Eating Egg after 40:  ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയതാണ് മുട്ട എന്ന് നമുക്കറിയാം. തണുപ്പായാലും ചൂടായാലും, അതായത് ഏത് കാലാവസ്ഥയിലും ദിവസവും  ഓരോ മുട്ട കഴിയ്ക്കുന്നത്‌ ആരോഗ്യത്തിന് വളരെ ഗുണകരമാണ് എന്നാണ് ണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Kerala Ration Card: മാർച്ച് 15 മുതൽ മുൻഗണനാ റേഷൻ കാർഡ് ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യാം


ഏത് പ്രായക്കാരും തങ്ങളുടെ ഭക്ഷണക്രമത്തില്‍ മുട്ട ഉള്‍പ്പെടുത്തണം. മുട്ടയില്‍ അടങ്ങിയിരിയ്കുന്ന വിറ്റാമിനുകളും ധാതുക്കളും പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. മുട്ടയില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഇത് ആരോഗ്യത്തിന് മാത്രമല്ല, പേശികളെ വളര്‍ച്ചയ്ക്കും അതിനെ ശക്തിപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്.  


Also Read:  IndiGo: വിമാനത്തില്‍ കയറിയ യാത്രക്കാരി തന്‍റെ സീറ്റ് കണ്ട് ഞെട്ടി...!! സംഭവം ഇങ്ങനെ 
 
ഇത്രയേറെ ഗുണങ്ങള്‍ അടങ്ങിയ മുട്ട പ്രായഭേദമെന്യേ എല്ലാവരും കഴിയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും ദിവസവും മുട്ട കഴിച്ചിരിയ്ക്കണം. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് വാർദ്ധക്യ പ്രശ്‌നങ്ങളെ മറികടക്കാൻ മുട്ട വളരെ ഉപയോഗപ്രദമാണ്.  


പ്രോട്ടീൻ, വിറ്റാമിന്‍, ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ് മുട്ട. 40 വയസിന് ശേഷം ദിവസവും ഒരു മുട്ട കഴിക്കുന്നത്  എല്ലുകളെ ബലപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും സഹായിയ്ക്കും.  


ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, 40 കഴിഞ്ഞവര്‍ ആഴ്ചയിൽ കുറഞ്ഞത് 7 മുട്ടകൾ, അതായത് ദിവസവും ഒരു മുട്ട എങ്കിലും കഴിച്ചിരിക്കണം. "നല്ല കൊളസ്‌ട്രോളിന്‍റെ" ഏറ്റവും നല്ല ഉറവിടമാണ് മുട്ട. കൂടാതെ, ഇത് പ്രോട്ടീൻ സ്രോതസുമാണ്.  


40 വയസിനു ശേഷം  ദിവസവും മുട്ട കഴിക്കുന്നതിന്‍റെ ഗുണങ്ങൾ (Benefits of eating egg daily after 40)


പ്രായം കൂടുന്നതനുസരിച്ച്  നമ്മുടെ ശരീരം പല വിധത്തിലുള്ള  ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും.  ഇത്തരം ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും ഗുരുതരമായത് അസ്ഥികളുടെ ശേഷിക്കുറവ് ആണ്. ഒപ്പം അസ്ഥി വേദനയും സാധാരണമാണ്. ദിവസവും മുട്ട കഴിയ്ക്കുന്നത്‌ എല്ലുകൾക്ക് ബലം നല്‍കുകയും ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വിറ്റാമിൻ ഡിയും കാൽസ്യവും എല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യും


പ്രായം കൂടുന്തോറും മെറ്റബോളിസം ദുർബലമാകാൻ തുടങ്ങുന്നു. ദിവസവും ഒരു മുട്ട കഴിച്ചാൽ, മെറ്റബോളിസം ശക്തമാക്കാൻ സാധിക്കും. 


പ്രായം വര്‍ധിക്കുന്നതനുസരിച്ച് ശരീരത്തിൽ അനീമിയ, അതായത് രക്തക്കുറവ് എന്ന പ്രശ്നം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ശരീരത്തിലെ ഇരുമ്പിന്‍റെ അഭാവമാണ് ഈ പ്രശ്നത്തിന് കാരണം. മുട്ടയ്ക്കുള്ളിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിയ്ക്കുന്നു. അതിനാല്‍, ദിവസവും ഒരു  മുട്ട കഴിയ്ക്കുന്നത് ശരീരത്തിലെ രക്തത്തിന്‍റെ അഭാവം നികത്താൻ മാത്രമല്ല, അനീമിയ എന്ന പ്രശ്നത്തിൽ നിന്ന് ആരോഗ്യത്തെ സംരക്ഷിക്കാനും കഴിയും.


പ്രായം കൂടുമ്പോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കാം. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ സ്ഥിരമായി മുട്ട കഴിച്ചാൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തരണം ചെയ്യാന്‍ സാധിക്കും.  



 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.