സന്ധിവാതത്തിന്റെ ഒരു വകഭേദമാണ് ആമവാതം. ഇത് അതികഠിനമായ വേദനയ്ക്ക് കാരണമാകാറുണ്ട്. ഇതിന് കാര്യമായ മരുന്നുകൾ ഇനിയും കണ്ടെത്തിയിട്ടില്ലെങ്കിലും പഠനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ വേദന കുറയ്ക്കാനും, ബുദ്ധിമുട്ടുകൾ കുറയ്ക്കാനും വിവിധ മാർഗംങ്ങളുണ്ട്. ആരോഗ്യ പൂർണമായ ഭക്ഷണ രീതിയും, വ്യയാമവും, വേദന സംഹാരികളും വേദന കുറയ്ക്കാൻ സഹായിക്കും. വേദന കുറയ്ക്കാൻ വിവിധ മാര്ഗങ്ങള് എന്തൊക്കെ?


COMMERCIAL BREAK
SCROLL TO CONTINUE READING

ഉറക്കം (Sleep)


ഏത് രോഗത്തിനെയും എന്ന പോലെ ശരിയായ ഉറക്കം ലഭിക്കേണ്ടത് ആമവാദത്തിനും അത്യാവശ്യമാണ്.2018 ലെ ഒരു പഠനം പ്രകാരം ഉറക്കം കുറയുന്നത് ആമവാതം മൂലമുള്ള വേദന വർധിക്കാൻ കാരണമായി കണ്ടെത്തിയിട്ടുണ്ട്. ആമവാതം ഉള്ളവർ ദിവസം 8 മണിക്കൂർ ഉറക്കമെങ്കിലും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.


ALSO READ: Pneumococcal Vaccine : കുട്ടികൾക്ക് പുതിയൊരു വാക്സിനും കൂടി, ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍


വ്യായാമം ( Exercise)


വേദന കുറയ്ക്കാനുള്ള ഏറ്റവും പ്രധാനമായ മാർഗമാണ് വ്യായാമം. ഇത് പേശികളുടെ ശക്തി കൂട്ടുകയും സന്ധികളിലെ വേദന കുറയ്ക്കുകയും ചെയ്യും. വ്യായാമമാ ഉറക്കം ലഭിക്കാനും തളർച്ച ഇല്ലാതാക്കാനും സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. വേഗത്തിലുള്ള നടത്തം, നീന്തൽ, വാട്ടർ എയ്റോബിക്സ് ഇവയെല്ലാം ചെയ്യുന്നത് വളരെ ഫലപ്രദമാണ്,


ALSO READ: Tulsi leaves benefits: തുളസിയില കഴിക്കുന്നത് കൊണ്ട് ഈ രോഗങ്ങൾ ഉണ്ടാവില്ല, കുട്ടികൾക്കും ലഭിക്കും വലിയ ആനുകൂല്യങ്ങൾ


യോഗ (Yoga)


യോഗ ശരീരത്തിന് വ്യായാമം നൽകുകയും മെഡിറ്റേഷൻ മാനസികമായി സന്തോഷം നൽകുകയും ചെയ്യും. 2013 ലെ പഠനം അനുസരിച്ച് 6 ആഴ്ച സ്ഥിരമായി യോഗ ചെയ്താൽ മെച്ചപ്പെട്ട മാനസികാവസ്ഥ, ക്ഷീണകുറവ് , വേദന കുറവ് എന്നിവയെല്ലാം ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്.


തായി ചി (Tai chi)


ഒരു ചൈനീസ് ആയോധന കലയാണ് തായ് ചി, ഇത് പതുക്കെ, സൗമ്യമായ ചലനങ്ങളെ അവബോധവും ആഴത്തിലുള്ള ശ്വസനവും സംയോജിപ്പിക്കുന്നു. ഇത് മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ വ്യായാമത്തിന് വിധേയമാക്കും. 2013 ലെ ഒരു പഠനം അനുസരിച്ച്  തായ് ചി ക്ലാസുകൾ എടുക്കുന്നത് ഉത്കണ്ഠ കുറയ്ക്കാനും ആമവാതം ഉള്ളവർക്ക് വേദന കുറയ്ക്കാനും സഹായിക്കും.


ALSO READ: Get Rid of Ants Easily : വീട്ടിൽ നിന്നും ഉറുമ്പ് ശല്യം ഒഴിവാക്കാൻ ചില പൊടിക്കൈകൾ


ആരോഗ്യപൂർണമായ ഭക്ഷണം ( Diet)


ആരോഗ്യപൂർണമായ ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്. 2017 ലെ ഒരു പഠനം അനുസരിച്ച് ആളുകളുടെ ഭക്ഷണ ക്രമം ആമവാതത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാറുണ്ട്. ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് ഈ പഠനം പറയുന്നത്. വേവിക്കാത്ത അല്ലെങ്കിൽ ചെറുതായി മാത്രം വേവിച്ച പച്ചകറികൾ, മഞ്ഞൾ, ഇഞ്ചി തുടങ്ങിയവ, പഴങ്ങൾ, തൈര് ഇവയൊക്കെ കഴിക്കുന്നത് നല്ലതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.