കോവിഡ് (Covid 19) രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇപ്പോൾ നേരിടുന്ന മറ്റൊരു പ്രശ്‌നം റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ ക്ഷാമമാണ്. കോവിഡ് 19 രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് ആണ് റെംഡെസിവിർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരുന്നിന്റെ ക്ഷാമം രൂക്ഷമായാതോടെ ഇന്ത്യയിൽ (India) റെംഡെസിവിർ നിർമ്മിക്കുന്ന ഏഴ് കമ്പനികൾ മരുന്നിന്റെ ഉത്പാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. അത് കൂടാതെ ഇന്ത്യ ഗവർന്മെന്റ് മരുന്ന് കയറ്റി അയക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു മാസം ഏകദേശം 38.8 ലക്ഷം റെംഡെസിവിർ മരുന്നുകളാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഉത്പാദനം ഇരട്ടിയാക്കാൻ ഏകദേശം ഒരു മാസത്തെ സമയമെങ്കിലും ഏറ്റവും കുറഞ്ഞത് വേണം. 


ALSO READ: Tiredness: എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ടോ? സൂക്ഷിക്കുക കാരണം ഉറക്കകുറവ് മുതൽ ഹൃദ്രോരാഗങ്ങൾ വരെയാകാം


എന്നാൽ ലോകാരോഗ്യ സംഘടന (WHO) നടത്തിയ പഠനത്തിൽ ഈ മരുന്നിന് കോവിഡ് 19 രോഗബാധയുടെ ചികിത്‌സയ്ക്ക് കാര്യമായ മാറ്റമൊന്നും വരുത്താനില്ലെന്നാണ് കണ്ടെത്തിയത്. 2020 നവംബറിലായിരുന്നു ലോകാരോഗ്യസംഘടനയുടെ പഠനം പുറത്ത് വന്നത്. 


റെംഡെസിവിർ ഡ്രഗ് വൈറസ് (Virus) ശരീരത്തിൽ വികടിക്കുന്നതിൽ നിന്ന് പ്രതിരോധിക്കും. 2009 ൽ കാലിഫോർണിയയിലെ ഗിലെഡ് സയൻസസ് ആണ് ഹെപ്പറ്റൈറ്റിസ് സി പ്രതിരോധിക്കാനായി ഈ ഡ്രഗ് നിർമ്മിച്ചത്. 2014 വരെ ഈ മരുന്ന് ഉപയോഗിച്ചിരുന്നിലെങ്കിലും 2014 ൽ എബോള ചികിത്സിയ്ക്കാൻ ഈ മരുന്ന് ആദ്യമായി ഉപയോഗിച്ചു.


ALSO READ: Ginger in summer: വേനൽക്കാലത്ത് ഇഞ്ചി കഴിക്കണോ വേണ്ടയോ? അറിയാം ഗുണങ്ങളും ദോഷങ്ങളും..


റെംഡെസിവിർ ശരീരത്തിലുള്ള ആർഎൻഎ പോളിമെറേസ് ഉപയോഗിക്കുകയും വൈറസിൻറെ ആർഎൻഎ വികടിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.  കോവിഡ് രോഗബാധ അതിരൂക്ഷമാകുന്ന രോഗികളിൽ മാത്രമാണ് റെംഡെസിവിർ ഇൻജെക്ഷൻ എടുക്കേണ്ട ആവശ്യമുള്ളൂ. അത് മാത്രമല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളിൽ മാത്രമാണ് ഇപ്പോൾ മരുന്ന് ഉപയോഗിക്കാൻ അനുമതിയുള്ളൂ.


ALSO READ: Tea: നിങ്ങൾ ചായ വളരെയധികം കുടിക്കുന്ന ആളാണോ? എങ്കിൽ നിങ്ങൾക്ക് തലവേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാനുള്ള സാധ്യതയേറെയാണ്


റെംഡെസിവിർ ഡ്രഗ് ഉപയോഗിക്കുന്നവരിൽ കരൾ രോഗമുണ്ടാകാനും, അല്ലർജി, രക്തസമ്മർദ്ദം (BLood Pressure), രക്തത്തിൽ ഓക്സിജന്റെ അളവ് കുറയാനും, ശ്വാസം മുട്ടും , പനിയും, ക്ഷീണവും, വിറയലും ഒക്കെ ഉണ്ടാകാറുണ്ട്. കോവിഡ് രോഗബാധ മൂലം ഇന്ത്യയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് മരുന്നിന്റെ ക്ഷാമം വർധിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.