ഇനി പുട്ട് കഴിക്കുമ്പോൾ വെറൈറ്റിക്ക് ഇതൊന്നു ട്രൈ ചെയ്തു നോക്കു.
ഇതിലേക്ക് അൽപം ഉപ്പും ചേർത്ത് ആവശ്യമുള്ള വെള്ളം ഒഴിക്കുക.
നല്ല ആവി പറക്കുന്ന ചൂട് പുട്ടിനൊപ്പം കിടിലൻ അയലമുളകിട്ടത് കഴിച്ചാലോ. പുട്ടാവുമ്പോ അതിന് മീൻ കറി തന്നെ ബെസ്റ്റ്. അതിപ്പോ വറുത്തരച്ചാലും മുളകിട്ടാലും കിടിലൻ തന്നെ.
ഉണ്ടാക്കുന്ന വിധം
അയല നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മാറ്റി വെക്കുക. ഒരു ഗ്ലാസ് ചൂടുവെളളത്തിൽ അൽപം പുളി ചേർത്ത് അത് പിഴിഞ്ഞ് അരിച്ചെടുക്കുക. ഒരു കഷ്ണം ഇഞ്ചി, 8-10 അല്ലി വെളുത്തുള്ളി, ഒരു ചെറിയ സവാള എന്നിവ പൊടിയായി അരിഞ്ഞ് മൺചട്ടിയിലിട്ട് വഴറ്റുക.(വെളിച്ചെണ്ണ തന്നെ ഉപയോഗിക്കണം). രണ്ട് മിനുറ്റിന് ശേഷം ഇനി രണ്ട് വലിയ തക്കാളി, 5 പച്ചമുളക് എന്നിവ അരിഞ്ഞത് ചേർക്കുക.
ഇതിലേക്ക് അൽപം ഉപ്പും ചേർത്ത് ആവശ്യമുള്ള വെള്ളം ഒഴിക്കുക. അതിലേക്ക് രണ്ട് ടീ സ്പൂൺ എരിവുളള മുളകു പൊടി, അര ടീ സ്പൂൺ മഞ്ഞൾപ്പൊടി, പിന്നെ നേരത്തെ മാറ്റി വെച്ച പുളി വെളളവും ചേർത്ത് തിളക്കാനായി അടച്ച് വെക്കുക (നിങ്ങളുടെ എരിവിനനുസരിച്ച് മസാലകളുടെ അളവിൽ മാറ്റം വരുത്താം.
ALSO READ: സത്യത്തിൽ ആർക്കറിയാം? വീർപ്പുമുട്ടിക്കുന്ന സത്യങ്ങളുമായൊരു സിനിമ
മസാലയെല്ലാം നന്നായി തിളച്ച് വന്നതിനു ശേഷം മുറിച്ച് വെച്ച അയല ചേർത്ത് പത്ത് മിനുറ്റ് അടച്ച് വെച്ച് വേവിക്കുക. ശേഷം ഒരുപിടി കറിവേപ്പില കൂടെ ചേർത്ത് തീ ഓഫ് ചെയ്യുക. അവസാനമായി അൽപം വെളിച്ചണ്ണ ഒഴിച്ച് അതേ ചൂടിൽ തന്നെ അടച്ച് വെക്കുക. ചൂട് പുട്ടും നല്ല എരിവുളള അയലക്കറിയും കൂടെ ഒരു പപ്പടവും ഉണ്ടെങ്കിൽ സംഗതി പൊളിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA