Exam Stress: മാര്‍ച്ച് മാസമെത്തി, പരീക്ഷാ സമ്മര്‍ദ്ദം കുറയ്ക്കാം, ഈ പോംവഴികള്‍ സ്വീകരിയ്ക്കൂ
Exam Stress: മിക്ക കുട്ടികളും പയെരീക്ഷ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്.
Exam Stress: മാര്‍ച്ച് മാസം എത്തുന്നതോടെ വെയിലിന്‍റെ കാഠിന്യം കൂടുന്നു, ഒപ്പം കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് പരീക്ഷാ കാലവും കൂടിയാണ്. വിദ്യാർഥികളും മാതാപിതാക്കളും ഒരു പോലെ സമ്മർദ്ദത്തിന് അടിപ്പെടുന്ന കാലവും കൂടിയാണ് ഇത്....
മിക്ക കുട്ടികളും പയെരീക്ഷ പ്രത്യേകിച്ചും വര്‍ഷാവസാന പരീക്ഷയെ പേടിയോടെയാണ് നോക്കികാണുന്നത്. സമ്മർദം കാരണം പരീക്ഷപോലും നന്നായി എഴുതാൻപോലും പറ്റാത്തവര്‍ ഏറെയാണ്. നല്ല തയ്യാറെടുപ്പിന് ശേഷവും ചിലര്‍ക്ക് പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്നു വരില്ല. പരീക്ഷ നല്‍കുന്ന ടെന്‍ഷന്‍ അല്ലെങ്കില്‍ സമ്മർദമാണ് ഇതിന് കാരണം.
Also Read: Amazing Benefits of Tulsi: ചർമ്മസംരക്ഷണത്തിന് തുളസി എങ്ങിനെ ഉപയോഗിക്കാം
പരീക്ഷയെ ടെന്‍ഷന്‍ ഫ്രീ ആയി എങ്ങിനെ നേരിടാം? അതിനുള്ള ചില മുന്നൊരുക്കങ്ങള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. അവയെക്കുറിച്ച് അറിയാം...
1. നിങ്ങളുടെ പഠന മുറി വൃത്തിയായി ഒരുക്കുക.
സമ്മർദ്ദം കുറയ്ക്കുന്നതിനായി നിങ്ങളുടെ കുട്ടികളുടെ പഠനമുറിയും മേശയുമെല്ലാം ശരിയായി ഒരുക്കി വയ്ക്കുക. സമ്മർദ്ദം ഒഴിവാക്കാന്‍ വൃത്തിയും വെടിപ്പുമുള്ള പഠനമുറി സഹായിക്കും. എല്ലാ പുസ്തകങ്ങളും അവയുടെ ആവശ്യാനുസരണം അടുക്കി വയ്ക്കുക. ഇപ്രകാരം ചെയ്യുന്നത് വഴി പഠനത്തിന് ആവശ്യമുള്ള പുസ്തകങ്ങളും നോട്ട്ബുക്കുകളും തിരഞ്ഞ് അധിക സമയം പാഴാക്കേണ്ടി വരില്ല. കുട്ടികളുടെ പഠന മുറി അടുക്കും ചിട്ടയോടും കൂടെ സൂക്ഷിക്കാൻ സഹായിക്കുക. ഈ ചെറിയ കാര്യം നല്‍കുന്നത് വലിയ ഗുണങ്ങളാണ്.
2. ആരോഗ്യകരമായ ഭക്ഷണം
പരീക്ഷാ സമയത്തെ ഭക്ഷണക്രമം കുട്ടികളുടെ സമ്മർദ്ദത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. പരീക്ഷാ കാലത്ത് ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത് കുറയ്ക്കുന്നത്, അതായത് ഫാസ്റ്റ് ഫുഡ് അധികം കഴിയ്ക്കുന്നത് കുട്ടികളില്‍ സമ്മർദ്ദം വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ, പോഷകങ്ങൾ ധാരാളമടങ്ങിയ ആഹാരങ്ങൾ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കുകയും വേണം.
3. മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുക
മൊബൈൽ ഫോണുകൾ ശ്രദ്ധ നഷ്ടപ്പെടുത്തുക മാത്രമല്ല. പരീക്ഷാ സമയങ്ങളിൽ വലിയ സമ്മർദ്ദത്തിന് കാരണമായി മാറുകയും ചെയ്യും. സോഷ്യൽ മീഡിയ പരിശോധിക്കുന്നതും, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതുമെല്ലാം സമ്മർദ്ദത്തിന് കാരണമാകുന്ന കാര്യങ്ങളാണ്. സാധാരണ ദിവസങ്ങളില്‍ മണിക്കൂറുകള്‍ മൊബൈൽ ഫോണില്‍ ചിലവഴിച്ചിരുന്നുവെങ്കില്‍ പരീക്ഷാ വേളയില്‍ അത് അര മണിക്കൂറായി കുറയ്ക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ആകാം.
4. തലച്ചോറിന് നല്‍കാം അല്പം വിശ്രമം.
പഠനത്തിനിടെ അല്പം വിശ്രമം അനിവാര്യമാണ്. കാരണം, അമിത ഉപയോഗം തലച്ചോറിനെയും ക്ഷീണിപ്പിക്കും. ഇതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗം, 45 മിനിറ്റ് പഠിച്ച ശേഷം ഒരു 15 മിനിറ്റ് വിശ്രമിക്കുക എന്നതാണ്. ആ സമയത്ത് അല്പം നടക്കുകയോ ചെറിയ വ്യയാമത്തില്‍ ഏര്‍പ്പെടുകയോ ആകാം.. അല്ലെങ്കില്‍ അല്‍പ നേരം സംഗീതം കേള്‍ക്കാം. ഇത് തലച്ചോറിന് നവോന്മേഷം നല്‍കും. ...
5. എപ്പോഴും പോസിറ്റീവായി സംസാരിക്കാം
പഠനങ്ങള്‍ പറയുന്നതനുസരിച്ച് നാം പറയുന്ന കാര്യങ്ങള്‍ അതേപടി വിശ്വസിക്കുന്ന ഒന്നാണ് നമ്മുടെ തലച്ചോര്‍. അതായത്, എന്തെങ്കിലും കാര്യം നമ്മെ കൊണ്ടു സാധിക്കില്ല എന്നു തലച്ചോറിനോട് പറഞ്ഞാല്‍ അത് വിശ്വസിക്കും. നമുക്ക് ആ കാര്യം സാധിക്കാതെ വരികയും ചെയ്യും. അതുകൊണ്ട് എപ്പോഴും പോസിറ്റീവായി സംസാരിക്കുന്നത് ശീലമാക്കുക. പോസിറ്റീവ് മനോഭാവം ഉണ്ടായാല്‍ പരീക്ഷ മാത്രമല്ല ജീവിതത്തില്‍ ഏത പ്രതിസന്ധി ഘട്ടവും തരണം ചെയ്യാന്‍ സാധിക്കും.
6. ആവശ്യമായ ഉറക്കം ഉറപ്പാക്കുക
ശരിയായ ഉറക്കം എല്ലാവർക്കും ഏറ്റവും പ്രധാനമാണ്. പഠനത്തിന് കൂടുതൽ സമയം കണ്ടെത്താനും ഉറക്ക പ്രശ്നം ഒഴിവാക്കാനുമായി കുട്ടികള്‍ കോഫീ കുടിയ്ക്കുന്നത് ശീലമാക്കാറുണ്ട്. ഇത് നല്ല ശീലമല്ല. ഉറക്കത്തെ ഒരിക്കലും പ്രതിരോധിക്കാൻ ശ്രമിക്കരുത്. മനസ്സും ശരീരവും ശാന്തമാക്കുന്നത് വഴി ഉന്മേഷവും പുതുമയും വീണ്ടും കൈവരിക്കാൻ സാധിക്കുന്നു. ഇതിന് നല്ല നല്ല രാത്രിയുറക്കം അനിവാര്യമാണ്. പരീക്ഷയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ രാത്രി 6-8 മണിക്കൂർ ശരിയായി ഉറങ്ങാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളെ കൂടുതല്‍ ഉൽപാദനക്ഷമതയുള്ളവരാക്കി മാറ്റും.
7, അല്‍പ സമയം പ്രകൃതിക്കൊപ്പം
കുറഞ്ഞത് പത്തു മിനിറ്റെങ്കിലും പുറത്ത് മുറ്റത്തോ അടുത്തുള്ള പാർക്കിലോ സമയം ചെലവിടുന്നത് കുട്ടികളെ സന്തോഷമുള്ളവരാക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ശാരീരികവും മാനസികവുമായ സമ്മർദ്ദം അകറ്റാൻ ഇത് സഹായിക്കുമെന്നും ഗവേഷകർ പറയുന്നു. പ്രകൃതിയിൽ അല്പസമയം ചിലവിടുന്നത് മൂഡ് മെച്ചപ്പെടുത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനും രക്തസമ്മർദം, ഹൃദയമിടിപ്പിന്‍റെ നിരക്ക് ഇവയെ നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. കുട്ടികളിൽ കണ്ട് വരുന്ന വിഷാദരോഗം, സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാൻ ഏറ്റവും മികച്ചൊരു മാർഗമാണ് ഇതെന്നും പഠനം പറയുന്നു. അതിനാല്‍, എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾ പാർക്കിലോ പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലോ കളിക്കാൻ അൽപ സമയം കണ്ടെത്തണമെന്നും പഠനങ്ങള്‍ പറയുന്നു.
പരീക്ഷാ സമയങ്ങളിൽ കുട്ടികളില്‍ യാതൊരു തരത്തിലും സമ്മർദ്ദം കടന്നുവരാൻ അനുവദിക്കരുത്. പരീക്ഷയെ ധൈര്യപൂർവ്വമായ മനസ്സോടെ നേരിടാൻ അവരെ പ്രോത്സാഹിപ്പിക്കുക, ഒരുക്കുക..!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...