Aeindrika Rental Jewellery | ഇനി കല്ല്യാണത്തിന് ലക്ഷങ്ങൾ മുടക്കി ആഭരണങ്ങൾ വാങ്ങണ്ട
രേവതിയും ഉത്തരയുമാണ് ഇത്തരം പുത്തൻ ആശയവുമായി എത്തിയത്
വിവാഹത്തിന് അടിച്ചു പൊളിക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട് അല്ലേ ?
ഉപയോഗിക്കുന്ന വസ്ത്രത്തിനനുസരിച്ച് അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ ധരിച്ചാല്‍ മൊത്തത്തില്‍ ഒന്നു കളറാകും ഉറപ്പാണ്. ഓരോ വസ്ത്രത്തിനും അതിനു ചേരുന്ന തരത്തില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം. ഇപ്പോള്‍ സാരിയാണെങ്കില്‍, സാരിതന്നെ പലതരത്തിലുണ്ട്. അതു പോലെ തന്നെയാണ് ആഭരണങ്ങളുടെ കാര്യത്തിലും. വളരെ വ്യത്യസ്ത ഡിസൈനില്‍ ഇന്ന് ആഭരണങ്ങള്‍ ലഭ്യമാണ്.
എന്നാൽ ഇത്തരം ഒരുക്കങ്ങൾക്ക് ചിലവ് കൂടൂതലാണ്. ഇവർക്കായ് വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആശ്വാസവും സന്തോഷവും പകരുന്ന ഐൻഡ്രിക റെന്റൽ ആഭരണശാലയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. രേവതിയും ഉത്തരയുമാണ് ഇത്തരം പുത്തൻ ആശയവുമായി എത്തിയത് . ഇരുവരുടെയും കല്ല്യാണ സമയത്ത് ഉണ്ടായ അനുഭവങ്ങളാണ് അതായത് ഒരു കല്ല്യാണ ആഭരണ ഷോപ്പിങ് അനുഭവത്തിൽ നിന്നുമാണ് ഇരുവരും റെന്റൽ ആഭരണശാല തുടങ്ങാൻ ആലോചിക്കുന്നത്.
കേരളത്തിൽ നിന്നും പുറത്തു നിന്നും ആഭരണങ്ങൾ കൊണ്ട് വന്ന് ആവശ്യക്കാർക്ക് ആവശ്യാനുസരണം എത്തിച്ചു കൊടുക്കും. അതായത് മൂന്ന് ദിവസത്തേക്കാണ് ആഭരണങ്ങൾ കൊടുക്കുന്നത്. തിരുവനന്തപുരത്തിന് പുറത്തേക്കും ഇവിടെ നിന്ന് ഓഡറുകൾ കൊടുക്കാറുണ്ട്. അതിനു ആറ് ദിവസമാണ് ആകെ കൊടുക്കുന്നത്. 700 രൂപ മുതലാണ് ഇവിടെ ചാർജ് ഈടാക്കുന്നത്.
മിക്കവരും സാധാരണ കല്ല്യാണത്തിന് അല്ലെങ്കില്‍ ഫംഗ്ഷന് പോകുമ്പോള്‍ ഒരു കാലത്ത് സ്വര്‍ണ്ണമോ അല്ലെങ്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നവരായിരുന്നു . എന്നാല്‍, ഇന്ന് ഫാഷന്‍ സെന്‍സ് മാറിയതോടെ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതും മാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...