Drumstick Leaves: കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുത്, എന്തുകൊണ്ട്?
നമുക്ക് ഓർമ്മവച്ച നാളുമുതൽ നാം കേൾക്കുന്ന ഒന്നാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് അല്ലേ? പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇന്നും പാലിച്ചുപോരുന്നുണ്ട്.
Drumstick leaves: നമുക്ക് ഓർമ്മവച്ച നാളുമുതൽ നാം കേൾക്കുന്ന ഒന്നാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് അല്ലേ? പഴമക്കാർ പറഞ്ഞിരുന്ന കാര്യം വീടുകളിൽ അമ്മമാർ ഇന്നും പാലിച്ചുപോരുന്നുണ്ട്.
കർക്കിടക മാസത്തിൽ (Karkkidakam) ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്തുകൊണ്ടാണ് കർക്കിടക മാസത്തിൽ മുരിങ്ങയില ഒഴിവാക്കാൻ പറയുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
Also Read: Karkkidakam 2021: കർക്കിടകത്തിൽ ദേഹരക്ഷയ്ക്കായി കഴിക്കാം കർക്കിടക കഞ്ഞി
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മനസിലാകും പണ്ടൊക്കെ മുരിങ്ങ നട്ടിരുന്നത് കിണറിന്‍റെ കരയിലായിരുന്നുവെന്നത്. ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള ഒരു വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അത് അതിന്റെതന്നെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും.
എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരികയും അതോടെ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുകയും ചെയ്യും.
Also Read: Mohanlal Cooking Video: ഈശ്വരാ നന്നായി വരണെ... ലാലേട്ടൻറെ സ്പെഷ്യൽ ചിക്കൻ റെസിപ്പി
അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുന്നെന്നും ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ട് കർക്കിടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്നുമാണ് പൂർവ്വികർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...