെ സന്ധി വേദനയ്ക്കും ആശ്വാസം ലഭിക്കും. ഇതോടൊപ്പം ഇതിലൂടെ നിങ്ങളുടെ ദഹനവും കരളും ആരോഗ്യമായി നിലനിൽക്കും. മഞ്ഞൾ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ (Benefits Of Drinking Turmeric Water) അറിയാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Broccoli Side Effects: ഈ രോഗമുള്ളവർ അബദ്ധത്തിൽ പോലും ബ്രോക്കോളി കഴിക്കരുത്!


മഞ്ഞൾ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ (Benefits Of Drinking Turmeric Water) 


പ്രതിരോധശേഷി വർദ്ധിപ്പിക്കും (increase immunity)


മഞ്ഞളിൽ ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ  ഫ്രീ റാഡിക്കലുകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.  മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിക്കും.  അതിനാൽ നിങ്ങൾ സീസണൽ രോഗങ്ങളുടെ പിടിയിൽപെടാതെ രക്ഷപ്പെടും.  


ശരീരഭാരം കുറയ്ക്കാൻ സഹായിക്കും (lose weight)


മഞ്ഞളിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.  മാത്രമല്ല ഈ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് വയറുവീർക്കും, ഗ്യാസ്, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ആശ്വാസം നേടാൻ കഴിയും.  മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ പൊണ്ണത്തടിയും പെട്ടെന്ന് ഉരുകിയിറങ്ങും. 


Also Read: Shukra Gochar 2023: 4 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ ശുക്ര ദശ ആരംഭിക്കും, ലഭിക്കും മഹാ ധനമഴ! 


ശരീരത്തെ വിഷവിമുക്തമാക്കും (detoxify the body)


മഞ്ഞൾ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ  അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.  ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. അതുകൊണ്ടാണ് മഞ്ഞൾ വെള്ളത്തെ ഡിറ്റോക്സ് പാനീയമായി നിങ്ങൾക്ക് ഉപയോഗിക്കാമെന്ന് പറയുന്നത്.


Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!


അസ്ഥി വേദനയിൽ നിന്നും ആശ്വാസം (bone pain relief)


മഞ്ഞൾ വെള്ളം അസ്ഥി വേദനയ്ക്കും അതുപോലെ സീസണൽ ഇൻഫ്ലുവൻസ മൂലമുള്ള ശരീര വേദനയ്ക്കും വളരെ നല്ലതാണ്. ഈ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് പെട്ടെന്ന് തന്നെ ഫലം ലഭിക്കും.  അതുപോലെ നിങ്ങൾക്ക് അസ്ഥി വേദനയിൽ നിന്നും മുക്തി നേടാൻ കഴിയും. 


Also Read: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!


മഞ്ഞൾ വെള്ളം എങ്ങനെ ഉണ്ടാക്കാം (How to make turmeric water)


മഞ്ഞൾ വെള്ളം തയ്യാറാക്കാനായി ആദ്യം നിങ്ങൾ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർക്കുക. ശേഷം അതിൽ ഒരു ചെറിയ സ്പൂൺ മഞ്ഞൾ അല്ലെങ്കിൽ ഒരു കഷ്ണം പച്ചമഞ്ഞൾ ഇട്ടു നന്നായി തിളപ്പിക്കുക. പിന്നീട് ഇത് ഒരു കപ്പിൽ ഫിൽട്ടർ ചെയ്ത് അര ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് ചൂടോടെ കുടിക്കുക.  നാരങ്ങാനീര് നിങ്ങൾക്ക് വേണമെങ്കിൽ മാത്രം മതി. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.