Dry Cough Home Remedies: ഇന്നത്തെ കാലാവസ്ഥ പരിശോധിച്ചാല്‍ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പകൽ സമയത്ത് മെയ് മാസങ്ങളില്‍ ഉണ്ടാവുന്നതുപോലെ കനത്ത ചൂടാണ്, എന്നാല്‍, രാത്രിയിൽ ഡിസംബർ പോലെ തണുപ്പും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  World Arthritis Day: സന്ധി വേദന അനുഭവിക്കുന്നവര്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ 
 
ഇത്തരം കാലാവസ്ഥാ വ്യതിയാനം ആളുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു. ഈ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ചുമ. മാറുന്ന കാലാവസ്ഥയിൽ ചുമ ഒരു സാധാരണ രോഗാവസ്ഥയാണ്. ഇത് ആർക്കും സംഭവിക്കാവുന്ന ഒരു ചെറിയ ആരോഗ്യ പ്രശ്നമാണ്. 


Also Read: Jupiter Transit 2023: 2024 രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ വര്‍ഷം!! വ്യാഴ സംക്രമം സമ്പത്ത് വര്‍ഷിക്കും 
 
പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വരണ്ട ചുമ (dry cough). അലർജി, ആസ്മ, അണുബാധ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് വരണ്ട ചുമ ഉണ്ടാകാം. വൈറൽ അണുബാധ മൂലമുണ്ടാകുന്ന വരണ്ട ചുമ 8 ആഴ്ച വരെ നീണ്ടുനിൽക്കും. അതിനാൽ, ഇത് 8 ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ, അത് വിട്ടുമാറാത്ത ചുമയാണ്. വിട്ടുമാറാത്ത ചുമ ശ്വാസകോശ കാൻസറിന്‍റെ ലക്ഷണമാകാം. കൂടാതെ, വരണ്ട ചുമ സാധാരണയായി രാത്രിയിൽ കൂടുതൽ ശല്യപ്പെടുത്തുന്നു. ചുമയ്ക്ക് നാം ഉപയോഗിക്കുന്ന സിറപ്പുകള്‍ എല്ലായ്പ്പോഴും ഫലപ്രദമായി എന്ന് വരില്ല. ആ സാഹചര്യത്തിലാണ് വീട്ടുവൈദ്യങ്ങൾ നമുക്ക് ആശ്വാസമായി എത്തുന്നത്‌....


ആയുര്‍വേദം പറയുന്നതനുസരിച്ച് അല്പം തേനും രണ്ട് ഗ്രാമ്പൂവും ഉണ്ടെങ്കില്‍ വരണ്ട ചുമ പൂർണ്ണമായും സുഖപ്പെടുത്താം. എന്നാല്‍, ഈ വീട്ടുവൈദ്യം എങ്ങിനെ കഴിയ്ക്കുന്നതാണ് ഫലപ്രദം എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 


തേനും ഗ്രാമ്പൂവും ആരോഗ്യത്തിന് ഉത്തമം
 
തേനും ഗ്രാമ്പൂയും നമുക്കറിയാം നമ്മുടെ വീടുകളില്‍ സാധാരണ കാണുന്നവയാണ്. എന്നാല്‍, പലർക്കും അവയുടെ ശരിയായ ഉപയോഗം അറിയില്ല എന്നതാണ് വസ്തുത. ഗ്രാമ്പൂ വറുത്ത് തേൻ ചേർത്ത് കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും അണുബാധ തടയുമെന്നും ജലദോഷവും ചുമയും വേഗത്തിൽ സുഖപ്പെടുത്തുമെന്നുമാണ് ആയുര്‍വേദത്തില്‍ പറയുന്നത്. അതിനാല്‍  കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചുമയ്ക്ക് ഏറ്റവും നല്ല പരിഹാരമാണ് ഗ്രാമ്പൂ വറുത്ത് തേൻ ചേർത്ത് കഴിയ്ക്കുന്നത്.... ഉടന്‍  ആശ്വാസം ലഭിക്കും.... 


ചുമയ്ക്കുള്ള മറ്റ് ചില വീട്ടുവൈദ്യങ്ങൾ അറിയാം 


ചെറുചൂടുള്ള വെള്ളം : ചൂടുവെള്ളം കുടിക്കുന്നത് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കും. വെള്ളത്തിനു പുറമെ ചൂടുള്ള ചായയോ ചൂടുള്ള സൂപ്പോ കുടിക്കാം.


ഉപ്പുവെള്ളം : ഉപ്പിട്ട വെള്ളം കുടിക്കുന്നത് തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകും. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് കലർത്തി നന്നായി ഇളക്കുക. ഇത് പതുക്കെ കുടിക്കുക.


ആവി കൊള്ളുന്നത്‌:  ആവി കൊള്ളുന്നത്‌ തൊണ്ടവേദന, ചുമ എന്നിവയിൽ നിന്ന് ആശ്വാസം നൽകും. 


വെളുത്തുള്ളി: വെളുത്തുള്ളിക്ക് ആന്‍റി വൈറൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ജലദോഷവും പനിയും മൂലമുണ്ടാകുന്ന ചുമയ്ക്ക് ആശ്വാസം നൽകാൻ വെളുത്തുള്ളി ഉത്തമമാണ്. വെളുത്തുള്ളി അല്ലി ചവയ്ക്കുകയോ ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്യാം.


ഇഞ്ചി:  ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറൽ ഗുണങ്ങളുണ്ട്. ജലദോഷവും പനിയും മൂലമുണ്ടാകുന്ന ചുമയ്ക്ക് ആശ്വാസം നൽകാൻ ഇഞ്ചി സഹായിക്കും. ഒരു സ്പൂൺ ഇഞ്ചി നീര് ചൂടുവെള്ളത്തിൽ കലക്കി കുടിക്കാം.


തുളസി : തുളസിയിൽ ആന്‍റി വൈറൽ, ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ജലദോഷവും പനിയും മൂലമുണ്ടാകുന്ന ചുമയ്ക്ക് ആശ്വാസം നൽകാൻ തുളസിയും വളരെ സഹായകമാണ്. തുളസിയില ചവയ്ക്കുകയോ ചൂടുവെള്ളത്തിൽ തിളപ്പിച്ച് കുടിക്കുകയോ ചെയ്യാം.



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.