Egg and Ayurveda: ഏറ്റവും ആരോഗ്യകരമായ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒന്നാണ് മുട്ട. വിറ്റാമിനും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുള്ള മുട്ട ഒരു സൂപ്പർ ഫുഡ് തന്നെയാണ്.  പാല് പോലെതന്നെ മുട്ടയും  സാധാരണക്കാരന്‍റെ ഭക്ഷണത്തിലെ അഭിഭാജ്യ ഘടകമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുട്ട കഴിയ്ക്കേണ്ടതിന്‍റെ  ആവശ്യകതയെക്കുറിച്ചു ബോധവത്ക്കരണം നടത്തുന്നതിന് സർക്കാരും മുന്‍കൈ എടുക്കാറുണ്ട്. എല്ലാ ദിവസവും മുട്ട കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.   


എന്നാൽ, മുട്ട കഴിയ്ക്കുന്നതിനെക്കുറിച്ച് ആയുർവേദം എന്താണ് പറയുന്നത്?  മുട്ടയെ ഗുണകരമായ ഒരു ഭക്ഷണ പദാർത്ഥമായി ആയുർവേദത്തിൽ പറയുന്നുണ്ടോ? അതോ ആയുർവേദ വിദഗ്ധർക്ക് അതിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ടോ?  മുട്ടയുടെ ഗുണങ്ങളെകുറിച്ച് ആയുർവേദം എന്താണ് പറയുന്നതെന്നും അത് കഴിക്കാൻ ശരിയായ മാർഗം പറയുന്നുണ്ടോ എന്നും അറിയാം.


Also Read:  Lizards: വീട്ടില്‍ പല്ലിയുടെ ശല്യം? ഈ ഉപായങ്ങള്‍ പരീക്ഷിക്കൂ


 ആയുർവേദ പ്രകാരം മുട്ട ഗുണകരമാണ്. ആയുർവേദവും മുട്ടയെ ഒരു സൂപ്പർഫുഡായി കണക്കാക്കുന്നു. മുട്ടയെ കനത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ആയുർവേദം പെടുത്തുന്നത്.  ആയുർവേദം പറയുന്നതനുസരിച്ച്‌ മുട്ട കഴിയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ അറിയാം.


1.  ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ സന്തുലിതമാക്കാൻ മുട്ടയുടെ വെള്ള സഹായിക്കുന്നു.


2. ഇതുകൂടാതെ, മുട്ടയുടെ മഞ്ഞ ഭാഗം വാതദോഷം കുറയ്ക്കുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്നു. 


Also Read: Milk: വെറും വയറ്റില്‍ പാല്‍ കുടിയ്ക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
 
3. ആയുർവേദ വിദഗ്ധരുടെ അഭിപ്രായത്തിൽ മുട്ട ആരോഗ്യകരമായ മികച്ച ഒരു ഭക്ഷണമാണ്. ലൈംഗിക ആരോഗ്യത്തിനും  ഹൃദയാരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. 


4. മുട്ട പുരുഷന്മാർക്ക് വളരെ ഉത്തമമാണ്. മുട്ട കഴിയ്ക്കുന്നതിലൂടെ ബീജങ്ങളുടെ എണ്ണം കുറയുക,  ലൈംഗികശേഷി കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കും. 


5. കുട്ടികൾക്കും മുട്ട ഏറെ നല്ലതാണ്. കുട്ടികളുടെ ശാരീരിക വളർച്ച മെച്ചപ്പെടുത്തുന്നതിനും മുട്ട സഹായിക്കുന്നു. മുടിയിൽ അടങ്ങിയിരിയ്ക്കുന്ന പ്രോട്ടീനും കാൽസ്യവും കുട്ടികളുടെ വളർച്ചയ്ക്ക് ഏറെ സഹായകമാണ്. 


Also Read:  Cervical cancer: സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സെർവിക്കൽ കാൻസർ; നിസ്സാരമായി കാണരുത് ഈ ലക്ഷണങ്ങളെ


മുട്ട കഴിയ്ക്കുന്നത് സംബന്ധിച്ചും ആയുർവേദം ചില കാര്യങ്ങൾ പറയുന്നുണ്ട്.  അതായത് മുട്ട കഴിയ്ക്കുമ്പോൾ  ശ്രദ്ധിക്കണം. കാരണം പലരുടെയും ദഹന വ്യവസ്ഥ പലതരത്തിലാണ്. കൂടാതെ, ഇത്  കഴിക്കാനും ദഹിക്കാനും സമയമെടുക്കും. ഇതുമൂലം പലർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.  നല്ല ദഹനശേഷിയുള്ളവർക്ക്‌ ദിവസവും മുട്ട കഴിക്കാം. അല്ലാത്തവർ  സമീകൃതമായ അളവിൽ മുട്ട കഴിക്കണം, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞ ഭാഗം ഒഴിവാക്കണം. അല്ലാത്തപക്ഷം അവർക്ക് വയറ്റിൽ  പ്രശ്നങ്ങൾ ഉണ്ടാകാം.


മുട്ട കഴിക്കാനുള്ള ശരിയായ മാർഗം എന്താണ്?


പുഴുങ്ങിയ മുട്ട അതേപടി കഴിയ്ക്കുന്നതിലും നല്ലത് മസാലകൾ ചേർത്ത് കഴിക്കുന്നതാണ്. അതായത്‌, മുട്ടയിൽ ഇന്തുപ്പ്,  അല്പം കുരുമുളക് എന്നിവ  ചേർത്ത് കഴിയ്ക്കുന്നത് മുട്ട എളുപ്പത്തിൽ ദഹിക്കാനും മുട്ടയുടെ എല്ലാ ഗുണങ്ങളും ശരീരത്തിന് ലഭിക്കാനും  സഹായിയ്ക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.