Heart Health: ഹൃദയത്തിന്റെ ആരോഗ്യത്തിന് മറക്കാതെ കഴിക്കാം ഈ ഭക്ഷണങ്ങൾ
Heart Health: ജീവിതശൈലിയിൽ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗത്തെ തടയാൻ സഹായിക്കും.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും മൂലം ഹൃദ്രോഗങ്ങൾ വർധിച്ചുവരികയാണ്. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങൾ ഹൃദ്രോഗത്തെ തടയാൻ സഹായിക്കും.
ശൈത്യകാലത്ത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ഓട്സ്: ഓട്സിൽ കലോറി കുറവാണ്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഓട്‌സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. വാഴപ്പഴം അല്ലെങ്കിൽ സ്ട്രോബെറി പോലുള്ള പഴങ്ങൾ ചേർത്ത് കഴിക്കുന്നത് നാരുകളുടെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു.
ബാർലി: ബാർലി ഉൾപ്പെടെയുള്ള ധാന്യങ്ങൾ ലയിക്കുന്ന നാരുകൾ നൽകുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ബീൻസ്: ലയിക്കുന്ന നാരുകളാൽ സമ്പന്നമായ ബീൻസ്, ഹൃദയാരോഗ്യത്തെ മികച്ചതാക്കുക മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ബീൻസി പോഷക ഗുണങ്ങൾ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
ALSO READ: ഉച്ചഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്താം; നിരവധിയാണ് ഗുണങ്ങൾ
വഴുതന: വഴുതനങ്ങയിൽ കലോറി കുറവാണ്. വഴുതന, വെണ്ട എന്നിവ ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നു.
നട്സ്: ബദാം, വാൽനട്ട്, നിലക്കടല എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രതിദിനം രണ്ട് ഔൺസ് അണ്ടിപ്പരിപ്പ് കഴിക്കുന്നത് എൽഡിഎല്ലിന്റെ അളവ് കുറയ്ക്കും. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വെജിറ്റബിൾ ഓയിലുകൾ: പരമ്പരാഗത പാചക എണ്ണകൾക്ക് പകരം കനോല, സൂര്യകാന്തി, കുങ്കുമപ്പൂ തുടങ്ങിയ സസ്യ എണ്ണകൾ ഉപയോഗിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
കൊഴുപ്പുള്ള മത്സ്യം: സാൽമൺ അല്ലെങ്കിൽ ട്രൗട്ട് പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ മിതമായ അളവിൽ കഴിക്കുന്നത്, മാംസത്തിൽ കാണപ്പെടുന്ന എൽഡിഎൽ-ഉയർത്തുന്ന പൂരിത കൊഴുപ്പുകൾക്ക് ബദലാകും. കൂടാതെ, മത്സ്യത്തിലെ ഒമേഗ -3 ഫാറ്റി ആസിഡുകൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നതിലൂടെയും ക്രമം തെറ്റിയ ഹൃദയമിടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെയും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു.
ഫൈബർ സപ്ലിമെന്റുകൾ: സൈലിയം പോലുള്ള ഫൈബർ സപ്ലിമെന്റുകൾ ലയിക്കുന്ന നാരുകൾ നൽകുന്നു. ഭക്ഷണങ്ങളിൽ നിന്നും ശീരരത്തിന് ആവശ്യമായ നാരുകൾ ലഭിക്കേണ്ടതുണ്ട്. അതിനാൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.