Dry Shampoo: എന്താണ് ഡ്രൈ ഷാംപൂ? ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നത് മുടിക്ക് ദോഷം ചെയ്യുമോ?
Dry shampoo for hair: തലമുടി ഫ്രഷ് ആയി നിലനിർത്താനും എണ്ണമയം നീക്കാനും വെള്ളമില്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ് ഡ്രൈ ഷാംപൂ.
തലയോട്ടിയിലുണ്ടാകുന്ന അഴുക്ക്, എണ്ണ എന്നിവ വെള്ളം ഉപയോഗിച്ച് കഴുകാതെ വലിച്ചെടുക്കാൻ ഡ്രൈ ഷാംപൂ ഉപയോഗിക്കാം. കഠിനമായ വ്യായാമത്തിന് ശേഷം, ചൂടുള്ള കാലാവസ്ഥയിൽ യാത്ര ചെയ്തതിന് ശേഷം എല്ലാം ധാരാളം ആളുകൾ ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നു. മാത്രമല്ല, പരസഹായമില്ലാതെ കുളിക്കാൻ സാധിക്കാത്തവർക്കും ഇത് പ്രയോജനപ്രദമാണ്. എന്നാൽ, ഡോക്ടറുമായി ആലോചിച്ച ശേഷം മാത്രമേ ഡ്രൈ ഷാംപൂ ഉപയോഗിക്കാവൂ. ഡോക്ടർ നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിച്ച് നിങ്ങളുടെ മുടിക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
ഡ്രൈ ഷാംപൂകൾ പലപ്പോഴും സ്പ്രേ ബോട്ടിലിലാണ് വരുന്നത്. തലയിലേക്ക് നേരിട്ട് പ്രയോഗിക്കുന്ന തരത്തിലുള്ളതാണിത്. പൗഡർ രൂപത്തിലുള്ള ഡ്രൈ ഷാംപൂകളും സ്പ്രേയറുകളിലായും ഇവ ലഭിക്കും. തലമുടി ഫ്രഷ് ആയി നിലനിർത്താനും എണ്ണമയം നീക്കാനും വെള്ളമില്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണിത്. കോൺ സ്റ്റാർച്ച്, റൈസ് സ്റ്റാർച്ച് എന്നിവകൊണ്ടൊക്കെ ഡ്രൈ ഷാംപൂ നിർമിക്കാം. സാധാരണ ഷാംപൂ പോലെ ഇവ വെള്ളം ഉപയോഗിച്ച് കഴുകിക്കളയേണ്ടതില്ല.
ALSO READ: Monotrophic Diet: എന്താണ് മോണോ ഡയറ്റ്? ശരീരഭാരം കുറയ്ക്കാൻ ഇത് പ്രയോജപ്രദമാണോ?
ഡ്രൈ ഷാംപൂകളിൽ പലപ്പോഴും ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് നിർമിക്കുന്ന പ്രൊപ്പെയ്ൻ, ബ്യൂട്ടെയ്ൻ തുടങ്ങിയ പ്രൊപ്പല്ലന്റുകൾ ചേർക്കാറുണ്ട്. പെട്രോളിയം ഉൽപന്നങ്ങളിൽ ഉള്ള ഒരു രാസവസ്തുവായ ബെൻസീൻ പ്രൊപ്പല്ലന്റുകൾ ഹാനികരമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈ ഷാംപൂ പോലുള്ള സൗന്ദര്യവർദ്ധക വസ്തുക്കളിൽ ചേർക്കാവുന്ന ബെൻസീന്റെ പരിധി എഫ്ഡിഎ നിശ്ചയിച്ചിട്ടില്ല. എന്നാൽ, ഇത്തരം ഉത്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് ഹാനികരമാകുന്ന രാവസ്തുക്കൾ ചേർക്കരുതെന്ന് നിർദേശമുണ്ട്. എന്നാൽ, ഇത് കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മുടിയുടെ ഘടനയെ നശിപ്പിക്കും.
ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ:
സമയം ലാഭിക്കുന്നു: ഡ്രൈ ഷാംപൂ തീർച്ചയായും നിങ്ങളുടെ സമയം ലാഭിക്കും. നിങ്ങളുടെ മുടി എണ്ണമയമുള്ളതും അഴുക്കുള്ളതുമായി തോന്നുമ്പോൾ വളരെ വേഗത്തിൽ വൃത്തിയാക്കാൻ ഡ്രൈ ഷാംപൂ സഹായിക്കുന്നു.
മുടിക്ക് കൂടുതൽ കനം തോന്നിക്കുന്നു: ഡ്രൈ ഷാംപൂ ഉപയോഗിച്ച് നിങ്ങളുടെ തല മസാജ് ചെയ്യുന്നത് മുടിക്ക് കനം തോന്നിപ്പിക്കാൻ സഹായിക്കും. ഇത് കൂടുതൽ മുടിയുള്ളതായി തോന്നിപ്പിക്കും.
മുടി സ്റ്റൈൽ ചെയ്യുന്നത് എളുപ്പമാക്കുന്നു: ചുരുണ്ട മുടി ഒതുങ്ങി നിൽക്കുന്നതിന് ഡ്രൈ ഷാംപൂ ഉപയോഗിക്കാം. മുടി എളുപ്പത്തിൽ സ്റ്റൈൽ ചെയ്യുന്നതിന് ഡ്രൈ ഷാംപൂ നല്ലതാണ്.
ഡ്രൈ ഷാംപൂ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ: ഡ്രൈ ഷാംപൂ ഒരു നല്ല ഓപ്ഷൻ ആണെങ്കിലും, അത് തലയോട്ടിയിൽ അഴുക്കുകൾ അവശേഷിപ്പിക്കുന്നു. നിങ്ങൾ നിങ്ങളുടെ തലയോട്ടി വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാതെ ഡ്രൈ ഷാംപൂ മാത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് വീക്കം, തലയോട്ടിയിൽ തിണർപ്പ് എന്നിവ ഉണ്ടാകാം. തലയോട്ടി ഇടയ്ക്കിടെ കഴുകാത്തതിനാൽ പലപ്പോഴും താരൻ ഉണ്ടാകുന്ന പ്രശ്നവും ഒരാൾക്ക് അനുഭവപ്പെടാം. ഡ്രൈ ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നതിന് പകരം സാധാരണ ഷാംപൂ ഉപയോഗിക്കാനും മുടി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.
താരൻ മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തലയിലെ എണ്ണമയവും അഴുക്കുകളും കളയുന്നതിന് മുടി സാധാരണ ഷാംപൂ ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടത് പ്രധാനമാണ്. തലയിൽ എണ്ണമയവും പൊടിയും അഴുക്കുകളും അടിഞ്ഞുകൂടുന്നത് മുടിയുടെ ആരോഗ്യം നശിക്കുന്നതിനും തലയോട്ടിയിൽ വിവിധ അലർജികൾ ഉണ്ടാകുന്നതിനും കാരണമാകും. അതിനാൽ ഓരോരുത്തരുടെയും മുടിയുടെ ഘടനയ്ക്കും സ്വഭാവത്തിനും അനുസരിച്ചുള്ള ഷാപൂകൾ തിരഞ്ഞെടുക്കേണ്ടതും മുടി വൃത്തിയായി സംരക്ഷിക്കേണ്ടതും പ്രധാനമാണ്. തലയോട്ടിയിൽ താരൻ ഉണ്ടാകുന്നത് മുടി കൊഴിയുന്നതിനും മുടി പൊട്ടിപ്പോകുന്നതിനും കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...