എല്ലാ വീടുകളിലും തുളസിച്ചെടി ഉണ്ടായിരിക്കും. ജ്യോതിഷത്തിന് പുറമെ തുളസിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ആയുർവേദത്തിൽ തുളസിയില പലവിധ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കുന്നു. തുളസി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.  തുളസിയുടെ എല്ലാ ഗുണങ്ങളും ലഭിക്കാൻ, അതിൻ്റെ വെള്ളം ഉണ്ടാക്കി ഒരു മാസം പതിവായി കുടിക്കുകയാണ് വേണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തുളസി വെള്ളം ഒരു മാസം സ്ഥിരമായി കഴിച്ചാൽ ഒന്നല്ല പല ഗുണങ്ങളും ലഭിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.  തുളസി വെള്ളം ശരീരത്തെ പോഷിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇടയ്ക്കിടെയുള്ള വൈറൽ അണുബാധകൾ ഒഴിവാക്കുകയും ചെയ്യും. അങ്ങനെയെങ്കിൽ തുളസി വെള്ളം  1 മാസം പതിവായി കഴിക്കുമ്പോൾ ശരീരത്തുണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 


ALSO READ: പല്ലുകൾ മിന്നിത്തിളങ്ങാൻ ഇനി പേസ്റ്റ് വേണ്ട; കറ്റാർവാഴ ജെൽ മാത്രം മതി


- തുളസി വെള്ളം സ്ഥിരമായി കുടിച്ചാൽ ശരീരത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്ന പോഷകങ്ങൾ തുളസിയിലുണ്ട്. തുളസിയുടെ ഗുണങ്ങൾ അണുബാധയെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. 


- സമ്മർദ്ദം ഒഴിവാക്കുന്ന ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം പതിവായി കഴിക്കുന്നത് മനസ്സിനെ ശാന്തമാക്കുകയും സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുന്നു. തുളസി വെള്ളത്തിന് രോഗങ്ങളെ അകറ്റാൻ സാധിക്കും. 


- ആയുർവേദം അനുസരിച്ച്, തുളസിക്ക് വതഹാര ഗുണങ്ങളുണ്ട്. അതായത് ഗ്യാസ്, വയറിളക്കം എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. തുളസി വെള്ളം കുടലിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. 


- ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായാണ് തുളസിയില കൂടുതലായി ഉപയോഗിക്കുന്നത്.  തുളസി കഴിക്കുന്നത് തൊണ്ടയിലെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. 


തുളസി വെള്ളം എങ്ങനെ ഉണ്ടാക്കാം?


തുളസി വെള്ളം ഉണ്ടാക്കാൻ, ഒരു ഗ്ലാസ് വെള്ളത്തിൽ 10 മുതൽ 15 വരെ തുളസി ഇലകൾ ചേർക്കുക. ഈ വെള്ളം കുറച്ച് മിനിറ്റ് നേരത്തേയ്ക്ക് ചെറുതീയിൽ തിളപ്പിച്ച് ഗ്യാസ് ഓഫ് ചെയ്യുക.. ചെറു ചൂടോടു കൂടിയോ അല്ലാതെയോ കുടിക്കാം..


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.