Chicken Recipes: വീട്ടിൽ ചിക്കൻ ഇരിപ്പുണ്ടോ? എങ്കിൽ തയാറാക്കാം ഒരടിപൊളി ചിക്കൻ റെസിപ്പി
ചിക്കൻ വിഭവങ്ങൾ പൊതുവെ എല്ലാവർക്കും വളരെയധികം ഇഷ്മുള്ള ഒന്നാണ്. റെസ്റ്റോറന്റുകളിലും മറ്റും പോയാൽ ചിലർ വിവിധ വെറൈറ്റിയിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ചിലർ വീട്ടിലും പുതിയ പുതിയ റെസിപ്പികൾ തയാറാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ചിക്കൻ റെസിപ്പിയാണ് ഇവിടെ കൊടുക്കുന്നത്.
ചിക്കൻ വിഭവങ്ങൾ പൊതുവെ എല്ലാവർക്കും വളരെയധികം ഇഷ്മുള്ള ഒന്നാണ്. റെസ്റ്റോറന്റുകളിലും മറ്റും പോയാൽ ചിലർ വിവിധ വെറൈറ്റിയിലുള്ള ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാറുണ്ട്. ചിലർ വീട്ടിലും പുതിയ പുതിയ റെസിപ്പികൾ തയാറാക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിലൊരു ചിക്കൻ റെസിപ്പിയാണ് ഇവിടെ കൊടുക്കുന്നത്.
മലായ് ചിക്കൻ ടിക്ക എല്ലാവർക്കും ഇഷ്ടമായിരിക്കുമല്ലോ? അധികം സ്പൈസിയും അധികം ക്രീമിയുമല്ലാത്ത ഈ വിഭവം എല്ലാവർക്കും ഇഷ്ടപ്പെടും. കുട്ടികൾക്ക് നൽകാൻ പറ്റിയ ഒരു ബെസ്റ്റ് ചിക്കൻ വിഭവമാണിത്. മലായ് ചിക്കൻ ടിക്ക എങ്ങനെ തയാറാക്കാം, എന്താണ് അതിന്റെ രുചിക്കൂട്ട് എന്ന് നോക്കാം...
പ്രധാന ചേരുവകൾ
ബോൺലെസ് ചിക്കൻ - 500 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
നാരങ്ങ നീര് - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തൈര് - 4 ടീസ്പൂൺ
ചീസ് സ്പ്രെഡ് - 3 ടീസ്പൂൺ
കശുവണ്ടി - 12 എണ്ണം
ഫ്രഷ് ക്രീം - 5 ടീസ്പൂൺ
പച്ചമുളക് - 1/2 - 1
വെളുത്ത കുരുമുളക് (White Pepper) - 1/2 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
ഏലക്ക - 1/2 ടീസ്പൂൺ
ജാതിക്ക പൊടി - 1/4 ടീസ്പൂൺ
മല്ലിയില - 1 ടീസ്പൂൺ
നെയ്യ്/എണ്ണ - 1 ടീസ്പൂൺ
എങ്ങനെ ഉണ്ടാക്കാം
ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും നാരങ്ങാനീരും ചേർത്ത് മാരിനേറ്റ് ചെയ്ത് 15 മിനിറ്റ് വയ്ക്കുക.
കുതിർത്ത കശുവണ്ടി, ഫ്രഷ് ക്രീം, മുളക്, ഏലയ്ക്ക വിത്ത് എന്നിവ ചേർത്ത് മിശ്രിതമാക്കുക.
ഇത് ഒരു പാത്രത്തിലേക്ക് മാറ്റി, ബാക്കിയുള്ള ചേരുവകൾ കൂടി ചേർക്കുക.
ചിക്കൻ ഇതിൽ മിക്സ് ചെയ്ത് 1 മണിക്കൂർ അല്ലെങ്കിൽ 4 മണിക്കൂർ വരെ വെയ്ക്കുക.
ശേഷം ഒരു പാനിൽ കുറച്ച് നെയ്യ്/എണ്ണ ഒഴിച്ച് ചിക്കൻ വേവുന്നത് വരെ വഴറ്റുക.
നാൻ, പറാത്ത എന്നിവയുടെ കൂടെ മലായ് ചിക്കൻ കഴിക്കാം. അതിനൊപ്പം കുറച്ച് സവാള അരിഞ്ഞിട്ട്, മിന്റ് ചട്ണിയോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും ചട്ണിയോ ചേർക്കുന്നത് നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...