Face Care In Summer: വേനല്‍ക്കാലം തുടങ്ങിയതോടെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളും ആരംഭിക്കുകയായി.  സ്കിന്‍ ടാനിംഗ്, അമിത വിയര്‍പ്പ്  മൂലം ചര്‍മ്മത്തില്‍ കുരുക്കള്‍ ഉണ്ടാവുക, ചുവന്ന് തടിയ്ക്കുക നിരവധി ചര്‍മ്മ പ്രശ്നങ്ങളാണ് ചൂടുകാലത്ത് ഉണ്ടാവുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Fox Nut Benefits: സ്ത്രീകള്‍ മഖാന കഴിക്കണം, ആരോഗ്യഗുണങ്ങള്‍ ഏറെ 


വേനൽക്കാലത്ത് ഏതെങ്കിലും തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാത്തവര്‍ വിരളമാണ്. വേനൽക്കാലത്ത് അനുഭവപ്പെടുന്ന ഏറ്റവും വലിയ പ്രശ്നം ടാനിംഗ് ആണ്. ഇതുമൂലം ചർമ്മം കറുത്തതായി കാണപ്പെടുന്നു. മുഖത്ത് സൂര്യ പ്രകാശം  ഏല്‍ക്കാനുള്ള സാധ്യത കൂടുതലായതിനാല്‍, മുഖത്തിന്‍റെ നിറം മങ്ങാനുള്ള സാധ്യത വളരെ കൂടുതലാണ്. 


Also Read:  Belly Fat Reduction: ഈ 5 ശീലങ്ങള്‍ പാലിച്ചാല്‍  മാത്രം മതി, കുടവയര്‍ അപ്രത്യക്ഷമാകും


അതുകൊണ്ട് തന്നെ വേനൽക്കാലത്ത് മുഖത്തിന് കൂടുതൽ പരിചരണം ആവശ്യമാണ്. ഇത്തരമൊരു സാ ഹചര്യത്തിൽ മുഖത്ത് സൺസ്‌ക്രീൻ പുരട്ടി പുറത്തിറങ്ങുക എന്നത് വളരെ ആവശ്യമായ ഒന്നാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാലും മുഖത്തിന്‍റെ നിറം മങ്ങാറുണ്ട്. എന്നാല്‍, ഇതിന് നമ്മുടെ വീടുകളില്‍ തന്നെ പരിഹാരവും നമുക്ക് കാണുവാന്‍ സാധിക്കും. അതായത്, നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ മാത്രം മതി ഈ പ്രശ്നത്തിന് പരിഹാരം കാണുവാനും ചർമ്മത്തെ കൂടുതല്‍ ആരോഗ്യകരവും മനോഹരവുമാക്കാന്‍..!


കറ്റാർവാഴ


വേനൽക്കാലത്ത് കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് ഏറെ നല്ലതാണ്. കറ്റാർവാഴ തണുത്തതാണ്, ഇത് മുഖത്ത് പുരട്ടുന്നത് സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. ഇതോടൊപ്പം ചുവപ്പുനിറവും ഇല്ലാതാക്കുന്നു. മുഖത്തിന് തിളക്കവും ഭംഗിയും നൽകുന്ന മോയ്സ്ചറൈസിംഗ് ഗുണങ്ങൾ കറ്റാർ വാഴയിലുണ്ട്. മുഖത്തെ ടാനിംഗും പാടുകളും അകറ്റാനും കറ്റാർവാഴ സഹായിക്കും. 


കറ്റാർവാഴ മുഖത്ത് പുരട്ടുന്നതിന് മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആദ്യം വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകുക, ശേഷം കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക, ഇത് മുഖത്തിന് തിളക്കവും ഉന്മേഷവും നൽകും.


മുള്‍ത്താണി മിട്ടി  


വേനൽക്കാലത്ത് മുള്‍ത്താണി മിട്ടി മുഖത്ത് പുരട്ടുന്നത് ഏറെ ഗുണം ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിന് മുള്‍ത്താണി മിട്ടി വളരെ ഗുണം ചെയ്യും. മുഖത്തെ ചർമ്മം തണുപ്പിക്കുന്നതിനും മുള്‍ത്താണി മിട്ടി   സഹായിക്കും. ഇത് പുരട്ടുന്നതിലൂടെ മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാകും. 


ഇത് ഉപയോഗിക്കാൻ, മുള്‍ത്താണി മിട്ടി 2 സ്പൂൺ എടുക്കുക. ഇതിലേക്ക് അല്പം റോസ് വാട്ടര്‍ ചേര്‍ത്ത്  15 മിനിറ്റ് മുഖത്ത് പുരട്ടുക. വരണ്ട ചര്‍മ്മമുള്ളവര്‍ മുള്‍ത്താണി മിട്ടി ഉപയോഗിക്കരുത് എന്ന കാര്യം ഓര്‍ക്കുക. 


തൈര്
 
വേനൽക്കാലത്ത് തൈര് കഴിക്കുന്നത് ഗുണം ചെയ്യും. അതേപോലെ തൈര് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. തൈര് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകും. ഇതും ചർമ്മത്തെ മൃദുവും മനോഹരവുമാക്കുന്നു.


 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ധരുടെ ഉപദശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.