Weight Loss Drinks: ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സഹായകമായി നിരവധി കാര്യങ്ങളാണ് ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇവയെല്ലാം ഉപയോഗമാകാറുണ്ടോ എന്നതിൽ ഉറപ്പൊന്നുമില്ല അല്ലെ.  ഒരു പ്രത്യേക ഭക്ഷണക്രമത്തെ ആശ്രയിക്കുകയോ അല്ലെങ്കിൽ വ്യായാമം ചെയ്യുന്നത് കൊണ്ടോ മാത്രം ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്നാണ് ഫിറ്റ്നസ് വിദഗ്ധരും പോഷകാഹാര വിദഗ്ധരും പറയുന്നത്.  നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി നിങ്ങൾ ശരിയായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരണം.  ഇതുകൂടാതെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളുമുണ്ട്.  അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Benefits Of Orange Peel: ഓറഞ്ച് തൊലിയിൽ ഒളിഞ്ഞിരിപ്പുണ്ട് നിരവധി ഗുണങ്ങൾ! അറിയാമോ?


ഹെർബൽ ഡിറ്റോക്സ് ടീ (Herbal Detox Tea): 


രാവിലെ ഒരു കപ്പ് ഹെർബൽ ഡിറ്റോക്സ് ടീ കുടിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുക. ഇത്തരത്തിലുള്ള ചായയിൽ ഡാൻഡെലിയോൺ, ഇഞ്ചി, ലൈക്കോറൈസ് റൂട്ട് തുടങ്ങിയ സസ്യങ്ങളുടെ മിശ്രിതം അടങ്ങിയിട്ടുണ്ട്.  ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഡാൻഡെലിയോൺ റൂട്ട് പ്രകൃതിദത്ത ഡൈയൂററ്റിക് ആണ്.  ഇത് ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതും വീക്കവും തടയാൻ സഹായിക്കും. ഇഞ്ചി ദഹനത്തെ സഹായിക്കുകയും ഉപാപചയം വർദ്ധിപ്പിക്കുകയും ചെയ്യും അതുപോലെ ലൈക്കോറൈസ് റൂട്ട് നിങ്ങളുടെ വിശപ്പിനെ അടിച്ചമർത്തും.


Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!


മഞ്ഞൾ വെള്ളം (Turmeric water):


മഞ്ഞളിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.  ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരത്തിലെ നീർവീക്കം കാരണം നിങ്ങളുടെ ഭാരം കൂടും. കുറയുന്നത് നിങ്ങളുടെ ശരീരഭാരം കുറയുന്നതിന് കാരണമാകും.  അതിനായി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപ്പൊടിയും അൽപം തേനും നാരങ്ങയും കലർത്തി രാവിലെ വെറും വയറ്റിൽ കുടിക്കുക. ഈ പാനീയം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ നീർ വീക്കം കുറയ്ക്കാനും സഹായിക്കും.


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


നാരങ്ങാവെള്ളം (Lemonade):


നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ഉന്മേഷദായകവും ആരോഗ്യകരവുമായ മാർഗമാണ് നാരങ്ങാവെള്ളം. നാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.  ഇത് നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കും കൂടാതെ നാരങ്ങയിൽ പെക്റ്റിൻ (ഒരു തരം നാരുകൾ) അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കും. രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.