വേനൽക്കാലത്ത് മാമ്പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. നല്ല പഴുത്ത മധുരമുള്ള മാമ്പഴം കാണുമ്പോൾ നമുക്ക് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരാറുണ്ട് പലപ്പോഴും. പ്രമേഹ രോ​ഗികൾക്കും മധുരമുള്ളത് കാണുമ്പോൾ ഇതേ സ്ഥിതി ആയിരിക്കും. മാമ്പഴം കഴിച്ചാൽ പ്രമേഹം ഇനിയും കൂടുമോ എന്ന ഭയം പ്രമേഹ രോഗികൾക്ക് എപ്പോഴും ഉണ്ടാകും. മാമ്പഴത്തിൽ സ്വാഭാവിക മധുരം വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ പ്രമേഹ രോഗികൾ മാമ്പഴം വളരെ ശ്രദ്ധയോടെ വേണം കഴിക്കാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കപ്പ് മാമ്പഴത്തിലെ പോഷകങ്ങൾ?


ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴമാണ് മാമ്പഴം. വേനൽക്കാലത്തെ ചൂടിനെ ശമിപ്പിക്കാൻ ഇതിന് സാധിക്കും. അരിഞ്ഞ് വച്ചിരിക്കുന്ന 1 കപ്പ് മാങ്ങയിൽ 99 കലോറി, 1.4 ഗ്രാം പ്രോട്ടീൻ, 2.6 ഗ്രാം ഫൈബർ, 67% വിറ്റാമിൻ സി, 25 ഗ്രാം കാർബോഹൈഡ്രേറ്റ്, 22.5 ഗ്രാം പഞ്ചസാര, 18% ഫോളേറ്റ്, 10% വിറ്റാമിൻ ഇ, 10% വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ കാൽസ്യം, സിങ്ക് , ഇരുമ്പ്, മഗ്നീഷ്യം എന്നിവയും മാമ്പഴത്തിലടങ്ങിയിട്ടുണ്ട്. 


പ്രമേഹമുള്ളവർ മാമ്പഴം കഴിച്ചാൽ എന്താണ് ഫലം?


പ്രമേഹ രോഗികൾ വളരെ പരിമിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. മാമ്പഴത്തിലെ മധുരം കാരണം രക്തത്തിലെ പഞ്ചസാര കൂടാൻ സാധ്യതയുണ്ട്. എന്നാൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ആന്റിഓക്‌സിഡന്റുകളും നാരുകളും മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. മാമ്പഴത്തിലുള്ള ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാര മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കുന്നു. മാമ്പഴത്തിൽ നിന്ന് ശരീരത്തിൽ കാർബോഹൈഡ്രേറ്റ് ഉണ്ടാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.


മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക എന്താണ്?


ഭക്ഷണത്തിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് (ജിഐ) റാങ്ക് 0-100 സ്കെയിലിൽ അളക്കുന്നതിനെ സൂചിപ്പിക്കുന്നു, 55 വരെ റാങ്കുള്ള ഭക്ഷണങ്ങളിൽ പഞ്ചസാര കുറവാണ്. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇൻഡക്‌സ് റാങ്ക് 51 ആണ്. അതായത് പ്രമേഹ രോഗികൾക്ക് പോലും ഇത് പരിമിതമായ അളവിൽ കഴിക്കാം.


പ്രമേഹമുള്ളവർ മാമ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കുക


ഒരേസമയം വലിയ അളവിൽ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക.


ആദ്യം 1/2 കപ്പ് മാമ്പഴം കഴിച്ച ശേഷം രക്തത്തിലെ പഞ്ചസാര കൂടുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുക.


നിങ്ങളുടെ രക്തത്തിലെ പഞ്ചസാര അനുസരിച്ച് മാമ്പഴത്തിന്റെ അളവ് നിർണ്ണയിക്കണം.


പ്രമേഹ രോഗികൾ സാധാരണ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് ഡയറ്റ് ബാലൻസ് നിലനിർത്തുന്നു.


മാമ്പഴത്തിനൊപ്പം വേവിച്ച മുട്ട, ചീസ് അല്ലെങ്കിൽ നട്‌സ് പോലുള്ള പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.