Food Combinations to lose Weight: പൊണ്ണത്തടി അല്ലെങ്കില്‍ അമിത ശരീരഭാരം ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ്. കൂടാതെ, മിക്ക അസുഖങ്ങള്‍ക്കും കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് അമിതവണ്ണമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സാഹചര്യത്തില്‍, നമുക്കറിയാം ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത്  അനിവാര്യമാണ്. ഇന്ന് ആളുകള്‍ ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വ്യയാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേകം പ്രാധാന്യം നല്‍കുകയും ചെയ്യാറുണ്ട്. ഇന്ന് ആളുകള്‍ പൊണ്ണത്തടി കുറയ്ക്കാൻ ജിമ്മിലും വ്യായാമത്തിലും ഏർപ്പെടുന്നതിന്‍റെ പ്രധാനകാരണം ഇതാണ്.  


Also Read: Green Tea For Weight Loss: ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ ടീ കുടിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം  


വ്യായാമം, ചിട്ടയായ ഭക്ഷണക്രമം എന്നിവ പാലിക്കുന്നതിലൂടെ അമിത ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. എന്നാല്‍, ചിട്ടയായി വ്യായാമം ചെയ്യുവാനോ ജിമ്മില്‍ പോകുവാനോ സാധിക്കാത്തവര്‍ക്ക് ഭക്ഷണക്രമത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഏറെ സഹായകമാണ്. 


Also Read:  Morning Symptoms: രാവിലെ ഉണരുമ്പോൾ ഈ ലക്ഷണങ്ങൾ കാണാറുണ്ടോ? ഗുരുതര രോഗത്തിന്‍റെ സൂചനയാകാം  
 
നമുക്കറിയാം, ചിലർ പൊണ്ണത്തടി കുറയ്ക്കാൻ പല രീതികളും സ്വീകരിക്കുന്നു. ചിലർ ഭക്ഷണത്തിൽ പലതും ചേർക്കുമ്പോൾ ചിലര്‍ പുതിയ കാര്യങ്ങൾ ദിനചര്യയിൽ ഉള്‍പ്പെടുത്തുന്നു. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ചില ഭക്ഷണ കോമ്പിനേഷനുകൾ സഹായകമാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ? അതായത് ചില ഭക്ഷണ കോമ്പിനേഷനുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.  


Also Read:  Super Fruits for Liver: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ദിവസവും കഴിയ്ക്കാം ഈ പഴവര്‍ഗങ്ങള്‍  


ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇവിടെ, നിങ്ങളുടെ ശരീരത്തെ പൊണ്ണത്തടിയിൽ നിന്ന് അകറ്റി ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ചില ഭക്ഷണ കോമ്പിനേഷനുകളെക്കുറിച്ച് അറിയാം...  


ശരീരഭാരം കുറയ്ക്കാനുള്ള ചില കുറുക്കുവഴികൾ


ഭക്ഷണത്തിൽ പച്ചക്കറികളും തൈരും ഒരുമിച്ച് ചേർക്കാം. ഈ കോമ്പിനേഷന്‍ അമിത ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും. അതായത്, തൈരില്‍ കുക്കുമ്പർ ചേര്‍ത്ത് കഴിയ്ക്കാം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കേണ്ടത് തൈരില്‍ ഉപ്പ് കലർത്താൻ പാടില്ല എന്നതാണ്. സാധാരണ ഉപയോഗിക്കുന്ന ഉപ്പ് ഒഴിവാക്കി  പകരം, പിങ്ക് ഉപ്പ് ചേർക്കാൻ കഴിയും.


ഗ്രീന്‍ ടീ, ചെറുനാരങ്ങ, പുതിനയില എന്നിവ ചേര്‍ന്ന ഈ കോമ്പിനേഷന്‍ ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ്. ഇത് കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മാത്രമല്ല, ശരീരത്തില്‍ നിന്നും കൊഴുപ്പ് എരിയിച്ചു കളയാനും ഏറെ ഉപകാരപ്രദമാണ്. വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ ബി 5 തുടങ്ങിയ പോഷകങ്ങൾ ഈ കോമ്പിനേഷനിൽ സമൃദ്ധമായി കാണപ്പെടുന്നു, ഇത് ഉപാപചയം മെച്ചപ്പെടുത്തുക മാത്രമല്ല ശരീരത്തിലെ ഊർജ്ജം നിലനിർത്തുകയും ചെയ്യും. ഈ  കോമ്പിനേഷന്‍ പതിവായി ഉപയോഗിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിയ്ക്കും  


പുഴുങ്ങിയ മുട്ടയും സാലഡും ഒരുമിച്ചു കഴിക്കാം. ഈ കോമ്പിനേഷന്‍ ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കും. കുക്കുമ്പർ, തക്കാളി, കാബേജ് മുതലായവയും ഒപ്പം പുഴുങ്ങിയ മുട്ട ചേർക്കുകയും ചെയ്താൽ  ഇവയില്‍ അടങ്ങിയിരിയ്ക്കുന്ന പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ  പോഷകങ്ങൾ ആരോഗ്യത്തെ പല പ്രശ്നങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.