ബിയർ കുടിക്കുന്നത് നല്ലതാണെന്നാണ് പലരും പറയുന്നത്. ബിയർ കുടിക്കുന്നതിലൂടെ വൃക്കയിലെ കല്ലുകൾ അലിഞ്ഞു പോകുമെന്ന പ്രചാരണമാണ് പൊതുവേ നടക്കുന്നത്. ബിയ‍‍ർ ആരോ​ഗ്യത്തിന് ഹാനികരമല്ല, മറിച്ച് ​ഗുണകരമാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ എന്താണ് ഇതിൻ്റെ സത്യാവസ്ഥ എന്ന കാര്യം പലർക്കും അറിയില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ, ഏകദേശം 1,000 പേർ പങ്കെടുത്ത ഒരു കിഡ്‌നി ഹെൽത്ത് സർവേ നടന്നിരുന്നു. ഇതിൽ പങ്കെടുത്തവരിൽ 50 ശതമാനം ആളുകളിലും 6 മാസം മുതൽ 2 വർഷം വരെ വൃക്കയിലെ കല്ലുകൾക്കുള്ള ചികിത്സ വൈകിയതായി കണ്ടെത്തി. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ച് ആളുകൾക്ക് ഇപ്പോഴും പൂർണമായ ബോധമില്ലെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ പ്രതിവർഷം 1.5 ലക്ഷം കിഡ്നി സ്റ്റോൺ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൃത്യമായ വിവരങ്ങളില്ലാതെ നിരവധി യുവാക്കൾ ഈ പ്രശ്നത്തിന് ഇരയാകുന്നുണ്ട്.


ALSO READ: പോഷകസമ്പുഷ്ടം... രോ​ഗപ്രതിരോധശേഷിക്ക് മികച്ചത്; അറിയാം പൈനാപ്പിളിന്റെ ​ഗുണങ്ങൾ  


വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള പ്രധാന ഘടകങ്ങളാണ് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും. ഈ രണ്ട് രോഗങ്ങളും വൃക്കയെ ദോഷകരമായി ബാധിക്കുമെന്ന് പലർക്കും അറിയാം. മാത്രമല്ല, ഉയർന്ന പ്രോട്ടീൻ കഴിക്കുന്ന പ്രവണത വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നതിനുള്ള ഒരു പ്രധാന കാരണമായി മാറുകയും യുവാക്കളിൽ മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.  


പൂനെയിലുള്ള മണിപ്പാൽ ഹോസ്പിറ്റലിലെ യൂറോളജി ആൻഡ് ആൻഡ്രോളജി കൺസൾട്ടൻ്റ് ഡോ. ഭൂപത് സിംഗ് ബാഡി പറയുന്നത് ഇങ്ങനെ: 


ബിയർ കുടിച്ചാൽ വൃക്കയിലെ കല്ലുകൾ അലിഞ്ഞു പോകുമെന്നത് ഒരു മിഥ്യാ ധാരണയാണ്. ഇത് സത്യമല്ല. വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്  ശരീരത്തെ പ്രതികൂലമായി ബാധിക്കുമെന്നത് ശരിയാണ്. കൂടാതെ, അമിതമായി ബിയർ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഇല്ലാതാക്കുകയും വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.  


വൃക്കയുടെ ആരോഗ്യത്തിന് ചെയ്യേണ്ടത്


വൃക്കയുടെ ആരോഗ്യത്തിനായി ഒരു ദിവസം 2.5 ലിറ്റർ മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇതുകൂടാതെ, കഴിക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കുകയും സമീകൃതാഹാരം കഴിക്കുകയും ചെയ്താൽ വൃക്കയിൽ കല്ലുകളുണ്ടാകുന്ന പ്രശ്നം ഉണ്ടാകില്ല. കൂടാതെ, പ്രോട്ടീനും റെഡ് മീറ്റും കഴിക്കുന്നത് കുറയ്ക്കുന്നതും നാരങ്ങാ വെള്ളം പതിവായി കഴിക്കുന്നതും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.