തിരക്കേറിയ ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണരീതികളും കാരണം ഇന്ന് പലരും ആരോ​ഗ്യ സംബന്ധമായ പലതരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിൽ ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് ഹൃദ്രോ​ഗം. മാറിയ ജീവിതശൈലി കാരണം ചില ഭക്ഷണ പദാർത്ഥങ്ങളുടെ ഉപഭോഗം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഏതൊക്കെ ഭക്ഷണ പദാർത്ഥങ്ങളാണ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ളതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മാംസം: ആധുനിക ജീവിതശൈലിയിൽ മാംസാഹാരം ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ഇവ അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ശരീരത്തിൽ കൊഴുപ്പും ചീത്ത കൊളസ്ട്രോളും വർദ്ധിപ്പിക്കുന്നു.


ALSO READ: കണ്ണിന് വേണം സ്പെഷ്യൽ കെയർ..! ഈ ഭക്ഷണങ്ങൾ പതിവാക്കൂ..


ജങ്ക് ഫുഡുകൾ: ഫ്രഞ്ച് ഫ്രൈസും ബർഗറുകളും ചിക്കൻ നഗറ്റുകളും ഇപ്പോൾ ആളുകൾ വളരെ ഇഷ്ടപ്പെട്ടാണ് കഴിക്കുന്നത്. ഇത് ഹൃദയത്തെ ദുർബലമാക്കുന്നു. അതുകൊണ്ട് ഈ ഭക്ഷണങ്ങൾ ചെറിയ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.


മധുര പലഹാരങ്ങൾ: ധാരാളം മധുര പലഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇവ കുറച്ച് കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.


സ്നാക്സ്: അമിതമായി സ്നാക്സ് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ ചേരുവകളിൽ എണ്ണ കൂടുതലുള്ളതിനാൽ അത് ഹൃദയത്തിന് ഒട്ടും നല്ലതല്ല.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee മലയാളം News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.