നല്ല ആരോഗ്യമുള്ള ഇടതൂർന്ന മുടി ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും. അതിനായി പലവിധത്തിലുള്ള പരീക്ഷണങ്ങളും നമ്മൾ മുടിയിൽ നടത്താറുണ്ട്. യഥാർത്ഥത്തിൽ മുടിയുടെ മുകളിൽ നമ്മൾ നൽകുന്ന പരിചരണത്തെക്കാൾ കൂടുതൽ ശരീരത്തിനകത്താണ് നൽകേണ്ടത്. അതായത് നല്ല ആരോഗ്യമുള്ള മുടിക്ക് വേണ്ടി പോഷകസമൃദ്ധമായ ഭക്ഷണം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് മുരിങ്ങ. സത്യത്തിൽ മുരിങ്ങയിൽ അടിമുടി പോഷകങ്ങൾ ആണെന്ന് തന്നെ പറയാം. മുരിങ്ങക്കായ, മുരിങ്ങയില, മുരിങ്ങപ്പൂവ് ഇവയെല്ലാം തന്നെ ഒരേപോലെ പോഷക സമൃദ്ധമാണ്. മുരിങ്ങയിൽ വൈറ്റമിനുകൾ, അയേൺ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
 
ആ രീതിയിൽ നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി വളരെ സിമ്പിൾ ആയി തയ്യാറാക്കാവുന്ന ഒരു മുരിങ്ങപ്പൂ സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്. സംഗതി ഒരു 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാമെങ്കിലും മുടി വളർച്ചയെ സഹായിക്കുന്നതിൽ ഈ സൂപ്പിന് വളരെയധികം സഹായരമാകും. അത്രയേറെ പോഷകങ്ങൾ അടങ്ങിയതും രുചികരവും ഒപ്പം ആരോഗ്യകരവുമായ ഒരു സൂപ്പാണിത്.


ALSO READ: സൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കും! ഈ 7 ജ്യൂസുകളിലുണ്ട് മാജിക്‌


 തയ്യാറാക്കാനായി ആവശ്യമുള്ള ചേരുവകൾ


 പ്രധാനമായും മുരിങ്ങപ്പൂവ്,  ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കറുവാപ്പട്ട, കുരുമുളക്, വെളിച്ചെണ്ണ, മഞ്ഞൾപൊടി, കോൺഫ്ലവർ


 തയ്യാറാക്കുന്ന വിധം


ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അതിലേക്ക് കറുവാപ്പട്ട ഇടുക. വെളുത്തുള്ളി ചതച്ചെടുത്തത് ഈ വെളിച്ചെണ്ണയിലേക്ക് ഇട്ട് നൽകുക. വെളുത്തുള്ളി ഒന്ന് മൂത്ത് വരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് അതിലേക്ക് ചേർത്ത് കൊടുക്കുക. തീ കുറച്ചുവെച്ച് നന്നായി അത് വഴക്കിയെടുക്കുക. തക്കാളി വളരെ ചെറുതായി കനം കുറച്ച് അരിയണം എന്ന കാര്യം മറക്കരുത്. 


പിന്നാലെ ഇഞ്ചി ചതച്ചത് ഇട്ട് നൽകുക. പിന്നീട് ഉപ്പും മഞ്ഞളും ഇട്ട് നന്നായി വഴറ്റിയെടുക്കുക. ഇവയെല്ലാം നന്നായി മൂത്തുകഴിഞ്ഞാൽ  മുരിങ്ങാപ്പൂ അതിലേക്ക് ഇട്ടു കൊടുക്കുക. മുരിങ്ങാപ്പൂ അധികം വെളിച്ചെണ്ണയിൽ കിടന്നു വഴറ്റരുത്. കാരണം ഒരുപാട് വെളിച്ചെണ്ണയിൽ കിടന്ന് ചൂടാകുമ്പോൾ മുരിങ്ങപ്പൂവിലുള്ള പോഷകങ്ങൾ നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട്. അതിനാൽ വെളിച്ചെണ്ണയിൽ ഒന്ന് വഴറ്റിയതിനുശേഷം അതിനു പിന്നാലെ വെള്ളം ഒഴിച്ചു കൊടുക്കുക. 


നന്നായി തിളച്ചതിനു ശേഷം ഒരു സ്പൂൺ കോൺഫ്ലവർ എടുത്ത് മറ്റൊരു വെള്ളത്തിലിട്ട് നന്നായി കലക്കി, പോയിട്ട് തിളച്ചുകൊണ്ടിരിക്കുന്ന ഈ മിശ്രിതത്തിലേക്ക് ചേർത്ത് നൽകുക. എന്നിവ ഒന്നിച്ച് വെന്ത് കുറുകിയ ഒരു രീതിയിൽ വരുമ്പോൾ അതിലേക്ക് കുരുമുളകും ഇട്ട് കൊടുക്കുക . രുചികരമായ സൂപ്പർ തയ്യാറായിക്കഴിഞ്ഞു. സോപ്പ് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ശരീരത്തിൽ രക്തത്തിന്റെ കുറവുള്ളവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്ന വളരെ നല്ലതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.